This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Wednesday, August 6, 2014

രാമായണമാസാചരണത്തിന്റെ ഭാഗമായി മുണ്ടൂര്‍ എഴക്കാട് എന്‍ .എസ് .എസ് . കരയോഗത്തില്‍ സമ്പൂര്‍ണ രാമായണപാരായണവും ക്വിസ് മത്സരവും നടത്തി





മുണ്ടൂര്‍: രാമായണമാസാചരണത്തിന്റെ ഭാഗമായി എഴക്കാട് എന്‍.എസ്.എസ്. കരയോഗത്തില്‍ സമ്പൂര്‍ണ രാമായണ പാരായണവും വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും നടത്തി.
കരയോഗം സെക്രട്ടറി സി. പത്മനാഭന്‍നായര്‍ ഉദ്ഘാടനം ചെയ്തു. സി. ബാലകൃഷ്ണന്‍നായര്‍, ഗൗരിയമ്മ, കാശുമണിയമ്മ. നിര്‍മല, സൗദാമിനി, സുജ രഘുനാഥ്, ലീലാവതി, കെ.ഗൗരിയമ്മ എന്നിവര്‍ നേതൃത്വം നല്‍കി.

കോയമ്പത്തൂര്‍ നായര്‍സമാജം സായിബാബകോളനി ഏരിയാസമിതിയുടെ വാര്‍ഷികവും കുടുംബസംഗമവും നടന്നു





കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ നായര്‍സമാജം സായിബാബകോളനി ഏരിയാസമിതിയുടെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും രാമലിംഗം കോളനി കോര്‍പറേഷന്‍ കല്യാണമണ്ഡപത്തില്‍ നടന്നു. അവിനാശിലിംഗം സര്‍വകലാശാലാ മുന്‍ വൈസ്ചാന്‍സലര്‍ ചന്ദ്രമണി ഉദ്ഘാടനംചെയ്തു.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല കോയമ്പത്തൂര്‍ ശാഖയിലെ ചീഫ് ഫിസിഷ്യന്‍ ഡോ. വത്സല വാര്യര്‍ 'ആയുര്‍വേദവും ആരോഗ്യവും' എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി. കോയമ്പത്തൂര്‍ നായര്‍സമാജം പ്രസിഡന്റ് വി.എസ്. സുബാഷ് അധ്യക്ഷത വഹിച്ചു. സായിബാബകോളനി ഏരിയാസമിതി ചെയര്‍മാന്‍ സി.ആര്‍. ശ്രീധരന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി പുരുഷോത്തമന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മിറ്റിയംഗം ജനാര്‍ദനന്‍ നന്ദി പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും നടന്നു.

Tuesday, August 5, 2014

ആലക്കോട് ശിവശക്തി എന്‍ .എസ് .എസ് . കരയോഗം രാമായണമാസാചരണവും പ്രശ്‌നോത്തരിയും നടത്തി





ആലക്കോട്: ശിവശക്തി എന്‍.എസ്.എസ്. കരയോഗം രാമായണമാസം ആചരിച്ചു. കുട്ടികള്‍ക്കായി പ്രശ്‌നോത്തരിമത്സരവും നടത്തി. ഇടവെട്ടി കരയോഗം മുന്‍ പ്രസിഡന്റ് ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യപാരായണം രാജീവ് കുരീക്കാട്ടില്‍ നിര്‍വഹിച്ചു. തിടനാട് കാരൂര്‍ ശാരദാമ്മ രാമായണകഥ പറയുകയും പ്രശ്‌നോത്തരി നടത്തുകയും ചെയ്തു. പ്രസിഡന്റ് രമേഷ് കുമാര്‍, സെക്രട്ടറി കെ.എസ്.ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആലപ്പുഴ അന്പലപ്പുഴ താലൂക്ക് എന്‍ .എസ് .എസ് . വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ രാമായണ മേള നടത്തി





ആലപ്പുഴ: അന്പലപ്പുഴ താലൂക്ക് എന്‍.എസ്.എസ്. വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ രാമായണമേള നടത്തി. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.കെ. പത്മനാഭ പിളള ഉദ്ഘാടനം ചെയ്തു. രാമായണ പാരായണം, രാമയണാലാപനം, രാമായണ പ്രശ്‌നോത്തരി എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തി.
വനിതായൂണിയന്‍ പ്രസിഡന്റ് ഡോ.പി.എം. രമാദേവി, സെക്രട്ടറി കെ.എ. ശോഭനകുമാരി, കരയോഗം ഭരണസമിതി അംഗങ്ങളായ യു.കെ. സോമന്‍, മധുസൂതനന്‍, ലത സുരേഷ്, ആര്‍.ബൈജു എന്നിവര്‍ പ്രസംഗിച്ചു.

അടൂര്‍ എന്‍ .എസ് .എസ് . യൂണിയന്റെ മേഖലാ സമ്മേളനം നടത്താന്‍ യോഗം തീരുമാനിച്ചു





അടൂര്‍: നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ശതവാര്‍ഷികത്തോടനുബന്ധിച്ച് കുന്നത്തൂര്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പള്ളിയില്‍ മേഖലാ സമ്മേളനം ഒക്ടോബറില്‍ നടത്താന്‍ കരയോഗ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലായി കരയോഗതല സമ്മേളനങ്ങള്‍ നടത്താനും തീരുമാനമായി.
തെങ്ങമം 890-ാം നമ്പര്‍ കരയോഗ ഓഡിറ്റോറിയത്തില്‍ കൂടിയ യോഗം എന്‍.എസ്.എസ്. കുന്നത്തൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റും എന്‍.എസ്.എസ്. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ അഡ്വ. പായിപ്പാട്ട് എന്‍.കേശവപിള്ള ഉദ്ഘാടനം ചെയ്തു. മേഖലാ ചെയര്‍മാന്‍ തോട്ടുവാ മുരളി അധ്യക്ഷത വഹിച്ചു. യൂണിയന്‍ കമ്മിറ്റിയംഗങ്ങളായ ആര്‍.മുരളീമോഹന്‍, സുധാ പി.കുറുപ്പ്, അജിത് ബി.പിള്ള, പ്രതിനിധിസഭാംഗം പഴകുളം സതീഷ് എന്നിവര്‍ പ്രസംഗിച്ചു. മേഖലാ കണ്‍വീനര്‍ ജി.ബാലചന്ദ്രന്‍ സ്വാഗതവും കരയോഗം സെക്രട്ടറി കെ.ചന്ദ്രനുണ്ണിത്താന്‍ നന്ദിയും പറഞ്ഞു.

എന്‍. എസ്. എസ്. കോന്നി താലൂക്ക് യൂണിയന്റെ കുടുംബസംഗമം നടക്കും





കോന്നി: സമസ്ത നായര്‍ സമാജം കോന്നി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ താലൂക്കിലെ 24 സമാജങ്ങളിലെ കുടുംബാംഗങ്ങള്‍ ചേര്‍ന്നുള്ള കുടുംബസംഗമം കോന്നി ശാന്താസ് ഓഡിറ്റോറിയത്തില്‍ 10ന് രാവിലെ 10ന് നടക്കും. സമസ്ത നായര്‍ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്‍, പുതുക്കേരി സുരേന്ദ്രനാഥ് എന്നിവരും പങ്കെടുക്കും

ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ നായന്മാര്‍ക്ക് ജാതിചിന്തയാവാമെന്ന് അഞ്ചാലുംമൂട് എന്‍ .എസ് .എസ് . താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. ജി.ഗോപകുമാര്‍





അഞ്ചാലുംമൂട്: ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ആവശ്യമെങ്കില്‍ നായന്മാര്‍ക്ക് ജാതിചിന്തയാവാമെന്ന് എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. ജി.ഗോപകുമാര്‍ പറഞ്ഞു. തൃക്കടവൂര്‍ മുരുന്തല്‍ 1142-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും ശതാബ്ദിസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരയോഗം പ്രസിഡന്റ് കൊച്ചുമുക്കട എ.ആര്‍.മോഹന്‍ബാബു അധ്യക്ഷത വഹിച്ചു. ടി.രാധാകൃഷ്ണ പിള്ള, ശ്രീകുമാര്‍, ഗോപാലകൃഷ്ണ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. രാജേന്ദ്രന്‍ പിള്ള സ്വാഗതവും മണികണ്ഠന്‍ പിള്ള നന്ദിയും പറഞ്ഞു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഭവിന്‍, ഭാഗ്യശ്രീ ഉള്‍പ്പെടെ 28 പേര്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും നാലുപേര്‍ക്ക് ചികിത്സാധനസഹായവും നല്‍കി.

പന്മന എന്‍ .എസ് .എസ് . ശതാബ്ദി വാര്‍ഷികത്തിന്റെയും താലൂക്ക് യൂണിയന്‍ പ്ലാറ്റിനം ജൂബിലിയുടെയും ഭാഗമായി കുടുംബമേളയും പഠനോപകരണ വിതരണവും നടന്നു








പന്മന: എന്‍.എസ്.എസ്. ശതാബ്ദി വാര്‍ഷികത്തിന്റെയും താലൂക്ക് യൂണിയന്‍ പ്ലാറ്റിനം ജൂബിലിയുടെയും ഭാഗമായി പന്മന മേക്കാട് ശ്രീശക്തി 2822-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം കുടുംബമേളയും വിദ്യാഭ്യാസ ധനസഹായ വിതരണവും നടന്നു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗ പ്രസിഡന്റ് ബി.മധുസൂദനന്‍ പിള്ള അധ്യക്ഷത വഹിച്ചു. സാമ്പത്തിക-പഠനോപകരണ-സഹായ വിതരണം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ളയും വനിതാ യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. വി.ലളിതമ്മയും നിര്‍വഹിച്ചു. കലാകായിക മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം എം.എസ്.എസ്. സെക്രട്ടറി ജി.ശിവശങ്കരന്‍ നായര്‍ നടത്തി. പ്രതിനിധിസഭാംഗം പന്മന ബാലകൃഷ്ണന്‍, കരയോഗ വനിതാസമാജം പ്രസിഡന്റ് കെ.വിജയമ്മ, സെക്രട്ടറി എസ്.അനിത കൃഷ്ണന്‍നായര്‍, വി.ശ്രീവല്ലഭന്‍, താലൂക്ക് യൂണിയന്‍ പ്രതിനിധി കെ.ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കൊട്ടാരക്കര എന്‍ .എസ് .എസ് . ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സെമിനാര്‍ നടത്തി





കൊട്ടാരക്കര: എന്‍.എസ്.എസ്. ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കിഴക്കേക്കര ടൗണ്‍ കരയോഗം എച്ച്.ആര്‍.സെല്‍ നടത്തിയ അര്‍ധദിന സെമിനാര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹൈലാന്‍ഡ് ആര്‍.രാജേന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.എന്‍.രവീന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ അഡ്വ. എന്‍.സതീഷ് ചന്ദ്രന്‍ പ്രസംഗിച്ചു. ഡോ. എന്‍.എന്‍.മുരളി, സോമശേഖരന്‍ നായര്‍, ഡോ. ജി.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സുകളെടുത്തു. കെ.ഉണ്ണിക്കൃഷ്ണന്‍ നായര്‍ സ്വാഗതവും സാജകുമാര്‍ നന്ദിയും പറഞ്ഞു.

ഇന്നത്തെ 06-8-2014 (1189 കര്‍ക്കിടകം 21 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (06-8-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം 
എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 06-8-2014 (1189 കര്‍ക്കിടകം 21 )

നക്ഷത്രം: അനിഴം (ഇന്ന് രാവിലെ 10.36.52 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ തൃക്കേട്ട)

ആഴ്ച: ബുധന്‍

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ദശമി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവേ എടുക്കാറില്ല.

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഏകദേശം ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും, ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം ഒഴിവാക്കിയും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 29 മിനിട്ട്, 17 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 12.29 മുതല്‍ 2.01 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്) 

വള്ളിക്കുന്ന് എന്‍ .എസ് .എസ് കുടുംബസംഗമം നടക്കും








വള്ളിക്കുന്ന്: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും 17ന് നേറ്റീവ് എ.യു.പി. സ്‌കൂളില്‍ നടക്കും. വണ്ടൂര്‍ ശങ്കരാശ്രമത്തിലെ സ്വാമി പരമാനന്ദപുരി ആധ്യാത്മിക ക്ലാസെടുക്കും. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ വള്ളിക്കുന്ന് കരയോഗം ഭാരവാഹികളുമായി 13ന് മുമ്പായി ബന്ധപ്പെടണം. ഫോണ്‍: 9747840735.

മണ്ണാര്‍ക്കാട് തച്ചമ്പാറ എന്‍ .എസ് .എസ്. കരയോഗ പൊതുയോഗം നടത്തി





മണ്ണാര്‍ക്കാട്: തച്ചമ്പാറ എന്‍.എസ്.എസ്. കരയോഗ വാര്‍ഷികപൊതുയോഗവും വിദ്യാഭ്യാസ ധനസഹായവിതരണവും നടത്തി. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കല്ലടിക്കോട് ശശികുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് പി. ദാമോദരന്‍ അധ്യക്ഷനായി.
പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം കരയോഗാംഗം മുള്ളത്തുപാറ പാറ്റയില്‍ എം.പി. വിനോദ്കുമാര്‍ വിതരണംചെയ്തു. 2014-15 വര്‍ഷത്തേയ്ക്കുള്ള കരടുബജറ്റും അംഗീകരിച്ചു.
രാമായണക്വിസ് മത്സരവിജയികള്‍ക്ക് വൈസ് പ്രസിഡന്റ് പി. ഹരിദാസന്‍ സമ്മാനങ്ങള്‍ നല്‍കി. താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ. രാജഗോപാലന്‍, കെ.വി.സി. മേനോന്‍, പി. വിജയലക്ഷ്മി, കരയോഗം സെക്രട്ടറി ഒ. ദാമോദരന്‍, ജോ. സെക്രട്ടറി കെ. പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒറ്റപ്പാലം എന്‍. എസ്. എസ് . ചോറോട്ടൂര്‍ കരയോഗം ബാലസമാജം രൂപവത്കരണം ഉദ്ഘാടനം ചെയ്തു





ഒറ്റപ്പാലം: എന്‍.എസ്.എസ്. ചോറോട്ടൂര്‍ കരയോഗം ബാലസമാജം രൂപവത്കരണം ഗംഗാധരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.കെ. മോഹന്‍ദാസ് അധ്യക്ഷനായി.
സെക്രട്ടറി എന്‍. സേതുമാധവന്‍നായര്‍, ജിതിന്‍മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ജിതിന്‍മോഹന്‍ (പ്രസി.), പ്രപിത (വൈ. പ്രസി.), പ്രശോഭ് (സെക്ര.), വൈഷ്ണവി (ജോ.സെക്ര.).

ലക്കിടി എന്‍ .എസ് .എസ് . കരയോഗ പൊതുയോഗം നടന്നു





ലക്കിടി: ലക്കിടി-2 എന്‍.എസ്.എസ്. കരയോഗ പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ഒറ്റപ്പാലം താലൂക്ക് യൂണിയന്‍ സെക്രട്ടറി എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് ആര്‍. സേതുമാധവന്‍ അധ്യക്ഷനായി.
എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയികളെ അനുമോദിച്ചു. സെക്രട്ടറി മീന രാജന്‍, വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍, ഖജാന്‍ജി കെ. ശിവദാസന്‍, വനിതാസമാജം പ്രസിഡന്റ് കെ. ഗിരിജ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ആര്‍. സേതുമാധവന്‍ (പ്രസി.), കെ. ബാലകൃഷ്ണന്‍(വൈ.പ്രസി.), മീന രാജന്‍ (സെക്ര.), ഉമ വേണുഗോപാല്‍ (ജോ.സെക്ര.), കെ. ശിവദാസന്‍ (ഖജാ.).

കൂറ്റനാട് പെരിങ്ങോട് എന്‍ .എസ് .എസ് . കരയോഗത്തിന്റെ വാര്‍ഷിക സമ്മേളനംഉദ്ഘാടനംചെയ്തു





കൂറ്റനാട്: പെരിങ്ങോട് എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷികസമ്മേളനം യൂണിയന്‍ സെക്രട്ടറി എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. കുട്ടിനാരായണന്‍ അധ്യക്ഷനായി. എന്‍. ചന്ദ്രശേഖരന്‍, ഷഡാനന്ദന്‍, ഗോപാലന്‍നായര്‍, ജ്യോതികൃഷ്ണ, ദാമോദരമേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ഷിക സര്‍വകലാശാലാ അധ്യാപിക ഡോ. ഗിരിജ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ഉപഹാരസമര്‍പ്പണം നടത്തി. ബാലസമാജം പ്രസിഡന്റായി നന്ദിനിയെയും സെക്രട്ടറിയായി വി. സൗമ്യയെയും ട്രഷററായി ലക്ഷ്മി ശശിധരനെയും തിരഞ്ഞെടുത്തു.

