വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ സമരം ആരംഭിച്ചു. സിഐടിയു, ഐഎന്‍ടിയുസി, ഡിഎംഫ് തുടങ്ങിയ എല്ലാ യൂണിയനുകളും സമരത്തില്‍ പങ്കെടുത്തുന്നുണ്ട്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 12 മണിക്കാണ് സമരം ആരംഭിച്ചത്. തിരുവനന്തപുരം നഗരത്തില്‍ കെഎസ്ആര്‍ടിസി ബസുകളൊന്നും സര്‍വ്വീസ് നടത്തുന്നില്ല. സമരത്തിന്റെ ഭാഗമായി സ്വകാര്യ ബസ്സുകളെയും തടയുമെന്ന് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്. പെന്‍ഷന്‍ സംബന്ധിച്ച അനിശ്ചിതാവസ്ഥ നീക്കണമെന്ന ആവശ്യം പ്രധാനമായി ഉന്നയിച്ചാണ് കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ യൂണിയനുകളും പണിമുടക്കുന്നത്. പെന്‍ഷന്‍ ഉറപ്പാക്കണമെന്ന ആവശ്യത്തോടൊപ്പം കെ.എസ്.ആര്‍.ടി.സി. പുനരുദ്ധാരണ പദ്ധതിയില്‍ തൊഴിലാളികള്‍ക്കെതിരായി മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അപ്പാടെ ഉപേക്ഷിക്കുക, ദേശസാല്‍കൃത റൂട്ടുകള്‍ സംരക്ഷിക്കുക, പി.എസ്.സി.നിര്‍ദ്ദേശിച്ച ചെയ്ത മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.
Friday, February 28, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment