Wednesday, February 26, 2014

കൊളംബിയയിലെ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 4 മരണം.

കൊളംബിയയിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 4 പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പടിഞ്ഞാറന്‍ കൊളംബിയയിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. ചോക്കോ പ്രവിശ്യയുടെ തലസ്ഥാനമായ ക്വിബ്‌ഡോ നഗരത്തിലാണ് സ്‌ഫോടനമുണ്ടായത്. സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുടെ മകളും മൂന്ന് ജീവനക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കടയില്‍ ഉപേക്ഷിക്കപ്പെട്ട പൊതിയില്‍ നിന്നാണ് സ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. റെവല്യൂഷനറി ആര്‍മ്ഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ എന്ന തീവ്ര ഇടതുപക്ഷ സംഘടനയാണ് അക്രമത്തിനു പിന്നിലെന്നാണ് പ്രാഥമിക റി്പപോര്‍ട്ട. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.





0 comments:

Post a Comment