This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Monday, March 31, 2014

കല്പറ്റ എന്‍ .എസ് .എസ് . വനിതാ കലാമേളയില്‍ അമ്പലപ്പടി കരയോഗം ജേതാക്കള്‍




കല്പറ്റ: വൈത്തിരി താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ വനിതാ കലാമേളയില്‍ അമ്പലപ്പടി വനിതസമാജം 60 േപായന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി. 55 പോയന്റുമായി മുണ്ടേരി വനിതാസമാജം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അമ്പലപ്പടി കരയോഗത്തിലെ വിജയകുമാരി 18 പോയന്റുമായി വ്യക്തിഗത ജേതാവായി. എന്‍.എസ്.എസ്. വൈസ് പ്രസിഡന്റ് എം.പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് മുഖ്യാതിഥിയായിരുന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ.പി. നാരായണന്‍നായര്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.കെ. ബാബു പ്രസന്നകുമാര്‍, ചന്ദ്രന്‍ മാതലോട്, കമലമ്മ, എം.പി. സ്വദേശന്‍, സി.പി. പുഷ്പലത, ശീതളമോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

കോയമ്പത്തൂര്‍ കുനയംപുത്തൂര്‍ എന്‍ .എസ് .എസ് . കെട്ടിടം ഉദ്ഘാടനം





കോയമ്പത്തൂര്‍: കുനയംപുത്തൂര്‍ നായര്‍ സര്‍വീസ് സൊസൈറ്റി ഏഴുലക്ഷം ചെലവില്‍ പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് സി. രാമദാസ് ഉദ്ഘാടനംെചയ്തു.
സെക്രട്ടറി കെ. സുരേഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. സ്ഥാപക പ്രസിഡന്റ് എ. പത്മനാഭന്‍ വിളക്ക് കൊളുത്തി.
എ. പത്മനാഭന്‍ നായര്‍, പി. അജിത്കുമാര്‍, സി.കെ. മുരളീധരന്‍, ലേഡീസ് വിങ് പ്രസിഡന്റ് ജിജി സുരേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍തല നായര്‍യുവജനസംഗമം നടത്തി



കൊടുങ്ങല്ലൂര്‍ : മുനിസിപ്പല്‍തല നായര്‍യുവജന സംഗമം എ.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ. ശ്രീരാജ്, കൃഷ്ണപ്രിയ, കെ.പി. രാജീവന്‍, അഡ്വ. ശ്രേയസ് ചെറിയാനത്ത്, കെ.സി. സുധാകരന്‍, കൊരട്ടിയില്‍ രാമചന്ദ്രന്‍, എസ്. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

പിറവം ഊരമന എന്‍ എസ് എസ് കരയോഗം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു





പിറവം: ഊരമന എന്‍എസ്എസ് കരയോഗം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. ഇതോടനുബന്ധിച്ച് നടന്ന കുടുംബമേള താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശിവലി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കരയോഗം പ്രസിഡന്റ് വി. സുധാകരന്‍ നായര്‍ അധ്യക്ഷനായി.
യൂണിയന്‍ സെക്രട്ടറി ആര്‍. അനില്‍കുമാര്‍, അംഗങ്ങളായ കെ.എന്‍. നാരായണന്‍ നായര്‍, കരയോഗം സെക്രട്ടറി പി.ജി. മോഹനന്‍, എസ്. സിന്ധു, സി.എച്ച്. ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.

ഇത്തിത്താനം എന്‍ .എസ് .എസ് . കരയോഗ സമ്മേളനം ഉദ്ഘാടനം ചെയ്തു





ഇത്തിത്താനം: എന്‍.എസ്.എസ്. ഇത്തിത്താനം 3530-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം വാര്‍ഷിക സമ്മേളനം നായകസഭാംഗം ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്തു. കരയോഗകുടുംബ ഡയറക്ടറിയുടെ പ്രകാശനവും കെ.എ. രാഘവന്‍ നായരില്‍ നിന്ന് ആദ്യഫണ്ട് സ്വീകരിച്ച് മന്ദിര ഫണ്ട് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
കരയോഗം പ്രസിഡന്റ് കെ.കെ അപ്പുക്കുട്ടന്‍ നായര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി എം.എന്‍.രാധാകൃഷ്ണന്‍ നായര്‍,എം.ബാലകൃഷ്ണന്‍ നായര്‍,എസ്.ദേവദാസ്, കെ.ആര്‍.അനില്‍കുമാര്‍,പി.സി.രാധാമണി, സുനില്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.

കൊട്ടാരക്കര എന്‍ .എസ് .എസ് . യൂണിയന്‍ 7.17 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു



കൊട്ടാരക്കര: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ വിദ്യാഭ്യാസം, സ്‌കോളര്‍ഷിപ്പ്, ആതുര സഹായം എന്നീ ഇനത്തില്‍ 7.17 രൂപ ഞായറാഴ്ച വിതരണം ചെയ്തു.
ഹൈലാന്‍ഡ് സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ വിതരണോദ്ഘാടനം യൂണിയന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഹൈലാന്‍ഡ് ആര്‍.രാജേന്ദ്രന്‍ പിള്ള നിര്‍വഹിച്ചു. താലൂക്കിലെ 148 കരയോഗങ്ങള്‍ക്കാണ് ധനസഹായം നല്‍കിയത്. കരയോഗം പ്രസിഡന്റ്, െസക്രട്ടറി, ഖജാന്‍ജി, യൂണിയന്‍ പ്രതിനിധികള്‍, ഇലക്ട്രോള്‍ അംഗങ്ങള്‍, വനിതാസമാജം പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പ്രതിനിധി സഭാംഗങ്ങളായ ആര്‍.രാജേശേഖരപിള്ള അഡ്വ. ജെ.ശ്രീകുമാര്‍, ജി.തങ്കപ്പന്‍ പിള്ള, കെ.കെ.രാജീവ് കുമാര്‍, എന്‍.മാധവന്‍കുട്ടി, എം.എസ്.ഗിരീഷ്. യൂണിയന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. വനിതാ യൂണിയന്‍ ഭാരവാഹികളായി ജി.ഇന്ദിരഭായി അമ്മയും, കെ.കെ.ജഗദമ്മയും ക്ഷണിതാക്കളായിരുന്നു. യൂണിയന്‍ വൈസ് പ്രസിഡന്റ് പുത്തൂര്‍ രവി അധ്യക്ഷനായി. സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതവും ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Sunday, March 30, 2014

ഇന്നത്തെ 31-3-2014 (1189 മീനം 17 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (31-3-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 31-3-2014 (1189 മീനം 17 )

നക്ഷത്രം: രേവതി ( ഇന്ന് അര്‍ദ്ധരാത്രി കഴിഞ്ഞ് 12.26.23 സെക്കന്‍റ് വരെ. തുടര്‍ന്ന് അശ്വതി )

കൂറ് (രാശി): മീനക്കൂര്‍. രാശ്യാധിപന്‍: വ്യാഴം (മഹാവിഷ്ണു)

ആഴ്ച: തിങ്കള്‍

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: പ്രഥമ

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.03 - 12.25 & 12.29 - 12.51.

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 27 മിനിട്ട്, 42 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 07.55 മുതല്‍ 09.26 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

രേവതി - ചില പ്രധാന വിവരണങ്ങള്‍:
*********************************
ഗണം: ദേവഗണം
നക്ഷത്രദേവത: പൂഷാവ്
നക്ഷത്രദേവതാമന്ത്രം: "ഓം പൂഷണേ നമ:"
മൃഗം: ആന
പക്ഷി: മയില്‍
വൃക്ഷം: ഇരിപ്പ
നാമാക്ഷരം: 'ഒ'
മന്ത്രാക്ഷരം: 'യ'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

Saturday, March 29, 2014

സുല്‍ത്താന്‍ ബത്തേരി എന്‍ .എസ് .എസ് . പൂതാടി മേഖലാ സമ്മേളനം വാകേരിയില്‍




സുല്‍ത്താന്‍ ബത്തേരി: ബത്തേരി യൂണിയന്റെ നേതൃത്വത്തില്‍ പൂതാടി മേഖലാ എന്‍.എസ്.എസ്. സമ്മേളനവും സെമിനാറും മാര്‍ച്ച് 30-ന് വാകേരിയില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എന്‍.എസ്.എസ്സിന്റെ ശതവാര്‍ഷികത്തിന്റെ ഭാഗമായാണ് സെമിനാറും സമ്മേളനവും സംഘടിപ്പിക്കുന്നത്. പൂതാടി മേഖലയിലെ നടവയല്‍, കേണിച്ചിറ, പൂതാടി, വെള്ളൂര്‍, പാപ്ലശ്ശേരി, വാകേരി, പഴുപ്പത്തൂര്‍, മാനികാവ്, പുറക്കാടി എന്നീ കരയോഗത്തില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുക്കും. പത്തുമണിക്ക് വാകേരി ആപ്‌കോസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം എന്‍.എസ്.എസ്. വൈസ് പ്രസിഡന്റ്് പ്രൊഫ. വി.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. വൈത്തിരി യൂണിയന്‍ പ്രസിഡന്റ് എ.പി. നാരായണന്‍ നായര്‍, മാനന്തവാടി യൂണിയന്‍ പ്രതിനിധി സഭാംഗം കെ. ജയപ്രകാശ്, പൂതാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് കെ.ബി. മൃണാളിനി എന്നിവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ പി.സി. ജയരാജന്‍, പി.കെ. മാധവന്‍ നായര്‍, എ.ബി. രാജേന്ദ്രന്‍ , പി.വി. ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.

Friday, March 28, 2014

മാവേലിക്കര എന്‍ .എസ് .എസ് . സഹായധന വിതരണം ചെയ്തു




മാവേലിക്കര: എന്‍.എസ്.എസ്. ഹെഡ് ഓഫീസില്‍ നിന്നുള്ള ചികിത്സാ, മംഗല്യനിധി സഹായധനം മാവേലിക്കര യൂണിയനില്‍ വിതരണം ചെയ്തു. എന്‍.എസ്.എസ്. മാവേലിക്കര താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.എം.രാജഗോപാലപിള്ള സഹായധന വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
യൂണിയന്‍ സെക്രട്ടറി ജെ.ശാന്തസുന്ദരന്‍, എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ എം.ആര്‍.മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കൊട്ടാരക്കര വിലങ്ങറ എന്‍ .എസ് .എസ് . കരയോഗം സമ്മേളനം നടക്കും




കൊട്ടാരക്കര: വിലങ്ങറ ഹരിഹരവിലാസം എന്‍.എസ്.എസ്. കരയോഗം സമ്മേളനം ശനിയാഴ്ച മൂന്നിന് നടക്കും. സമ്മേളനം ഉദ്ഘാടനവും സ്‌കോളര്‍ഷിപ്പ് വിതരണവും താലൂക്ക് യൂണിയന്‍ സെക്രട്ടറി സി.അനില്‍കുമാര്‍ നിര്‍വഹിക്കും. ലഘുനിക്ഷേപവിതരണവും മുഖ്യപ്രഭാഷണവും അഡ്വ. സതീഷ്ചന്ദ്രന്‍ നടത്തും. കലോത്സവവിജയികളെ അനുമോദിക്കും.

ഇന്നത്തെ 29-3-2014 (1189 മീനം 15 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (29-3-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 29-3-2014 (1189 മീനം 15 )

നക്ഷത്രം: പൂരുരുട്ടാതി ( നാളെ അതിപുലര്‍ച്ചെ 03.01.24 സെക്കന്‍റ് വരെ. തുടര്‍ന്ന് ഉതൃട്ടാതി)

കൂറ് (രാശി): പൂരുരുട്ടാതി ആദ്യ മൂന്ന്‍ പാദം: കുംഭക്കൂര്‍. രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)

കൂറ് (രാശി): പൂരുരുട്ടാതി അവസാന പാദം: മീനക്കൂര്‍. രാശ്യാധിപന്‍: വ്യാഴം (മഹാവിഷ്ണു)

ആഴ്ച: ശനി

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ചതുര്‍ദശി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.04 - 12.26 & 12.30 - 12.52.

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 28 മിനിട്ട്, 18 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 9.27 മുതല്‍ 10.57 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

പൂരുരുട്ടാതി - ചില പ്രധാന വിവരണം:
********************************
ഗണം: മനുഷ്യഗണം
നക്ഷത്രദേവത: അജൈകപാദ്‌
നക്ഷത്രദേവതാമന്ത്രം: "ഓം അജൈകപദേ നമ:"
മൃഗം: നരന്‍
പക്ഷി: മയില്‍
വൃക്ഷം: തേന്മാവ്
നാമാക്ഷരം: 'ഒ'
മന്ത്രാക്ഷരം: 'യ'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ ശ്രീവല്‍സന്‍ ജെ. മേനോന്റെ സംഗീത സദസ്സ് ഇന്ന്‌



കൊച്ചി: ബീമിന്റെ നേതൃത്വത്തില്‍ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ സംഗീതജ്ഞന്‍ ശ്രീവല്‍സന്‍ ജെ. മേനോന്റെ സംഗീതസദസ്സ് വെളളിയാഴ്ച നടക്കും.വൈകീട്ട് 6.15 ന് ടി.ഡി.എം ഹാളിലാണ് പരിപാടി.

പെരുമ്പാവൂര്‍ അയ്യന്‍ചിറങ്ങര ടാങ്ക് സിറ്റി എന്‍ എസ് എസ് കരയോഗം പൊതുയോഗം ഞായറാഴ്ച



പെരുമ്പാവൂര്‍: അയ്യന്‍ചിറങ്ങര ടാങ്ക് സിറ്റി എന്‍എസ്എസ് കരയോഗം പൊതുയോഗം ഞായറാഴ്ച 4ന് കരയോഗമന്ദിരത്തില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.

Thursday, March 27, 2014

ഇന്നത്തെ 28-3-2014 (1189 മീനം 14 ) നക്ഷത്രവിവരങ്ങള്‍‍

ഇന്നത്തെ (28-3-2014) നക്ഷത്രവിവരങ്ങള്‍‍, ഫലം, ദോഷം, കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ:
****************************
തീയതി: 28-3-2014 (1189 മീനം 14 )

നക്ഷത്രം: ചതയം ( നാളെ അതിപുലര്‍ച്ചെ 04.51.22 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ പൂരുരുട്ടാതി)

കൂറ് (രാശി): കുംഭക്കൂര്‍. രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)

ആഴ്ച: വെള്ളി

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ദ്വാദശി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.30 & 12.58
(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 28 മിനിട്ട്, 35 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 10.58 മുതല്‍ 12.28 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

ചതയം - ചില പ്രധാന വിവരണം:
*****************************
ഗണം: അസുരഗണം
നക്ഷത്രദേവത: വരുണന്‍
നക്ഷത്രദേവതാമന്ത്രം: "ഓം വരുണായനമ:"
മൃഗം: കുതിര
പക്ഷി: മയില്‍
വൃക്ഷം: കടമ്പ്
നാമാക്ഷരം: 'ഒ'
മന്ത്രാക്ഷരം: 'യ'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

പെരിന്തല്‍മണ്ണ എന്‍ .എസ് .എസ് . കരയോഗയൂണിയന്‍ മേഖലാ സമ്മേളനം നടക്കും




പെരിന്തല്‍മണ്ണ: നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ശതാബ്ദി വര്‍ഷത്തോട് അനുബന്ധിച്ച് നടത്തുന്ന പെരിന്തല്‍മണ്ണ മേഖലാ സമ്മേളനം 30 ന് നടക്കും. രാവിലെ 10 മുതല്‍ പെരിന്തല്‍മണ്ണ നഗരസഭാ ടൗണ്‍ഹാളിലാണ് സമ്മേളനം.
എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം വി.രാഘവന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
യൂണിയന്‍ സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് എസ്.ബി.വേണുഗോപാല്‍, മറ്റ് ഭാരവാഹികളായ വി.എസ്.മുരളീധരന്‍, രഘുരാജ് പി.നായര്‍, എസ്.എസ്.ശങ്കര്‍ദാസ്, സുരേഷ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഗുരുവായൂര്‍ എന്‍ .എസ് .എസ് . കരഞ്ഞിയൂര്‍ കരയോഗത്തിന്റെ എച്ച്.ആര്‍. സെല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു



ഗുരുവായൂര്‍: എന്‍.എസ്.എസ്. കരഞ്ഞിയൂര്‍ കരയോഗത്തിന്റെ എച്ച്.ആര്‍. സെല്‍ ഉദ്ഘാടനം പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നബീസക്കുട്ടി വലിയകത്ത് നിര്‍വ്വഹിച്ചു. മാനവേന്ദ്രനാഥ് അധ്യക്ഷനായി. കെ. മുരളീധരന്‍, പ്രേമ വിശ്വനാഥ്, കെ. ദിവാകരന്‍, പി.വി. സുധാകരന്‍, സിന്ധു, ജ്യോതി രവീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം കിഴക്കുംചേരി തെക്കേമുറി എന്‍ .എസ് .എസ് . കരയോഗത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്തു





വൈക്കം: കിഴക്കുംചേരി തെക്കേമുറി 1603-ാം നന്പര്‍ എന്‍.എസ്.എസ്. കരയോഗവും ന്യൂഇന്ത്യാ അഷ്വറന്‍സ് കന്പനിയും ചേര്‍ന്ന് കരയോഗത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കുംവേണ്ടി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് എസ്.മധുവിന് പോളിസി നല്‍കി ന്യൂഇന്ത്യാ അഷ്വറന്‍സ് കന്പനി വൈക്കം ശാഖാ മാനേജര്‍ മോഹന്‍കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ആര്‍.കൃഷ്ണപിള്ള, കെ.രാധാകൃഷ്ണന്‍നായര്‍, അരവിന്ദാക്ഷന്‍നായര്‍, വനിതാ സമാജം പ്രസിഡന്റ് അഡ്വ. ശ്രീകല, സെക്രട്ടറി ദേവീപാര്‍വതി, ആര്‍.പദ്മകുമാര്‍, പി.രാജ്‌മോഹന്‍, ജെ.രാജ്കൃഷ്ണന്‍, അരുണ്‍, കെ.ബി.ശിവപ്രസാദ്, പി.എന്‍.വിക്രമന്‍നായര്‍, ആര്‍.വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍ . എസ് . എസ് . മെഡിക്കല്‍ മിഷന്‍ ആസ്​പത്രി ഉദ്ഘാടനം 31ന്. നടക്കും





ചങ്ങനാശ്ശേരി: ആധുനികവത്കരിച്ച പെരുന്ന എന്‍. എസ്. എസ്. മെഡിക്കല്‍ മിഷന്‍ ആസ്​പത്രിയുടെ ഉദ്ഘാടനം 31ന് തിങ്കളാഴ്ച നടക്കും. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ശതവാര്‍ഷികാചരണ പരിപാടികളുടെ ഭാഗമായി പെരുന്നയിലെ എന്‍. എസ്. എസ്. മെഡിക്കല്‍ മിഷന്‍ ആസ്​പത്രി നവീകരണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പഴയ ആസ്​പത്രി നിലനിന്നിരുന്ന സ്ഥലത്തിന് പിറകിലായി ആധുനിക സൗകര്യങ്ങളോടെ പണിതുയര്‍ത്തിയ പുതിയ കെട്ടിടസമുച്ചയത്തിലാണ് ആസ്​പത്രി പ്രവര്‍ത്തിക്കുക. ആസ്​പത്രിയിലേക്കാവശ്യമായ ആധുനികസൗകര്യങ്ങളെല്ലാം വാങ്ങി. ജീവനക്കാരെയും നിയമിച്ചു.
ആറു നിലകളിലായി എല്ലാ വിഭാഗങ്ങളിലുംപെട്ട വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയാണ് ആസ്​പത്രിയുടെ പ്രവര്‍ത്തനം. എല്ലാവിഭാഗങ്ങളിലും ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജനറല്‍ മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്‌സ്, അനസ്‌തേഷ്യ തുടങ്ങി അഞ്ചുവിഭാഗങ്ങളാണ് ആദ്യം പ്രവര്‍ത്തനം തുടങ്ങുക. വിശാലമായ വാഹന പാര്‍ക്കിങ് സൗകര്യവുമൊരുക്കിയിട്ടുണ്ട്.
31ന് 11.30ന് എന്‍. എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ ആസ്​പത്രിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. എന്‍.എസ്.എസ്.പ്രസിഡന്റ് അഡ്വ. പി.എന്‍.നരേന്ദ്രനാഥന്‍നായര്‍, ട്രഷറര്‍ ഡോ. എ.ശശികുമാര്‍, നായക സഭാംഗങ്ങള്‍, എന്‍.എസ്.എസ്. വകുപ്പുമേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Wednesday, March 26, 2014

ജഗതി എന്‍ .എസ് .എസ് കരയോഗത്തിന്റെ ഹ്യൂമന്‍ റിസോഴ്‌സസ് സെന്ററിന്റെയും ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു.





ജഗതി എന്‍.എസ്.എസ്. കരയോഗത്തിന്റെ ഹ്യൂമന്‍ റിസോഴ്‌സസ് സെന്ററിന്റെയും ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെയും ഉദ്ഘാടനം എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.സംഗീത്കുമാര്‍ നിര്‍വഹിച്ചു.
സ്വാതി തിരുനാള്‍ മ്യൂസിയം ഡയറക്ടര്‍ ഡോ.എം.ജി.ശശിഭൂഷണ്‍ മുഖ്യപ്രഭാഷണം നടത്തി. ഹ്യൂമന്‍ റിസോഴ്‌സസ് സെന്ററിന്റെ കണ്‍വീനര്‍ അഡ്വ.ഭൂവനേന്ദ്രന്‍ നായര്‍, കെ.ശിവശങ്കരന്‍ നായര്‍, ഹരികുമാര്‍, സെക്രട്ടറി നാഗേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കരയോഗം പ്രസിഡന്റ് കെ.ശ്രീധരന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ, അന്തര്‍ദേശീയ ബഹുമതി ലഭിച്ച കുമാരി അഞ്ജന കൃഷ്ണയ്ക്ക് ഉപഹാരം നല്‍കി.

ഇന്നത്തെ 27-3-2014 (1891 മീനം 13 ) നക്ഷത്രവിവരങ്ങള്‍



ഇന്നത്തെ (27-3-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 27-3-2014 (1891 മീനം 13 )


നക്ഷത്രം: തിരുവോണം (ഇന്ന് രാവിലെ 08.55.04 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ അവിട്ടം)

കൂറ് (രാശി): മകരക്കൂര്‍, രാശ്യാധിപന്‍
രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)

ആഴ്ച: വ്യാഴം

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ഏകാദശി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.04 - 12.26 & 12.30 - 12.52.

കൃത്യം മദ്ധ്യാഹ്നം: 12 മണി, 28 മിനിട്ട്, 54 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 1.59 മുതല്‍ 3.29 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

തിരുവോണം - ചില പ്രധാന വിവരണം:
*********************************
ഗണം: ദേവഗണം
നക്ഷത്രദേവത: മഹാവിഷ്ണു
നക്ഷത്രദേവതാമന്ത്രം: "ഓം വിഷ്ണവേ നമ:"
മൃഗം: കുരങ്ങ്
പക്ഷി: കോഴി
വൃക്ഷം: എരുക്ക്
നാമാക്ഷരം: 'എ'
മന്ത്രാക്ഷരം: 'വാ'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

ഒറ്റപ്പാലം എന്‍ .എസ് .എസ് . ജന്മനക്ഷത്ര കാണിക്ക സമ്മേളനം ഉദ്ഘാടനംചെയ്തു

ഒറ്റപ്പാലം: എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ ആഭിമുഖ്യത്തില്‍ നടന്ന ജന്മനക്ഷത്രകാണിക്ക സമ്മേളനം എന്‍.എസ്.എസ്. വൈസ് പ്രസിഡന്റ് പ്രൊഫ. വി.പി. ഹരിദാസ് ഉദ്ഘാടനംചെയ്തു. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എം.പി. രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായി.
ആര്‍. ബാലകൃഷ്ണന്‍, എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം എം. മോഹനന്‍, എന്‍. ചന്ദ്രശേഖരന്‍, സെക്രട്ടറി എന്‍. രവീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനാര്‍ഹരായ അരുണിമ പ്രസാദ്, ആര്യ പി. മേനോന്‍, പാര്‍വതിശങ്കര്‍ എന്നിവരെ ആദരിച്ചു. കരയോഗം ഭാരവാഹികളില്‍നിന്ന് ജന്മനക്ഷത്രകാണിക്ക സ്വീകരിച്ചു.

മൂവാറ്റുപുഴ എന്‍ .എസ് .എസ് . യൂണിയന്‍ പച്ചക്കറി വിത്ത് വിതരണം നടത്തി




മൂവാറ്റുപുഴ: മൂവാറ്റുപുഴ എന്‍.എസ്.എസ് യൂണിയന്‍ വനിതാ സ്വയംസഹായ സംഘങ്ങള്‍ വഴി പച്ചക്കറി വിത്ത് വിതരണം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിഎച്ച്പിസികെയുടെ പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതിയനുസരിച്ചാണ് വിത്ത് വിതരണം ചെയ്തത്. 130 വനിതകള്‍ക്കു വിത്തുനല്‍കി. ഇപ്രകാരം കൃഷിചെയ്യുന്നവര്‍ക്ക് 5 സെന്റിന് 450 രൂപ നിരക്കില്‍ സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും.
യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.എസ്. നളിനാക്ഷന്‍, സെക്രട്ടറി ആര്‍. അനില്‍കുമാര്‍, യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ കെ.എം. മണികണ്ഠന്‍ നായര്‍, ആര്‍. ശ്യാംദാസ്, വി.എസ്. സോമശേഖരന്‍ നായര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് സരോജം എന്‍.നായര്‍, സെക്രട്ടറി പ്രസന്ന മുരളീധരന്‍, ലത ശങ്കര്‍, രമ കര്‍ത്ത, എം.എല്‍. വസന്തകുമാരി, എസ്. മുരുകേശ് എന്നിവര്‍ നേതൃത്വം നല്‍കി.

പൂച്ചാക്കല്‍ ഉളവയ്പ് വനിതാ സമാജം ഓഫീസ് ഉദ്ഘാടനം ചെയ്തു

പൂച്ചാക്കല്‍: ഉളവയ്പ് 822-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന് കീഴിലുള്ള 501-ാം നമ്പര്‍ വനിതാ സമാജം ഓഫീസിന്റെ ഉദ്ഘാടനം ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ്. വനിതാ യൂണിയന്‍ സെക്രട്ടറി മാധവിയമ്മ നിര്‍വഹിച്ചു. കരയോഗം പൊതുയോഗവും ഇതോടൊപ്പം നടന്നു. താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍, ആധ്യാത്മിക പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ എസ്. മുരളീകൃഷ്ണന്‍, പ്രതിനിധി സഭാംഗം രാധാകൃഷ്ണന്‍, കരയോഗം പ്രസിഡന്റ് രാമന്‍ എമ്പ്രാന്‍, സെക്രട്ടറി കെ.പി. ഷണ്‍മുഖന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
കരയോഗത്തിന്റെ പുതിയ ഭാരവാഹികളായി കെ.കെ. രാമന്‍ എമ്പ്രാന്‍ (പ്രസി.), ടി.എന്‍. ഉണ്ണിക്കൃഷ്ണന്‍ (സെക്ര.), കെ.പി. മോഹനന്‍ (ഖജാ.), പി. ഗോവിന്ദന്‍ നായര്‍ (വൈസ് പ്രസി.), കെ. നാരായണന്‍കുട്ടി (ജോ. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

മാവേലിക്കര എന്‍ .എസ് .എസ് . സഹായധന വിതരണം ചെയ്തു.





മാവേലിക്കര: എന്‍.എസ്.എസ്. ഹെഡ്ഓഫീസില്‍ നിന്നുള്ള ചികിത്സ, മംഗല്യനിധി സഹായധനം മാവേലിക്കര യൂണിയനില്‍ വിതരണം ചെയ്തു. എന്‍.എസ്.എസ്. മാവേലിക്കര താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.എം.രാജഗോപാലപിള്ള സഹായധന വിതരണം ഉദ്ഘാടനം നിര്‍വ്വഹിച്ചു.
യൂണിയന്‍ സെക്രട്ടറി ജെ. ശാന്തസുന്ദരന്‍, എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ എം.ആര്‍. മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇന്നത്തെ 25-3-2014 (1189 മീനം 11 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (25-3-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 25-3-2014 (1189 മീനം 11 )

നക്ഷത്രം: പൂരാടം (ഇന്ന് ഉച്ചയ്ക്ക് 12.39.53 സെക്കന്‍റ് വരെ). തുടര്‍ന്ന്‍ ഉത്രാടം

കൂറ് (രാശി): ധനു

രാശ്യാധിപന്‍: വ്യാഴം (മഹാവിഷ്ണു)

ആഴ്ച: ചൊവ്വ

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: നവമി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.05 - 12.12.27 & 12.31 - 12.53

കൃത്യം മദ്ധ്യാഹ്നം: 12 മണി, 29 മിനിട്ട്, 54 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 3.30 മുതല്‍ 5.00 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)

പൂരാടം: ചില പ്രധാന വിവരങ്ങള്‍:
-----------------------------------------------
ഗണം: മനുഷ്യഗണം
നക്ഷത്രദേവത: അപസ്സ്
നക്ഷത്രദേവതാമന്ത്രം: "ഓം അദ്രഭ്യോ നമ:"
മൃഗം: കുരങ്ങ്
പക്ഷി: കോഴി
വൃക്ഷം: വഞ്ഞി
നാമാക്ഷരം: 'എ'
മന്ത്രാക്ഷരം: 'വാ'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ
നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

ആറ്റിങ്ങല്‍ മലയാമഠം എന്‍ .എസ് .എസ് .വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്തു


4


ആറ്റിങ്ങല്‍: മലയാമഠം 368-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗ വാര്‍ഷികം എന്‍.എസ്.എസ്. ഡയറക്ടര്‍ബോര്‍ഡംഗം അഡ്വ. ജി. മധുസൂദനന്‍പിള്ള ഉദ്ഘാടനം ചെയ്തു. ചിറയിന്‍കീഴ് താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ജി. ഹരിദാസന്‍ നായര്‍, യൂണിയന്‍ സെക്രട്ടറി ആര്‍. പ്രേമചന്ദ്രന്‍, വനിതായൂണിയന്‍ പ്രസിഡന്റ് വി.ടി. സുഷമാദേവി, മേഖലാ കണ്‍വീനര്‍ വാഞ്ചു തട്ടത്തുമല, കരയോഗം പ്രസിഡന്റ് വിക്രമന്‍ നയര്‍, സെക്രട്ടറി ശ്രീകുമാര്‍, രാജേന്ദ്രപ്രസാദ്, മുരളീധരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

നെടുമങ്ങാട് എന്‍ .എസ് .എസ് താലൂക്ക് യൂണിയന്‍ പ്രവര്‍ത്തക സമ്മേളനം




നെടുമങ്ങാട്: എന്‍.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നെടുമങ്ങാട് താലൂക്കില്‍ വിപുലമായ പരിപാടി നടത്താന്‍ താലൂക്ക് യൂണിയന്‍ പ്രവര്‍ത്തക സമ്മേളനം തീരുമാനിച്ചു. കരയോഗങ്ങളോടനുബന്ധിച്ച് ആദ്ധ്യാത്മിക പഠന കേന്ദ്രങ്ങളും ഹ്യൂമന്‍ റിസോഴ്‌സ് സെല്ലുകളും രൂപവത്കരിക്കാന്‍ സമ്മേളനം തീരുമാനിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയവരെയും പി എച്ച്. ഡി നേടിയവരേയും ആദരിച്ചു. ഏറ്റവും നല്ല കരയോഗത്തിനുള്ള കെ.ബി.മേനോന്‍ സ്മാരക അവാര്‍ഡ് മിതൃമല കരയോഗത്തിനും വേട്ടമ്പള്ളി കരയോഗത്തിനും യൂണിയന്‍ പ്രസിഡന്റ് വിതരണം ചെയ്തു. യൂണിയന്‍ സെക്രട്ടറി എം.സുകുമാരന്‍ നായര്‍, ബി.ജി.കെ.തമ്പി, ശരത്ചന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tuesday, March 25, 2014

ആവശ്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് പിന്തുണ-.എന്‍.എസ്.എസ്




കൊല്ലം: നായര്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന മുന്നണിക്ക് പിന്തുണ നല്‍കാന്‍ സമസ്ത നായര്‍സമാജം ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ അശാസ്ത്രീയമായ സംവരണവ്യവസ്ഥ പിന്‍വലിക്കുക, ബി.പി.എല്‍.കുടുംബങ്ങളില്‍പ്പെട്ട നായര്‍ സമുദായാംഗങ്ങള്‍ക്കും ഉദ്യോഗനിയമനത്തില്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റടക്കം സംവരണം ഏര്‍പ്പെടുത്തുക, സമസ്ത നായര്‍സമാജത്തിന് മെഡിക്കല്‍ കോളേജടക്കം പ്രൊഫഷണല്‍ കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുവദിക്കുക, ചട്ടമ്പി സ്വാമികളുടെ സമാധിദിനം പൊതു അവധിയായി പ്രഖ്യാപിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

Monday, March 24, 2014

പാലക്കാട് മണലി എന്‍ .എസ് .എസ് . കരയോഗം വാര്‍ഷികം ഉദ്ഘാടനം ചെയ്തു.




പാലക്കാട്: മണലി എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷികപൊതുയോഗം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എ.കെ. ശശാങ്കന്‍നായര്‍ അധ്യക്ഷനായി. താലൂക്ക് യൂണിയന്‍ സെക്രട്ടറി സി. ഗോപീകൃഷ്ണന്‍, ശിവകുമാര്‍, ബിന്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: എ.കെ. ശശാങ്കന്‍നായര്‍ (പ്രസി.), എന്‍. മണികണ്ഠന്‍ (സെക്ര.), പി. രവീന്ദ്രനാഥ് (വൈ. പ്രസി.), എം

Sunday, March 23, 2014

പത്തനംതിട്ട എന്‍ .എസ് . എസ് . പ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുത്തു





പത്തനംതിട്ട: എന്‍.എസ്.എസ്. പ്രതിനിധിസഭയിലേക്ക് പത്തനംതിട്ട താലൂക്ക് യൂണിയനില്‍നിന്ന് വെട്ടൂര്‍ ജ്യോതിപ്രസാദിനെ തിരഞ്ഞെടുത്തു. പത്തനംതിട്ട കുന്നത്തുനാട്, കരുനാഗപ്പള്ളി താലൂക്ക് യൂണിയനുകളില്‍ മാത്രമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

വലഞ്ചുഴി 436-ാം നമ്പര്‍ കമലവിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു




വലഞ്ചുഴി: 436-ാം നമ്പര്‍ കമലവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ ശതാബ്ദിസമ്മേളനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.എന്‍.സോമനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വൃജഭൂഷണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. കെ.ഹരിദാസ്, കുമ്പഴ മേഖലാകമ്മിറ്റിയംഗം രാധാകൃഷ്ണന്‍ നായര്‍, കരയോഗം സെക്രട്ടറി ജി.കൃഷ്ണന്‍ നായര്‍, യൂണിയന്‍ ഇന്‍െസ്​പക്ടര്‍ മോഹന്‍കുമാര്‍, രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇന്നത്തെ 24-3-2014 ( (1189 മീനം 10 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (24-3-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 24-3-2014 (1189 മീനം 10 )

നക്ഷത്രം: മൂലം. (ഇന്ന് ഉച്ചയ്ക്ക് 2.09.57 സെക്കന്‍റ് വരെ തുടര്‍ന്ന്‍ പൂരാടം.

ആഴ്ച: തിങ്കള്‍

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: അഷ്ടമി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.05 - 12.27 & 12.31 - 12.53.

