അമ്മ കേരള സ്‌െ്രെടക്കേഴ്‌സ് താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ഇന്ന് താരസംഘടനയായ അമ്മയ്ക്ക് വിശദീകരണം നല്‍കും. എയര്‍ഹോസ്റ്റസ് തെറ്റിദ്ധരിക്കപ്പെട്ടതാകാമെന്ന് ടീം മാനേജര്‍ ഇടവേള ബാബു നേരത്തെ പറഞ്ഞിരുന്നു. സംഭവത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ മൊഴിയെടുക്കലിന് ഹാജരാകാനാവശ്യപ്പെട്ട് പൈലറ്റിനും എയര്‍ഹോസ്റ്റസിനും പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിമാനത്തില്‍ മോശമായി പെരുമാറിയെന്നാരോപിച്ചാണ് സിസിഎല്‍ സെമിഫൈനലിന് പുറപ്പെട്ട 28 അംഗ ടീമിനെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടത്. ടീം അംഗങ്ങള്‍ നിയന്ത്രിക്കാനാവാത്ത തരത്തില്‍ മോശമായി പെരുമാറിയതിനാല്‍ പുറത്താക്കിയെന്നാണ് ഇന്‍ഡിഗോയുെട വിശദീകരണം. എന്നാല്‍ തങ്ങള്‍ മോശമായി പെരുമാറിയിട്ടില്ലെന്നും കൈകയടിക്കുക മാത്രമാണ് ചെയ്തതെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. കൂടാതെ തങ്ങളെ ഇറക്കി വിട്ടതല്ലെന്നും തങ്ങള്‍ വിമാനത്തില്‍ നിന്നും ഇറങ്ങിപോന്നതാണെന്നും താരങ്ങള്‍ പറഞ്ഞു.
Monday, February 24, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment