Sunday, February 23, 2014

ശക്തനായ അധോലോക ലഹരി രാജാവ് അറസ്റ്റില്‍.

ലോകത്തെ ഏറ്റവും ശക്തനായ അധോലോക ലഹരി രാജാവ് ജോവാക്വിന്‍ ഗുസ്മാന്‍ അറസ്റ്റില്‍. മെക്‌സിക്കോ യു.എസ് സംയുക്ത നീക്കത്തിലാണ് ഗുസ്മാന്‍ പിടിയിലായത്. ഗുസ്മാനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യു.എസ് 31 കോടിരൂപയും മെക്‌സിക്കോ 124 കോടിരൂപയുമാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്. അഞ്ചടി ആറിഞ്ച് മാത്രം ഉയരമുള്ള 56 കാരനായ ജോവാക്വിന്‍ ഗുസ്മാന്‍ ലോകത്തെ ഏറ്റവും വലിയ അധോലോക ലഹരി സാമ്രാജ്യത്തിനുടമയാണ്. പ്രതിവര്‍ഷം 18,600 കോടി രൂപയാണ് ഈ അധോലോക നായകന്റെ വിറ്റുവരവ്. ലോകത്തെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികൂടിയായ ഗുസ്മാനായി ഇന്റര്‍പോള്‍ ഉള്‍പ്പെടെ വലവിരിച്ച് കാത്തിരുന്നത് വര്‍ഷങ്ങളോളമാണ്. ഒടുവില്‍ മെക്‌സിക്കോയിലെ മസ്ലാറ്റിലെ സുഖവാസകേന്ദ്രത്തില്‍ വച്ച് കൈവിലങ്ങ് വീഴുമ്പോള്‍ ഗുസ്മാന്‍ ഗാഢനിദ്രയിലായിരുന്നു. ഏഴരമിനിറ്റ് നീണ്ടുനിന്ന ഓപ്പറേഷനിലൂടെയാണ് സൈന്യം ഗുസ്മാനെ അറസ്റ്റുചെയ്തത്. അതും ഒരു വെടിയുണ്ടപോലും ഉതിര്‍ക്കാതെ. കഴുത്തിനു കുത്തിപിടിച്ച് സൈനികര്‍ പുറത്തെത്തിച്ചപ്പോഴും ബോണ്ട് സിനിമകളിലെ വില്ലന്‍മാരെ പോലെ ഗുസ്മാന്‍ നെഞ്ചുവിരിച്ചുനിന്നു. മെക്‌സിക്കോയില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ലഹരി അധോലോകസംഘങ്ങളുടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 80,000പേരാണ്. ഇതില്‍ ഒരുപക്ഷത്ത് നിലയുറപ്പിച്ചത് ഗുസ്മാന്റെ സംഘമാണ്. യു.എസിലേക്ക് ഏറ്റവുമധികം ലഹരിമരുന്നയച്ച വ്യക്തിയായും മറ്റും ഗുസ്മാന് കുപ്രസിദ്ധി നേടിക്കൊടുത്ത പ്രവര്‍ത്തികള്‍ നിരവധിയാണ്.





0 comments:

Post a Comment