മുകുന്ദപുരം താലൂക്ക് എന്‍ .എസ് .എസ് . കരുവന്നൂര്‍ മേഖലാ കലോത്സവം ഉദ്ഘാടനം ചെയ്തു





കരുവന്നൂര്‍: മുകുന്ദപുരം താലൂക്ക് എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന കരുവന്നൂര്‍ മേഖലാ കലോത്സവം 2014 മുകുന്ദപുരം കരയോഗം യൂണിയന്‍ പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കരുവന്നൂര്‍ കരയോഗം പ്രസിഡന്റ് കെ.ബി. ശ്രീധരന്‍ അധ്യക്ഷനായി.
കലാമത്സരവിജയികള്‍ക്ക് എം.പി. അജിത്കുമാര്‍ സമ്മാനങ്ങള്‍ നല്‍കി. എം. സുരേഷ്, അച്ചുകുട്ടന്‍, ശിവദാസന്‍, ഗംഗാധരന്‍, ദീപു തെക്കേച്ചേരിയില്‍, സജീവ് മാടത്തിക്കാട്ടില്‍, രാജന്‍, നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചാലക്കുടി അന്നനാട് നായര്‍ കരയോഗം സംഘടിപ്പിച്ച ദ്വിദിന വിവാഹപൂര്‍വ കൗണ്‍സലിങ് സമാപിച്ചു





ചാലക്കുടി: അന്നനാട് നായര്‍ കരയോഗം സംഘടിപ്പിച്ച ദ്വിദിന വിവാഹപൂര്‍വ കൗണ്‍സലിങ് സമാപിച്ചു. സമാപന സമ്മേളനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഭാസ്‌കരന്‍നായര്‍ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് കെ. ഗിരീശന്‍ അധ്യക്ഷനായി. സെക്രട്ടറി യു.കെ. നാരായണന്‍, ടി. നന്ദകുമാര്‍, വി.എച്ച്. ബാലമുരളി, സന്തോഷ്ബാബു, ദീപക് പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

കൊണ്ടാഴി എന്‍ .എസ് .എസ് . കരയോഗം ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു





കൊണ്ടാഴി: എന്‍.എസ്.എസ്. കരയോഗം ശതാബ്ദി സമ്മേളനം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.പി. മുരളീധരന്‍ അധ്യക്ഷനായി. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.
ഡോ. സജീവ്, രാമകൃഷ്ണന്‍, പ്രകാശ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.എന്‍. ഉണ്ണി(പ്രസി.), കെ. രാധാകൃഷ്ണന്‍ (വൈസ് പ്രസി. ), പി. ഗോവിന്ദന്‍കുട്ടി (സെക്ര.), അജീഷ് കടമ്പാട്ട് (ജോ. സെക്ര.), വി.പി. സുധീര് !(ഖജാ.), കോമളം മോഹന്‍ !(കണ്‍വീനര്‍ വനിതാസമാജം) എന്നിവരെ തിരഞ്ഞെടുത്തു.

അഞ്ഞൂര്‍ വൈലത്തൂര്‍ എന്‍ .എസ് .എസ് . കരയോഗം വാര്‍ഷികം നടത്തി





അഞ്ഞൂര്‍: വൈലത്തൂര്‍ എന്‍.എസ്.എസ്. കരയോഗം വാര്‍ഷികം നടത്തി. പ്രസിഡന്റ് പി.വി. സുധാകരന്‍ അധ്യക്ഷനായി. െസക്രട്ടറി പി. ലതിക കരയോഗത്തിന്റെ എട്ടേമുക്കാല്‍ ലക്ഷത്തിന്റെ ബജറ്റ് യോഗത്തില്‍ അവതരിപ്പിച്ചു. ട്രഷറര്‍ കെ. മോഹനകൃഷ്ണന്‍, പി. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആലുവ എന്‍ .എസ് .എസ് എടത്തല കരയോഗം കുഞ്ചാട്ടുകരയില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു





ആലുവ: എന്‍.എസ്.എസ് ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് എന്‍.എസ്.എസ് എടത്തല കരയോഗം കുഞ്ചാട്ടുകരയില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡ് നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു. യോഗത്തില്‍ എന്‍.എസ്.എസ് പ്രസിഡന്റ് കെ.സി.കൃഷ്ണന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സമുദായ നേതാക്കളും, രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.

ഹരിപ്പാട് കാര്‍ത്തികപ്പള്ളി എന്‍. എസ്. എസ്. രാമായണമേളയില്‍ 300 വിദ്യാര്‍ഥികള്‍ പങ്കെടുത്തു












ഹരിപ്പാട് : കാര്‍ത്തികപ്പള്ളി എന്‍.എസ്.എസ്. യൂണിയനില്‍ രാമയണ മേളനടന്നു. എന്‍.എസ്.എസ്. ട്രഷററും യൂണിയന്‍ പ്രസിഡന്റുമായ ഡോ. എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. കെ.രവികുമാര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ആധ്യാത്മിക കേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ കെ.എം. പങ്കജാക്ഷന്‍ മുഖ്യ പ്രഭാഷണം നടത്തി.
എല്‍.പി., യൂ.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് രാമായണ പാരായണം, പ്രഭാഷണം, പ്രശ്‌നോത്തരി എന്നിവയാണ് നടത്തിയത്. താലൂക്കിലെ കരയോഗങ്ങളില്‍നിന്ന് 300ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
യൂണിയന്‍ സെക്രട്ടറി ടി. അരവിന്ദാക്ഷന്‍ സ്വാഗതവും എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ര് എസ്. സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.

കടക്കരപ്പള്ളി കൊട്ടാരം വടക്കുംഭാഗം എന്‍ . എസ് .എസ് . കരയോഗം നേതൃത്വത്തില്‍ വനിതാസംഗമവും രാമായണ സമീക്ഷയും നടത്തി





കടക്കരപ്പള്ളി: കൊട്ടാരം വടക്കുംഭാഗം എന്‍. എസ്.എസ്. കരയോഗം നേതൃത്വത്തില്‍ വനിതാസംഗമവും രാമായണസമീക്ഷയും നടത്തി. ആധ്യാത്മിക കേന്ദ്രം, വനിതാസമാജം, സ്വാശ്രയസംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു സംഗമം. സംഗമത്തില്‍ പുല്ലയില്‍ ഇല്ലം പ്രഭാകരന്‍നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി.
യൂണിയന്‍ ആധ്യാത്മിക പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ എസ്. മുരളീകൃഷ്ണന്‍ വനിതാസംഗമം ഉദ്ഘാടനം ചെയ്തു. എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. എം.ആര്‍. കരുണാകരക്കുറുപ്പ് സ്വാഗതവും വനിതാസമാജം പ്രസിഡന്റ് രാജേശ്വരി നന്ദിയും പറഞ്ഞു.

വളവനാട് വടക്ക് എന്‍. എസ്. എസ്. കരയോഗം ഭാരവാഹികള്‍





വളവനാട്: വളവനാട് വടക്ക് എന്‍.എസ്.എസ്. കരയോഗം നമ്പര്‍ 4832. ഭാരവാഹികള്‍: എന്‍. വിജയന്‍ മറ്റത്തില്‍ (പ്രസി), മാധവന്‍ കുട്ടി (സെക്ര).

മുളക്കുഴ ശ്രീവിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു





മുളക്കുഴ: ശ്രീവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ പത്താംക്ലാസ്സില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കരയോഗം ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് അഡ്വ. സി.ജി.ഗോപാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷ്ണന്‍ കുട്ടിനായര്‍, തങ്കപ്പന്‍ നായര്‍ എന്നിവര്‍ സമ്മാനദാനം നടത്തി. കരയോഗം സെക്രട്ടറി വി.സി. അനീഷ്, മഹിളാ സമാജം സെക്രട്ടറി രമാദേവി എന്നിവര്‍ പ്രസംഗിച്ചു.

കൊട്ടാരക്കര എന്‍. എസ് .എസ് . ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സെമിനാര്‍ നടത്തി





കൊട്ടാരക്കര: എന്‍.എസ്.എസ്. ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കിഴക്കേക്കര ടൗണ്‍ കരയോഗം എച്ച്.ആര്‍.സെല്‍ നടത്തിയ അര്‍ധദിന സെമിനാര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹൈലാന്‍ഡ് ആര്‍.രാജേന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.എന്‍.രവീന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ അഡ്വ. എന്‍.സതീഷ് ചന്ദ്രന്‍ പ്രസംഗിച്ചു. ഡോ. എന്‍.എന്‍.മുരളി, സോമശേഖരന്‍ നായര്‍, ഡോ. ജി.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സുകളെടുത്തു. കെ.ഉണ്ണിക്കൃഷ്ണന്‍ നായര്‍ സ്വാഗതവും സാജകുമാര്‍ നന്ദിയും പറഞ്ഞു.

മുതുപിലാക്കാട് ശതാബ്ദി സ്മാരക എന്‍ .എസ് .എസ് . കരയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു





മുതുപിലാക്കാട്: മുതുപിലാക്കാട് ശതാബ്ദി സ്മാരക എന്‍.എസ്.എസ്. കരയോഗത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണിയന്‍ കമ്മിറ്റി അംഗം സോമന്‍ പിള്ള ഉദ്ഘാടനം ചെയ്തു. സി.എസ്.സനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ് സംസാരിച്ചു. അനീഷ് എസ്. സ്വാഗതവും ജയരാജ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സനില്‍കുമാര്‍ സി.എസ്. (പ്രസി.), അനീഷ് എസ്. (വൈ.പ്രസി.), സി.ആര്‍.മധു (സെക്ര.), സനില്‍കുമാര്‍ ആര്‍.(ജോ.സെക്ര.), സുരേഷ് കുമാര്‍ പി. (ഖജാ.), ഗോകുലം അനില്‍, രഘുനാഥന്‍ പിള്ള (താലൂക്ക് യൂണിയന്‍ അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.

Monday, August 4, 2014

ഇന്നത്തെ 05-8-2014 (1189 കര്‍ക്കിടകം 20 ) നക്ഷത്രവിവരങ്ങള്‍,

ഇന്നത്തെ (05-8-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 05-8-2014 (1189 കര്‍ക്കിടകം 20 )

നക്ഷത്രം: വിശാഖം (ഇന്ന് പകല്‍ 11.10.03 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ അനിഴം)

ആഴ്ച: ചൊവ്വ

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: നവമി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍: 12.05 - 12.27 & 12.31 - 12.53

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഏകദേശം ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം ഒഴിവാക്കിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 29 മിനിട്ട്, 23 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ മുതല്‍ 3.34 - 5.07 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്) 

കൊണ്ടോട്ടി ഏറനാട് എന്‍ .എസ് .എസ് . കൊണ്ടോട്ടി മേഖലാസമ്മേളനം നടത്തി





കൊണ്ടോട്ടി: ഏറനാട് എന്‍.എസ്.എസ് കരയോഗം യൂണിയന്‍ കൊണ്ടോട്ടി മേഖലാസമ്മേളനം കിഴിശ്ശേരിയില്‍ നടന്നു. മുകുന്ദപുരം താലൂക്ക് യൂണിയന്‍ ഭരണസമിതിയംഗം ആര്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു.
എസ്.ബി. വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത സ്ഥിരം സമിതിയധ്യക്ഷ ടി. വനജ, പി.എ. ശിവദാസന്‍ നായര്‍, വി.പി. ഉണ്ണികൃഷ്ണന്‍, പി.ടി. ശിവശങ്കരന്‍, സി.പി. രാജേന്ദ്രന്‍, പി.ടി. രാമദാസ്, പി.കെ. ശിവദാസ്, സി. സുരേന്ദ്രക്കുറുപ്പ്, പി. സോമസുന്ദരന്‍ നായര്‍, വിളയില്‍ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗുരുവായൂര്‍ താലൂക്ക് എന്‍ .എസ് .എസ് . കരയോഗം വനിതായൂണിയന്‍ രാമായണ പാരായണസദസ്സ്‌ നടത്തി








ഗുരുവായൂര്‍: താലൂക്ക് എന്‍.എസ്.എസ്. കരയോഗം വനിതായൂണിയന്‍ രാമായണ പാരായണസദസ്സ് നടത്തി.
യൂണിയന്‍ ഹാളില്‍ പാരായണവും പ്രഭാഷണവും നടന്നു. യൂണിയന്‍ പ്രസിഡന്റ് വി. ചന്ദ്രശേഖരന്‍ നായര്‍ പ്രൊഫ. എന്‍. രാജശേഖരന്‍ നായര്‍ അദ്ധ്യക്ഷനായി. കെ. മുരളീധരന്‍, വി. അച്യുതന്‍കുട്ടി, കെ. ഗോപാലന്‍, പി.വി. സുധാകരന്‍, ടി. പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

പിറവം രാമമംഗലത്ത് ആദ്ധ്യാത്മിക ക്ലാസ് തുടങ്ങി





പിറവം: രാമമംഗലം എന്‍.എസ്.എസ്. കരയോഗത്തില്‍ ആദ്ധ്യാത്മിക പഠന ക്ലാസ് തുടങ്ങി. തൊടുപുഴ വേണുഗോപാല്‍ പ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് സി.കെ. ഗോപാലന്‍ നായര്‍ ദീപം തെളിച്ചു. കരയോഗം സെക്രട്ടറി എന്‍. വിശ്വനാഥന്‍, വനിതാ യൂണിയന്‍ വൈസ് പ്രസിഡന്റ് സുമതി രാധാകൃഷ്ണന്‍, പി.പി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഹരിപ്പാട് തുലാംപറമ്പ് എന്‍. എസ്. എസ്. കരയോഗത്തിലെ സ്വയംസഹായ സംഘങ്ങളുടെ വാര്‍ഷികയോഗം നടന്നു





ഹരിപ്പാട് : തുലാംപറമ്പ് വടക്ക് 670-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിലെ 232-ാം നമ്പര്‍ വനിതാസമാജത്തിന്റെ പരിധിയിലെ സ്വയംസഹായ സംഘങ്ങളുടെ വാര്‍ഷികയോഗം നടന്നു. എന്‍.എസ്.എസ്. ട്രഷററും യൂണിയന്‍ പ്രസിഡന്റുമായ ഡോ. എം.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.പി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. പ്രതിനിധി സഭാംഗങ്ങളായ ടി.എസ്. ഗോപിനാഥന്‍ നായര്‍, എ.സന്തോഷ്‌കുമാര്‍, യൂണിയന്‍ കമ്മിറ്റി അംഗം ഗോപാലകൃഷ്ണപിള്ള, കരയോഗം സെക്രട്ടറി ആര്‍. മുരളീധരന്‍ നായര്‍ ,വനിതാസമാജം പ്രസിഡന്റ് പ്രൊഫ. കുസുമകുമാരി, സെക്രട്ടറി ശ്രീദേവി, കോ-ഓര്‍ഡിനേറ്റര്‍ സുശീല അനില്‍ എന്നിവര്‍ പ്രസംഗിച്ചു.

മുതുകുളം തെക്ക് വാഴപ്പള്ളി മുന്നില എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മിക പഠനവും ഗീതാക്ലാസ്സും തുടങ്ങി





മുതുകുളം: മുതുകുളം തെക്ക് വാഴപ്പള്ളി മുന്നില പടിഞ്ഞാറ് 1198-ാം ന്‍മ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മിക പഠനവും ഗീതാക്ലാസ്സും തുടങ്ങി. അടൂര്‍ അജയന്‍ ബി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം ട്രഷറര്‍ കൃഷ്ണകുമാര്‍ അധ്യക്ഷനായി.
താലൂക്ക് യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ ചന്ദ്രശേഖരപിള്ള, എസ്.കെ. ജയകുമാര്‍, കരയോഗം സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, ജോ. സെക്രട്ടറി ആര്‍. ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Sunday, August 3, 2014

ജീവിതവിജയത്തിന് ആധ്യാത്മിക പഠനം അനിവാര്യമാണെന്ന് എന്‍.എസ്.എസ്. രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍ പിള്ള





ചെങ്ങന്നൂര്‍: ആധ്യാത്മിക പഠനം ജീവിതവിജയത്തിന് അനിവാര്യമാണെന്ന് എന്‍.എസ്.എസ്. രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍ പിള്ള പറഞ്ഞു. ചെങ്ങന്നൂര്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സസ് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ രാമായണമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയന്‍ ഓഡിറ്റോറിയത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍. സുകുമാരപ്പണിക്കര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബി.കെ. മോഹന്‍ദാസ്, എച്ച്.ആര്‍.സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ഡി.നാഗേഷ്‌കുമാര്‍, പ്രതിനിധി സഭാംഗങ്ങളായ കെ. രമേശ് ഉളനാട് ഹരികുമാര്‍, പി.കെ. ഗോപാലകൃഷ്ണപിള്ള, യൂണിയന്‍ ഭരണസമിതി അംഗങ്ങളായ പി. നാരായണന്‍ നായര്‍, ജയകുമാര്‍ മണ്ണാമഠം, ഡോ. ആര്‍.രാജേഷ്, വി.കെ. രാജേന്ദ്രന്‍ പിള്ള, യൂണിയന്‍ ആധ്യാത്മിക പഠനകേന്ദ്രം കോ-ഓഡിനേറ്റര്‍ പ്രൊഫ. ഗോപാലകൃഷ്ണപ്പണിക്കര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് പി. കമലാക്ഷിയമ്മ, സെക്രട്ടറി സി. ദീപ്തി, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ എം.ജി. അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

റാന്നി എന്‍ .എസ് .എസ് .കരയോഗ വാര്‍ഷിക സമ്മേളനം ഉദ്ഘാടനംചെയ്തു





റാന്നി: 665-ാം നമ്പര്‍ ഇടക്കുളം എന്‍.എസ്.എസ്. കരയോഗ വാര്‍ഷിക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.ആര്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് എം.എന്‍. ഗോപിനാഥന്‍നായര്‍ അധ്യക്ഷതവഹിച്ചു. യൂണിയന്‍ സെക്രട്ടറി വി. ഷാബു, വി.കെ. രാധാകൃഷ്ണന്‍നായര്‍, പി.ആര്‍, രവീന്ദ്രന്‍നായര്‍, പി.എന്‍. രാജപ്പന്‍നായര്‍, അനില്‍കുമാര്‍, കെ. രാമകൃഷ്ണപിള്ള, കെ. ഹരീന്ദ്രന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. കരയോഗത്തിന്റെ എന്‍ഡോവ്‌മെന്റുകളും സ്‌കോളര്‍ഷിപ്പുകളും യൂണിയന്‍ പ്രസിഡന്റ് വിതരണംചെയ്തു.

കരുനാഗപ്പള്ളി എന്‍ .എസ് .എസ് . ഹ്യൂമന്‍ റിസോഴ്‌സ് സെല്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു





കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് എന്‍.എസ്.എസ്. റിസോഴ്‌സ് സെന്ററിന്റെ കീഴില്‍ കരയോഗങ്ങളില്‍ രൂപവത്കൃതമായിട്ടുള്ള എച്ച്.ആര്‍.സെല്ലുകളുടെ പ്രവര്‍ത്തനോദ്ഘാടനം താലൂക്ക് യൂണിയന്‍ പ്രിസിഡന്റ് എന്‍.വി.അയ്യപ്പന്‍ പിള്ള നിര്‍വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ രാമകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി കെ.ആര്‍.രാജന്‍ മുഖ്യപ്രഭാഷണം നടത്തി. വനിതാ യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. വി.ലളിതമ്മ, താലൂക്ക് എച്ച്.ആര്‍.സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ബി.രാധാകൃഷ്ണന്‍, യൂണിയന്‍ സെക്രട്ടറി വി.സോമന്‍ നായര്‍, ബി.ശ്രീകുമാര്‍, വി.ആര്‍.സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. താലൂക്കിലെ 140 കരയോഗങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരും പങ്കെടുത്തു.

കൊട്ടാരക്കര എന്‍ .എസ് .എസ് . ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സെമിനാര്‍ നടത്തി





കൊട്ടാരക്കര: എന്‍.എസ്.എസ്. ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കിഴക്കേക്കര ടൗണ്‍ കരയോഗം എച്ച്.ആര്‍.സെല്‍ നടത്തിയ അര്‍ധദിന സെമിനാര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹൈലാന്‍ഡ് ആര്‍.രാജേന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി.എന്‍.രവീന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ അഡ്വ. എന്‍.സതീഷ് ചന്ദ്രന്‍ പ്രസംഗിച്ചു. ഡോ. എന്‍.എന്‍.മുരളി, സോമശേഖരന്‍ നായര്‍, ഡോ. ജി.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സുകളെടുത്തു. കെ.ഉണ്ണിക്കൃഷ്ണന്‍ നായര്‍ സ്വാഗതവും സാജകുമാര്‍ നന്ദിയും പറഞ്ഞു.

മാര്‍ത്താണ്ഡം നട്ടാലം-തിപ്രമല എന്‍ .എസ് .എസ് . കരയോഗ വാര്‍ഷികം ഉദ്ഘാടനം ചെയ്തു





മാര്‍ത്താണ്ഡം: നട്ടാലം-തിപ്രമല 71-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക സമ്മേളനം ജില്ലാ എന്‍.എസ്.എസ്. പ്രസിഡന്റ് വി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എ. കൃഷ്ണപിള്ള അധ്യക്ഷതവഹിച്ചു.
ജില്ലാ സെക്രട്ടറി ബി. തങ്കഭാസ്‌കരന്‍, വിളവങ്കോട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍. സുന്ദരന്‍തമ്പി, കെ. ഗോപിനാഥന്‍ നായര്‍, സി. വാമദേവന്‍ നായര്‍, എസ്.എസ്. രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതമാര്‍ക്ക്‌നേടി വിജയിച്ച കരയോഗാംഗങ്ങളുടെ കുട്ടികള്‍ക്ക് സമ്മാനംനല്‍കി ആദരിച്ചു.
പുതിയ ഭാരവാഹികള്‍: എ. കൃഷ്ണപിള്ള (പ്രസി.), കെ. വേലപ്പന്‍നായര്‍ (വൈ. പ്രസി.), എസ്. കമലാസനന്‍ നായര്‍ (സെക്ര.), എസ്. ശിവപ്രസാദ് (ജോ. സെക്ര.), എസ്. ശ്രീകുമാരന്‍ നായര്‍ (ഖജാന്‍ജി). 15 അംഗ കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

ഇന്നത്തെ 04-8-2014 (1189 കര്‍ക്കിടകം 19 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (04-8-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 04-8-2014 (1189 കര്‍ക്കിടകം 19 )

നക്ഷത്രം: വിശാഖം (ഇന്ന് രാവിലെ 10.53.59 സെക്കന്‍റ് മുതല്‍ നാളെ പകല്‍ 11.10.03 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ അനിഴം)

ആഴ്ച: തിങ്കള്‍

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: അഷ്ടമി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍: 12.05 - 12.27 & 12.31 - 12.53

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഏകദേശം ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം ഒഴിവാക്കിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 29 മിനിട്ട്, 29 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ മുതല്‍ 07.51 - 09.23 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്) 

Saturday, August 2, 2014

കൊടുങ്ങല്ലൂര്‍ താലൂക്ക് എന്‍ .എസ് .എസ് .വനിതാസമാജം യൂണിയന്റെ രാമായണ മാസാചരണം നടത്തി





കൊടുങ്ങല്ലൂര്‍: താലൂക്ക് എന്‍.എസ്.എസ്.വനിതാസമാജം യൂണിയന്റെ സമ്പൂര്‍ണ്ണ രാമായണപാരായണം പ്രസിഡന്റ് കെ.എ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. താലൂക്ക് എന്‍.എസ്.എസ്.യൂണിയന്‍ പ്രസിഡന്റ് സി. രാജശേഖരന്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി.
യൂണിയന്‍ സെക്രട്ടറി എം.എ. പ്രേംസുന്ദര്‍, ഉഷാ അരവിന്ദാക്ഷന്‍, പുഷ്‌കല വേണുരാജ്, ശാന്തകുമാരി, രമേഷ്ബാബു, പ്രസന്ന സുകുമാരന്‍, അമ്പിളി വിജയന്‍, ഗിരിജാ മേനോന്‍, ഗീതാ കമലാകരന്‍, നളിനാക്ഷി, ഗീതാ ജയമോഹന്‍, അംബിക, ശ്രീഹരി, വിജയലക്ഷ്മി, പത്മജാ സുരേഷ്, ചന്ദ്രിക, വസന്തകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.
കൊടുങ്ങല്ലൂര്‍: ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെയും ഭാഷാക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ രമായണ പാരായണം, രാമായണ പ്രശ്‌നോത്തരി എന്നിവ നടത്തി. പി.ടി.എ. പ്രസിഡന്റ് പി.എച്ച്. അബ്ദുള്‍റഷീദ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ജമീല അധ്യക്ഷയായി. അദ്ധ്യാപകരായ രതി, സി.കെ. ബേബി, തന്‍സീറ, തഹ്‌സീന എന്നിവര്‍ പ്രസംഗിച്ചു. 

ഗുരുവായൂര്‍ കരയോഗമന്ദിരം ഉദ്ഘാടനം നടക്കും





ഗുരുവായൂര്‍: എന്‍.എസ്.എസ്. തൈക്കാട് കരയോഗമന്ദിരം ഉദ്ഘാടനം ഞായറാഴ്ച പത്തിന് നടക്കും. യൂണിയന്‍ പ്രസിഡന്റ് വി. ചന്ദ്രശേഖരന്‍നായര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

കൊച്ചി കണയന്നൂര്‍ താലൂക്ക് എന്‍ .എസ് .എസ് . യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗത്തിന്റെ പി.എസ്.സി. പരീക്ഷാ പരിശീലനം ഉദ്ഘാടനം ചെയ്തു





കൊച്ചി: കണയന്നൂര്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗത്തിന്റെ പി.എസ്.സി. പരീക്ഷാ പരിശീലനം കാലടി സംസ്‌കൃത സര്‍വകലാശാല വി.സി. ഡോ. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഡയറക്ടര്‍ ബോര്‍ഡംഗം എം.എം. ഗോവിന്ദന്‍കുട്ടി അധ്യക്ഷത വഹിച്ചു. കാക്കനാട് ഐ.എം.ജി. ഫാക്കല്‍റ്റിയംഗം പി.പി. അജിമോന്‍, യൂണിയന്‍ സെക്രട്ടറി രഞ്ജിത് എസ്. മേനോന്‍, എച്ച്.ആര്‍. വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ എം. രഞ്ജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പെരുമ്പാവൂര്‍ ചേലാമറ്റം ശ്രീവിലാസം എന്‍ .എസ് .എസ് കരയോഗം പൊതുയോഗം നടക്കും





പെരുമ്പാവൂര്‍: ചേലാമറ്റം ശ്രീവിലാസം എന്‍.എസ്.എസ് കരയോഗം വാര്‍ഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 10ന് താമരശ്ശേരി ടി.ബി. മുരളിയുടെ വീട്ടില്‍ നടക്കും. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 519-ാം റാങ്ക് നേടിയ ആരതി എ. നായരെ അനുമോദിക്കും.

തുരുത്തി കരയോഗ ശതാബ്ദിസംഗമം നടത്തി





തുരുത്തി: 284-ാം നമ്പര്‍ തുരുത്തി എന്‍.എസ്.എസ്. കരയോഗതല എന്‍.എസ്.എസ്. ശതാബ്ദിമേള നടന്നു. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും യൂണിയന്‍ പ്രസിഡന്റുമായ ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് റ്റി.എന്‍.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ താലൂക്ക് യൂണിയന്‍ വൈസ്​പ്രസിഡന്റ് വി.ജി.ഭാസ്‌കരന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി എം.എന്‍.രാധാകൃഷ്ണന്‍നായര്‍, എം.എസ്.എസ്.എസ്. താലൂക്ക് സെക്രട്ടറി എം.ശ്രീകുമാര്‍, യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ ഡോ. ജി.ജഗദീശ്ചന്ദ്രന്‍, പ്രൊഫ. എസ്.നാരായണന്‍ നായര്‍, പി.എം.ചന്ദ്രശേഖരന്‍ നായര്‍, കരയോഗം സെക്രട്ടറി മുരളീധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

ചെങ്ങന്നൂര്‍ ആലക്കോട് എന്‍ .എസ് .എസ് . ശതാബ്ദി സമ്മേളനം നടത്തി





ചെങ്ങന്നൂര്‍: ആലക്കോട് 2970-ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗം ശതാബ്ദി സമ്മേളനം നടത്തി. എന്‍.എസ്.എസ്. ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍.സുകുമാരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിന്റെ ഭാഗമായി കുടുംബസംഗമം, വിദ്യാഭ്യാസ പുരസ്‌കാര വിതരണം, സ്‌കോളര്‍ഷിപ്പ് വിതരണം, ഡയറക്ടറി പ്രകാശനം എന്നിവ നടന്നു. കരയോഗം പ്രസിഡന്റ് കെ.ബാലരാമപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി.കെ.മോഹന്‍ദാസ് വിദ്യാഭ്യാസ പുരസ്‌കാരങ്ങളും സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു.
കരയോഗം സെക്രട്ടറി രവീന്ദ്രനാഥന്‍പിള്ള, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.നാരായണന്‍നായര്‍, വാര്‍ഡ് മെമ്പറും വനിതാ സമാജം വൈസ് പ്രസിഡന്റുമായ ശ്രീകുമാരി, കരയോഗം വൈസ് പ്രസിഡന്റ് അച്യുതന്‍പിള്ള, വനിതാ സമാജം സെക്രട്ടറി സുഭദ്ര എസ്.നായര്‍, കരയോഗം ട്രഷറര്‍ കെ.ആര്‍.കെ.നായര്‍, ജോ.സെക്രട്ടറി സോമശേഖരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചാരുംമൂട് എരുമക്കുഴി കരയോഗത്തില്‍ എന്‍ .എസ് .എസ് . ശതാബ്ദി സമ്മേളനം നടക്കും





ചാരുംമൂട്: എരുമക്കുഴി 1357-ാം നമ്പര്‍ കരയോഗത്തിലെ എന്‍.എസ്.എസ്. ശതാബ്ദി സമ്മേളനവും കുടുംബസംഗമവും ഞായറാഴ്ച നടക്കും. രാവിലെ 9ന് ആത്മീയ പഠനക്ലാസ്, 10ന് കലാപരിപാടികള്‍, 12ന് കുടുംബസദ്യ, 2ന് വാക്കയില്‍ ക്ഷേത്രജങ്ഷനില്‍നിന്ന് ശതാബ്ദി ഘോഷയാത്ര.
വൈകിട്ട് 4.30ന് ശതാബ്ദി സമ്മേളനം ഉദ്ഘാടനവും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി നിര്‍വഹിക്കും. കരയോഗം പ്രസിഡന്റ് അഡ്വ. കെ. ഭാര്‍ഗവന്‍പിള്ള അധ്യക്ഷത വഹിക്കും. അഡ്വ. കെ.ആര്‍. ഗംഗാധരന്‍പിള്ള സ്മാരക സഹായധനം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. കെ.ആര്‍. ഗോപാലകൃഷ്ണപിള്ളയും കുഴിയത്ത് വടക്കേതില്‍ നിതിന്‍ ഏര്‍പ്പെടുത്തിയ സഹായധനം യൂണിയന്‍ വനിതാ സമാജം പ്രസിഡന്റ് സരസ്വതിയമ്മയും ആത്മീയ പഠനക്ലാസില്‍ കൂടുതല്‍ ദിവസം പങ്കെടുത്ത കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ പ്രതിനിധി സഭാംഗം കെ. ശിവശങ്കരപ്പിള്ളയും വിതരണം ചെയ്യും.

പന്മന എന്‍ .എസ് .എസ് . കുടുംബമേള നടത്തുന്നു





പന്മന: എന്‍.എസ്.എസ്. ശതാബ്ദി വാര്‍ഷികത്തിന്റെയും താലൂക്ക് യൂണിയന്‍ പ്ലാറ്റിനം ജൂബിലിയാഘോഷത്തിന്റെയും ഭാഗമായി മേക്കാട് ശ്രീശക്തി 2282 ാം നമ്പര്‍ കരയോഗം കുടുംബമേള നടത്തുന്നു. ലാവണ്യയില്‍ കൃഷ്ണന്‍ നായരുടെ വസതിയില്‍ ഞായറാഴ്ച മൂന്നിന് എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള പരിപാടി ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് ബി.മധുസൂദനന്‍ പിള്ള അദ്ധ്യക്ഷത വഹിക്കും.

മടവൂര്‍ പനപ്പാംകുന്ന്-മലയ്ക്കല്‍ എന്‍ .എസ് .എസ് . കരയോഗം ശതാബ്ദി സമ്മേളനം നടന്നു





മടവൂര്‍: പനപ്പാംകുന്ന്-മലയ്ക്കല്‍ എന്‍.എസ്.എസ്. കരയോഗത്തിലെ ശതാബ്ദി സമ്മേളനവും പൊതുയോഗവും തിരഞ്ഞെടുപ്പും കരയോഗ മന്ദിരത്തില്‍ നടന്നു. കരയോഗം പ്രസിഡന്റ് സി. രവീന്ദ്രന്‍ ഉണ്ണിത്താന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ജി. മധുസൂദനന്‍ പിള്ള ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി പി. രാമകൃഷ്ണക്കുറുപ്പ്, മേഖലാ കണ്‍വീനര്‍ എം.ജി. മോഹന്‍ദാസ്, ഹരിദാസന്‍ നായര്‍, വി. സുരേഷ് കുമാര്‍, സുഷമാദേവി, ബേബി ഗിരിജ, ജയകുമാരി, കെ. മുരളീധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

നെടുമങ്ങാട് പത്താംകല്ല് എന്‍ .എസ് .എസ് കരയോഗ വാര്‍ഷികം ഉദ്ഘാടനം ചെയ്തു





നെടുമങ്ങാട്: എന്‍.എസ്.എസ് പത്താംകല്ല് കരയോഗ വാര്‍ഷികം നെടുമങ്ങാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ മേഖല കണ്‍വീനര്‍ നാരായണന്‍നായര്‍, സുകുമാരന്‍നായര്‍, രാമചന്ദ്രന്‍നായര്‍, ശങ്കരന്‍നായര്‍, ഷിജു, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി രത്‌നകുമാരന്‍നായര്‍ (പ്രസി.), പ്രദീപന്‍നായര്‍ (വൈസ്.പ്രസി.), സുനില്‍കുമാര്‍.വി.പി (സെക്ര.), സുരേന്ദ്രന്‍നായര്‍ (ജോ.സെക്ര.), ഷിജു (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

തിരുവനന്തപുരം മുട്ടട എന്‍. എസ്. എസ് . കരയോഗത്തില്‍ ആധ്യാത്മിക പഠനക്ലാസ്‌ ഉദ്ഘാടനംചെയ്തു





തിരുവനന്തപുരം: മുട്ടട 1889-ാംനമ്പര്‍ ദേവിവിലാസം എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മിക പഠനക്ലാസ് കരയോഗം പ്രസിഡന്റ് എല്‍. പ്രഭാകരന്‍ നായര്‍ ഉദ്ഘാടനംചെയ്തു.
പനങ്ങോട് അജിത്കുമാര്‍ കൃഷ്ണാംബിക, ആര്‍. ഗോപിനാഥന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Friday, August 1, 2014

കാട്ടാക്കട കുഴയ്ക്കാട് കരയോഗം കുടുംബസംഗമം ഉദ്ഘാടനം ചെയ്തു





കാട്ടാക്കട: കുഴയ്ക്കാട് എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എ. സുകുമാരന്‍ നായര്‍ അധ്യക്ഷനായിരുന്നു.
മികച്ച കര്‍ഷകര്‍, ക്ഷീര കര്‍ഷകര്‍, വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ എന്നിവരെ ആദരിച്ചു.
കൊളീജിയറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍ എം. നന്ദകുമാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനി സോമന്‍, ശശികുമാര്‍, സുകുമാരന്‍ നായര്‍, എ. ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. താലൂക്ക് യൂണിയന്‍ പ്രതിനിധി ആര്‍.എസ്. രാജീവ് സ്വാഗതം പറഞ്ഞു.

ഇന്നത്തെ 02-8-2014 (1189 കര്‍ക്കിടകം 17 ) നക്ഷത്രവിവരങ്ങള്‍,

ഇന്നത്തെ (02-8-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 02-8-2014 (1189 കര്‍ക്കിടകം 17 )

നക്ഷത്രം: ചിത്തിര (നാളെ രാവിലെ 09.50.20 സെക്കന്‍റ് വരെ) തുടര്‍ന്ന്‍ ചോതി നക്ഷത്രം.

കൂറ് (രാശി): ചിത്തിര-ആദ്യ രണ്ട് പാദം: കന്നി & അവസാന രണ്ട് പാദം: തുലാം
രാശ്യാധിപന്‍: ചിത്തിര-ആദ്യ രണ്ട് പാദം: കന്നി: ബുധന്‍ (ശ്രീകൃഷ്ണന്‍) & അവസാന രണ്ട് പാദം: തുലാം: ശുക്രന്‍ (മഹാലക്ഷ്മി)

ആഴ്ച: ശനി

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ഷഷ്ഠി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.05 - 12.27 & 12.31 - 12.53.

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 29 മിനിട്ട്, 39 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 09.23 മുതല്‍ 10.56 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)

ചിത്തിര: ചില പ്രധാന വിവരങ്ങള്‍:
------------------------------------------------
ഗണം: അസുരഗണം
നക്ഷത്രദേവത: ത്വഷ്ടാവ്‌
മൃഗം: ആള്‍പ്പുലി
പക്ഷി: കാകന്‍
വൃക്ഷം: കൂവളം
നാമാക്ഷരം: 'ഉ'
മന്ത്രാക്ഷരം: 'ശി'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

മണ്ണാര്‍ക്കാട് താലൂക്ക് എന്‍ .എസ് .എസ് . വനിതായൂണിയന്റെ ആഭിമുഖ്യത്തില്‍ രാമായണമേള ആചരിച്ചു





മണ്ണാര്‍ക്കാട്: താലൂക്ക് എന്‍.എസ്.എസ്. വനിതായൂണിയന്റെ ആഭിമുഖ്യത്തില്‍ രാമായണമേള ആചരിച്ചു. വിവിധ കരയോഗങ്ങളിലെ വനിതാസമാജം പ്രവര്‍ത്തകരും വനിതായൂണിയന്‍ കമ്മിറ്റിയംഗങ്ങളും പങ്കെടുത്തു. സുകാന്തിയമ്മ, വിജയലക്ഷ്മി, ശാന്തമ്മ, രമ്യ, സാവിത്രി, ശ്രീകല, ജയശ്രി എന്നിവര്‍ നേതൃത്വംനല്‍കി.

ഗ്ലോബല്‍ നായര്‍സേവാസമാജം കോയമ്പത്തൂരില്‍ നടത്തുന്ന തമിഴ് നായര്‍സംഗമം ലഘുലേഖ പുറത്തിറക്കി





കോയമ്പത്തൂര്‍: ഗ്ലോബല്‍ നായര്‍സേവാസമാജം തമിഴ്‌നാട് ഘടകം കോയമ്പത്തൂരില്‍ സപ്തംബര്‍ 14ന് നടത്തുന്ന തമിഴ് നായര്‍ സംഗമത്തിന്റെ ലഘുലേഖ പ്രകാശനം മലയാളിസമാജം ഹാളില്‍ മഞ്ചേരി ഭാസ്‌കരന്‍ നിര്‍വഹിച്ചു.
തമിഴ്‌സംഗമം ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. ഉണ്ണിത്താന്‍ അധ്യക്ഷതവഹിച്ചു. വി.എസ്. സുഭാഷ് സ്വാഗതവും കുമാരപ്രസാദ് നന്ദിയും പറഞ്ഞു. കോയമ്പത്തൂര്‍ മലയാളി സമാജം പ്രസിഡന്റ് രാജഗോപാല്‍, സെക്രട്ടറി ശ്രീകുമാരന്‍ നായര്‍, കൈരളി പ്രസിഡന്റ് ഡോ. ടി.സി.പി. നമ്പ്യാര്‍, സില്ലീശ്വരബാബു, ഈറോഡ് നായര്‍സമാജം സെക്രട്ടറി നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പെരുന്പാവൂര്‍ തെക്കേ വാഴക്കുളം എന്‍. എസ്. എസ്. കരയോഗം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു





പെരുന്പാവൂര്‍: തെക്കേ വാഴക്കുളം എന്‍.എസ്.എസ്. കരയോഗം വാര്‍ഷികാഘോഷം വൈസ് പ്രസിഡന്റ് കെ.പി. പങ്കജാക്ഷന്‍ പടനായര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ എം.സി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
കരയോഗം സെക്രട്ടറി പി. ഗോപിനാഥന്‍ പിള്ള, എന്‍. മോഹനന്‍ നായര്‍, പ്രൊഫ. എല്‍. സദാനന്ദന്‍ നായര്‍, അംബിക രാജപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എന്‍. ബാബു സ്വാഗതവും നളിനാക്ഷന്‍ നായര്‍ നന്ദിയും പറഞ്ഞു.

