Monday, February 24, 2014

ഐപിഎല്‍ വാതുവെപ്പില്‍ ശ്രീശാന്ത് 100 ശതമാനവും നിരപരാധി..... വെളിപ്പെടുത്തലുമായി വിന്ദുധാര സിങ്..

 ഐപിഎല്‍ ഒത്തുകളികേസുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിന്ദുധാരസിങ്. ഐപിഎല്‍ ഒത്തുകളി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും തുടര്‍ന്ന് ജാമ്യത്തിലറങ്ങുകയും ചെയ്ത മലയാളി താരം ശ്രീശാന്ത് നിരപരാധിയാണെന്ന് വിന്ദുധാരസിങ്. അതോടൊപ്പം വിജയ്മല്യയക്ക് ഒത്തുകളിയില്‍ നേരിട്ട് പങ്കുണ്ടെന്നും വിന്ദുധാരാ സിങ്ങ് വെളിപ്പെടുത്തി. കോഴവിവാദത്തില്‍ ശ്രീശാന്തിനെ പെടുത്തുകയായിരുന്നുവെന്ന് പറയുന്ന വിന്ദുധാരാ സിങ് ശ്രീ 100 ശതമാനവും നിരപരാധിയാണെന്ന് പറഞ്ഞു. ശ്രീശാന്തിനെതിരെ നടന്നത് തെറ്റായ പ്രചാരണമാണെന്നും വിന്ദു പറയുന്നു. മുംബൈ പോലീസ് അന്വേഷിച്ച ഒത്തുകളിവിവാദത്തിലെ കേന്ദ്രബിന്ദുവായാണ് വിന്ദുവിനെ കരുതപ്പെടുന്നത്. സീ.ടി.വി ചാനല്‍ റിപ്പോര്‍ട്ടര്‍ നടത്തിയ ഒളികാമറ ഓപ്പറേഷനിലാണ് വിന്ദു ഇക്കാര്യങ്ങള്‍ പറയുന്നത്. ഒത്തുകളി വിവാദം  ശരദ് പവാറും എന്‍ ശ്രീനിവാസനും തമ്മിലുള്ള വടംവലിയുടെ ഭാഗമായാണെന്നും എന്നാല്‍ യഥാര്‍ഥത്തില്‍ വടംവലി ലളിത് മോഡിയും ശ്രീനിവാസനും തമ്മിലാണെന്നും വിന്ദു. ഇതില്‍ മോഡിയെ മുന്‍നിര്‍ത്തി കളിക്കുന്നത് പവാറാണെന്നും വിന്ദു പറയുന്നു. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് വാതുവെച്ചതില്‍ വന്‍ നഷ്ടമാണുണ്ടായതെന്നും എന്നാല്‍ ഐ.പി.എല്‍ 100 ശതമാനവും ഒത്തുകളിയാണെന്ന് മെയ്യപ്പന്‍ മനസ്സിലാക്കി. ഐ.പി.എല്‍ ടീമുടമകളില്‍ വാതുവെയ്പിനെക്കുറിച്ച് അറിവുള്ളതും നേരിട്ട് പങ്കെടുക്കുന്നതും മദ്യരാജാവ് വിജയ് മല്യയ്ക്ക് മാത്രമാണെന്നും വിന്ദു പറയുന്നു. മല്യക്ക് മാത്രമാണ് ഇത് ഒത്തുകളിയാണെന്ന് അറിവുള്ളത്. 100 മുതല്‍ 200 കോടിവരെ വാതുവെയ്പിലൂടെ മല്യ സ്വന്തമാക്കി. പന്തയം വക്കുന്നവരില്‍ ചലച്ചിത്രലോകത്തെ പല താരങ്ങളുമുണ്ട്. എന്നാല്‍ അവരാരും ഒത്തുകളിയില്‍ പങ്കാളിയല്ലെന്നാണ് വിന്ദുപറയുന്നത്. ലേലത്തില്‍ ലഭിക്കുന്ന തുകയെ അപേക്ഷിച്ച് വലിയ തുകയാണ് കളിക്കാര്‍ക്ക് ഒത്തുകളിക്കുന്നതിലൂടെ കിട്ടുന്നത്. ഒത്തുകളിയില്‍ നിയന്ത്രിക്കുന്നവര്‍ക്ക് അനായാസം കളിക്കാര്‍ക്ക് 15 കോടി വരെ കൊടുക്കാന്‍ കഴിയും. രാജ്യത്തിന് വേണ്ടി കളിച്ചാല്‍ പോലും ഇത്രയും തുക കിട്ടില്ല. അതേസമയം ഒത്തുകളി ട്വന്റി 20 ലീഗില്‍ ഒതുങ്ങുന്നില്ലെന്നും വിന്ദു വ്യക്തമാക്കി. ഐ.പി.എല്ലില്‍ ഒത്തുകളിക്കുന്നവര്‍ക്ക് എന്തുകൊണ്ട് രാജ്യാന്തരമത്സരവും ഒത്തുകളിച്ചുകൂടായെന്നും വിന്ദു ചോദിക്കുന്നു. ഐ.പി.എല്‍ ലളിത് മോഡിയുടെ ബുദ്ധിയില്‍ ഉദിച്ചതാണ്. എന്നാല്‍ ശശി തരൂരിനെതിരെ അനാവശ്യമായി തിരിഞ്ഞതോടെ മോഡിക്ക് കഷ്ടകാലം തുടങ്ങി. തരൂര്‍-ലളിത് മോഡി പോര് എന്‍.സി.പി-കോണ്‍ഗ്രസ് പോരായി മാറി. മോഡിക്ക് എല്ലാം അറിയാമായിരുന്നുവെന്നും അദ്ദേഹത്തിന് തന്നെ നാല് ടീമുകളില്‍ ഓഹരി പങ്കാളിത്തമുണ്ടെന്നും വിന്ദു ആരോപിച്ചു. പല കാര്യങ്ങളും പറഞ്ഞ് മോഡി ബ്ലാക്‌മെയില്‍ ചെയ്തുതുടങ്ങി. ശരദ് പവാറിനോട് എതിരിട്ട് ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. പവാര്‍ വിചാരിച്ചാല്‍ മാധ്യമസ്ഥാപനങ്ങള്‍ വരെ അടച്ചിടാന്‍ തക്ക ശേഷിയുണ്ടെന്നും വിന്ദു വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപറ്റന്‍ ധോണിക്ക് ഐപിഎല്‍ ഒത്തുകളിയില്‍ പങ്കുണ്ടെന്ന ആരോപണവുമായി മെയ്യപ്പന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീ 100 ശതമാനവും നിരപരാധിയാണെന്നു പറഞ്ഞുകൊണ്ടുള്ള വിന്ദുധാരസിങിന്റെ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നിരിക്കുന്നത്.




0 comments:

Post a Comment