കൃത്യം മദ്ധ്യാഹ്നം: 12 മണി, 29 മിനിട്ട്, 48 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 07.59 മുതല്‍ 09.29 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)

Saturday, March 22, 2014

പേരാവൂര്‍ തിരുവോണപ്പുറം കരയോഗ വനിതാസമാജവാര്‍ഷികം
















പേരാവൂര്‍: തിരുവോണപ്പുറം എന്‍.എസ്.എസ്.കരയോഗ വനിതാസമാജവാര്‍ഷികം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ബബി വില്ലയില്‍ നടക്കും.

കോലഞ്ചേരി പാങ്കോട് 1665-ാം നമ്പര്‍ ശിവ സുബ്രഹ്മണ്യ വിലാസം കരയോഗം പൊതുയോഗം നടക്കും.








കോലഞ്ചേരി: പാങ്കോട് 1665-ാം നമ്പര്‍ ശിവ സുബ്രഹ്മണ്യ വിലാസം എന്‍എസ്എസ് കരയോഗത്തിന്റെ പൊതുയോഗം ഞായറാഴ്ച 4 ന് കൊട്ടാരത്തില്‍ കെ.കെ. ശങ്കരന്‍ നായരുടെ വീട്ടില്‍ നടക്കും.

Friday, March 21, 2014

കൊല്ലം പടിഞ്ഞാറെ കല്ലട കണത്താര്‍കുന്നം 2189-ാം നമ്പര്‍ ശ്രീമഹാദേവര്‍വിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ കുടുംബമേള

കൊല്ലം: പടിഞ്ഞാറെ കല്ലട കണത്താര്‍കുന്നം 2189-ാം നമ്പര്‍ ശ്രീമഹാദേവര്‍വിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ കുടുംബമേളയും എന്‍.എസ്.എസ്. എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുന്നത്തൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പായിക്കാട്ട് എന്‍.കേശവപിള്ളയ്ക്ക് സ്വീകരണവും നല്‍കി. കരയോഗം ആരംഭിച്ച ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
കരയോഗം പ്രസിഡന്റ് എസ്.സുരേന്ദ്രന്‍പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എന്‍.എസ്.എസ്. പ്രതിനിധി സഭാമെമ്പര്‍ വഴുതാനത്ത് ബാലചന്ദ്രന്‍, യൂണിയന്‍ ഭരണസമിതി അംഗങ്ങളായ വി.ആര്‍.കെ.ബാബു, മുരളീധരന്‍പിള്ള, വനിതാസമാജം പ്രസിഡന്റ് ആനന്ദഭായി തുടങ്ങിയവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി മുരളീധരന്‍പിള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.മുരളീധരന്‍പിള്ള നന്ദിയും പറഞ്ഞു.

കരുനാഗപ്പള്ളി നീലികുളം 2014 -ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. വനിതാസമാജത്തിന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം നിര്‍വ്വഹിച്ചു




കരുനാഗപ്പള്ളി: നീലികുളം 2014 -ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. വനിതാസമാജത്തിന്റെ വാര്‍ഷിക പൊതുയോഗത്തിന്റെയും മംഗല്യസഹായനിധി സമാഹരണത്തിന്റെയും ഉദ്ഘാടനം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ സെക്രട്ടറി സോമന്‍നായര്‍ നിര്‍വ്വഹിച്ചു. വനിതാസമാജം പ്രസിഡന്റ് ബിന്ദു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കരയോഗം പ്രസിഡന്റ് സി.വിജയകുമാര്‍, സെക്രട്ടറി കെ.ശശികുമാര്‍, യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍, സംഘടനാ ഭാരവാഹികളായ രേഖ, അംബികാകുമാരി, ആനന്ദവല്ലിയമ്മ, വിജയലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. ലക്ഷ്മി നന്ദി പറഞ്ഞു.

നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ എന്‍ .എസ് .എസ് . കരയോഗത്തിന്റെ പൊതുയോഗം നടന്നു.




നെയ്യാറ്റിന്‍കര: പെരുമ്പഴുതൂര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പൊതുയോഗം പ്രസിഡന്റ് ചന്ദ്രശേഖരപിള്ളയുടെ അധ്യക്ഷതയില്‍ നടന്നു. സെക്രട്ടറി കെ.പി. പ്രദീപ്, വി.എസ്. അനില്‍കുമാര്‍, കല്‍പ്പന രാമചന്ദ്രന്‍നായര്‍, അംബിക വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നെയ്യാറ്റിന്‍കര താലൂക്ക് എന്‍ . എസ് . എസ് . വായ്പാവിതരണമേള നടത്തി




നെയ്യാറ്റിന്‍കര: താലൂക്ക് എന്‍. എസ്. എസ്. കരയോഗയത്തിനുകീഴിലെ 58 വനിതാ സ്വയംസഹായസംഘങ്ങള്‍ക്ക് മൂന്നുകോടി രൂപയുടെ വായ്പാ വിതരണം നടത്തി. മേളയുടെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് ജി. സോമശേഖരന്‍ നായര്‍ നിര്‍വഹിച്ചു.
നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ നിന്ന് യൂണിയനിലെ മൂന്നു കരയോഗാംഗങ്ങള്‍ക്ക് അനുവദിച്ച ഭവനനിര്‍മാണ ധനസഹായവും ചികിത്സാ ധനസഹായവും വിതരണം ചെയ്തു.
ധനലക്ഷ്മിബാങ്ക് ധനുവച്ചപുരം ശാഖാമാനേജര്‍ ശങ്കരനാരായണന്‍, യൂണിയന്‍ ഭരണസമിതി അംഗങ്ങളായ പി. എസ്. നാരായണന്‍ നായര്‍, ബി. വേണുഗോപാല കുറുപ്പ്, ജി. പ്രവീണ്‍കുമാര്‍, പി. വേലപ്പന്‍ നായര്‍, പ്രതിനിധി സഭാംഗങ്ങളായ എന്‍. ശൈലേന്ദ്രകുമാര്‍, ഇ. ഫാലലോചനന്‍ നായര്‍, വി. വിജയകുമാരന്‍ നായര്‍, ഡി. ഗോപാലകൃഷ്ണന്‍ നായര്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ. സോമന്‍ നായര്‍, സെക്രട്ടറി ടി. എസ്. നാരായണന്‍കുട്ടി, വനിതാ യൂണിയന്‍ പ്രസിഡന്റ് എല്‍. സതികുമാരി, യൂണിയന്‍ ഇന്‍െസ്​പക്ടര്‍ അരുണ്‍ ജി. നായര്‍ എന്നിവര്‍ പങ്കെടുത്തു.