ചങ്ങനാശ്ശേരി താലൂക്ക് എന്‍ .എസ് .എസ് . യൂണിയനില്‍ പുതിയതായി രൂപവത്ക്കരിച്ച ഇത്തിത്താനം കരയോഗം ഉദ്ഘാടനം ചെയ്തു





ചങ്ങനാശ്ശേരി: താലൂക്ക് എന്‍.എസ്.എസ്. യൂണിയനില്‍ പുതിയതായി രൂപവത്ക്കരിച്ച ഇത്തിത്താനം 5604-ാംനമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉദ്ഘാടനവും കരയോഗതല എന്‍.എസ്.എസ്. ശതാബ്ദിമേളയുടെ ഉദ്ഘാടനവും എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും യൂണിയന്‍ പ്രസിഡന്റുമായ ഹരികുമാര്‍ കോയിക്കല്‍ നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് പി.ബി.ദാസപ്പന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് വി.ജി.ഭാസ്‌കരന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി എം.എന്‍.രാധാകൃഷ്ണന്‍ നായര്‍, എം.എസ്.എസ്.എസ്.താലൂക്ക് സെക്രട്ടറി എം.ശ്രീകുമാര്‍, യൂണിയന്‍ കമ്മിറ്റിയംഗങ്ങളായ പ്രൊഫ. എസ്.നാരായണന്‍ നായര്‍, പി.എം.ചന്ദ്രശേഖരന്‍ നായര്‍, കരയോഗം സെക്രട്ടറി വി.എം.സജിമോന്‍, കരയോഗം ട്രഷറര്‍ കെ.എസ്.സരല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു

തിരുവല്ല ഓതറ കരയോഗം ശതാബ്ദി സമ്മേളനം നടക്കും





തിരുവല്ല: ഓതറ 567-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ശതാബ്ദി സമ്മേളനം ആഗസ്ത് മൂന്നിന് എന്‍.എസ്.എസ്. ടി.ടി.ഐ. ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് എന്‍.എസ്.എസ്. രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍ പിള്ള ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് രാഹുല്‍രാജ് അധ്യക്ഷത വഹിക്കും. അവാര്‍ഡ് ദാനം, സ്‌കോളര്‍ഷിപ്പ്, ധനസഹായ വിതരണം എന്നിവയും നടക്കും.

കരുനാഗപ്പള്ളി എന്‍ .എസ് .എസ് . കരയോഗം കുടുംബസംഗമവും ധനസഹായ വിതരണവും നടത്തി





കരുനാഗപ്പള്ളി: എന്‍.എസ്.എസ്. ശതാബ്ദി ആഘോഷത്തിന്റെയും കരുനാഗപ്പള്ളി താലൂക്ക് യൂണിയന്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി മണപ്പള്ളി വടക്ക് 2714-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമവും ധനസഹായ വിതരണവും നടത്തി.
താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ഒരുലക്ഷം രൂപയുടെ എന്‍ഡോവ്‌മെന്റ് വരിയ്‌ക്കോലില്‍ രവിക്കുട്ടന്‍ പിള്ളയില്‍നിന്ന് അദ്ദേഹം ഏറ്റുവാങ്ങി. വിദ്യാഭ്യാസ ധനസഹായവും ചികിത്സാ ധനസഹായവും താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ രാമകൃഷ്ണപിള്ള വിതരണം ചെയ്തു. ആടുമാടുകളുടെ വിതരണം വനിതാ യൂണിയന്‍ പ്രസിഡന്റ് ലളിതമ്മയും പഠനോപകരണങ്ങളുടെ വിതരണം യൂണിയന്‍ കമ്മിറ്റി അംഗം ഐക്കര ഗോപാലകൃഷ്ണനും നിര്‍വഹിച്ചു.
കരയോഗം പ്രസിഡന്റ് മണപ്പള്ളി ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ശിവശങ്കരന്‍ നായര്‍, മേലൂട്ട് പ്രസന്നകുമാര്‍, ഉണ്ണിക്കൃഷ്ണപിള്ള, ബിജു മൂത്തേടത്ത്, മനോജ് കുമാര്‍, ജി.എസ്.ദീപ എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി പ്രസന്നന്‍ കുറ്റിക്കാട്ട് സ്വാഗതവും ജോയിന്റ് സെക്രട്ടറി മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

ചാത്തന്നൂര്‍ ഏറം ശ്രീരാമവിലാസം എന്‍ .എസ് .എസ്. കരയോഗ പൊതുയോഗവും സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തും





ചാത്തന്നൂര്‍: ഏറം ശ്രീരാമവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ സ്‌കോളര്‍ഷിപ്പ് വിതരണവും പഠനോപകരരണ വിതരണവും മൂന്നിന് നടത്തും. കരയോഗമന്ദിരത്തില്‍ വൈകിട്ട് നാലിനാണ് സമ്മേളനം. സമ്മേളനോദ്ഘാടനവും സ്‌കോളര്‍ഷിപ്പ് വിതരണവും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി.മോഹന്‍ദാസ് ഉണ്ണിത്താന്‍ നിര്‍വഹിക്കും. ചാത്തന്നൂര്‍ മുരളി അധ്യക്ഷത വഹിക്കും. സെക്രട്ടറി എ.കെ.ദിലീപ്കുമാര്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും.

കുളക്കട കിഴക്ക് എന്‍ .എസ് .എസ് . കുടുംബസംഗമം നടന്നു







കുളക്കട കിഴക്ക്: 848-ാം നമ്പര്‍ ദേവീവിലാസം എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമം നടന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആര്‍.രാജേന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.പി.ചന്ദ്രശേഖരന്‍ പിള്ള അധ്യക്ഷനായി. യൂണിയന്‍ സെക്രട്ടറി സി.അനില്‍കുമാര്‍ സംഘടനാപ്രവര്‍ത്തനം വിശദീകരിച്ചു. പ്രതിനിധി സഭാംഗം ജി.തങ്കപ്പന്‍ പിള്ള ചികിത്സാസഹായ വിതരണവും യൂണിയന്‍ ഭരണസമിതി അംഗം പി.ആര്‍.സുധാകരന്‍ നായര്‍ സ്‌കോളര്‍ഷിപ്പ് വിതരണവും നിര്‍വഹിച്ചു. പി.ഹരികുമാര്‍, ബി.ശാന്തമ്മയമ്മ, ബീന ആര്‍.നായര്‍, പങ്കജാക്ഷിയമ്മ, നിര്‍മലാ ഹരികുമാര്‍, ജി.തുളസീധരന്‍ പിള്ള, എം.എസ്.ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഇന്നത്തെ 01-8-2014 (1189 കര്‍ക്കടകം 16 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (01-8-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 01-8-2014 (1189 കര്‍ക്കടകം 16 )

നക്ഷത്രം: അത്തം (നാളെ രാവിലെ 08.04.42 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ ചിത്തിര)

ആഴ്ച: വെള്ളി (ഇന്ന് വെള്ളിയാഴ്ചയും അത്തവും ഒന്നിച്ച് വന്നതിനാല്‍ പകല്‍ ഗണപതിഭജനവും സന്ധ്യയ്ക്ക് 'ഭഗവതിസേവ' നടത്തുന്നതും അത്യുത്തമം ആകുന്നു)

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: പഞ്ചമി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): (പകല്‍) 12.31 - 12.53.

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഏകദേശം ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 29 മിനിട്ട്, 43 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 10.56 മുതല്‍ 12.29 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)

അത്തം: ചില പ്രധാന വിവരങ്ങള്‍:
-------------------------------------------
കൂറ് (രാശി): കന്നി
രാശ്യാധിപന്‍: ബുധന്‍ (ശ്രീകൃഷ്ണന്‍)
ഗണം: ദേവഗണം
നക്ഷത്രദേവത: ആദിത്യന്‍
നക്ഷത്രദേവതാ മന്ത്രം: "ഓം സവിത്രേ നമ:"
മൃഗം: പോത്ത്
പക്ഷി: കാകന്‍
വൃക്ഷം: അമ്പഴം
നാമാക്ഷരം: 'ഉ'
മന്ത്രാക്ഷരം: 'ശി'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).