ഇന്നത്തെ 22-3-2014 (1189 മീനം 08 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (22-3-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം
എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 22-3-2014 (1189 മീനം 08 )

നക്ഷത്രം: അനിഴം (ഇന്ന് വൈകിട്ട് 4.06.39 സെക്കന്‍റ് വരെ)

ആഴ്ച: ശനി

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ഷഷ്ഠി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.06 to 12.28 & 12.32 to 12.54

കൃത്യം മദ്ധ്യാഹ്നം: 12 മണി, 30 മിനിട്ട്, 24 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 09.30 മുതല്‍ 11.00 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)

Thursday, March 20, 2014

കിഴക്കമ്പലം ഊരക്കാട് എന്‍ എസ് എസ് കരയോഗം ഭാരവാഹികള്‍




കിഴക്കമ്പലം: ഊരക്കാട് എന്‍എസ്എസ് കരയോഗം പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ഭാരവാഹികളായി എ.എന്‍. പങ്കജാക്ഷന്‍നായര്‍ (പ്രസി.), എസ്. മോഹനന്‍നായര്‍ (വൈസ് പ്രസി.), പി.പി. ബാലകൃഷ്ണന്‍ (സെക്ര.),ടി.സി. പ്രസാദ് (ജോ.സെക്ര), എ.എസ്. പ്രഭാകരന്‍നായര്‍ (ഖജാ.), സി.ജി. ദിനേശന്‍, രതീഷ് നമ്പ്യാര്‍ (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.

കരുനാഗപ്പള്ളി പുലിയൂര്‍വഞ്ചി തെക്ക് 2353-ാം നമ്പര്‍ ശ്രീ ദുര്‍ഗ്ഗാവിലാസം എന്‍ .എസ് .എസ് . ശതാബ്ദിസ്മാരക മന്ദിരവും ആദ്ധ്യാത്മിക പഠനകേന്ദ്രവും ഉദ്ഘാടനം ചെയ്തു





കരുനാഗപ്പള്ളി: പുലിയൂര്‍വഞ്ചി തെക്ക് 2353-ാം നമ്പര്‍ ശ്രീ ദുര്‍ഗ്ഗാവിലാസം എന്‍.എസ്.എസ്. കരയോഗമന്ദിരത്തോടു ചേര്‍ന്ന് നിര്‍മ്മിച്ച എന്‍.എസ്.എസ്. ശതാബ്ദിസ്മാരക മന്ദിരം എന്‍.എസ്.എസ്. കരുനാഗപ്പള്ളി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍പിള്ള ഉദ്ഘാടനം ചെയ്തു. ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം വനിതാ യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. കെ.ലളിതമ്മ നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് എ.മുരളീധരന്‍പിള്ള അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ ഭരണസമിതി അംഗം ചെട്ടിയത്ത് അജയകുമാര്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി സോമന്‍നായര്‍, വനിതാസമാജം പ്രസിഡന്റ് സുശീലാമ്മ, സെക്രട്ടറി രമ എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി കെ.രാജശേഖരന്‍പിള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീധരന്‍പിള്ള നന്ദിയും പറഞ്ഞു.

ഇന്നത്തെ 21-03-2014 (1189 മീനം 7 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (21-03-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 21-03-2014 (1189 മീനം 7 )

നക്ഷത്രം: വിശാഖം (ഇന്ന് വൈകിട്ട് 4.29.48 സെക്കന്‍റ് വരെ)

ആഴ്ച: വെള്ളി

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: പഞ്ചമി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.32- 12.54

കൃത്യം മദ്ധ്യാഹ്നം: 12 മണി, 30 മിനിട്ട്, 42 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 11.00 മുതല്‍ 12.30 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)

കോട്ടയം എന്‍ .എസ് .എസ് . യൂണിയന് നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കോട്ടയം: നവീകരിച്ച കോട്ടയം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം എന്‍.എസ്.എസ്. കരയോഗം രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്‍പിള്ള നിര്‍വഹിച്ചു. എന്‍.എസ്.എസ്. ശതാബ്ദിവര്‍ഷത്തില്‍ കോട്ടയം യൂണിയന് അഭിമാനം പകരുന്നതായി ഓഫീസ് സമുച്ചയമെന്ന് വിശ്വനാഥന്‍പിള്ള പറഞ്ഞു.
യൂണിയന്‍ പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടനസമ്മേളനത്തില്‍ എന്‍.എസ്.എസ്. സോഷ്യല്‍ സര്‍വീസ് വിഭാഗം സെക്രട്ടറി വി.വി.ശശിധരന്‍ നായര്‍, മനുഷ്യവിഭവശേഷി സെക്രട്ടറി കെ.ആര്‍.രാജന്‍, എന്‍.എസ്.എസ്. ആധ്യാത്മികപഠനകേന്ദ്രം സ്‌പെഷല്‍ ഓഫീസര്‍ ജി.വിശ്വനാഥന്‍ നായര്‍, പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, രാധ വി.നായര്‍, കാണക്കാരി രവി, ടി.സി. രാധാകൃഷ്ണന്‍നായര്‍, എസ്. ശശികുമാര്‍, സുമതിക്കുട്ടിയമ്മ, യൂണിയന്‍ വൈസ്​പ്രസിഡന്റ് എം.ജി. ചന്ദ്രശേഖരന്‍നായര്‍, സെക്രട്ടറി എ.എം. രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
യൂണിയന്‍ ഓഫീസുകള്‍, ആധ്യാത്മിക പഠനകേന്ദ്രം, മന്നം സ്വാശ്രയസംഘം, മനുഷ്യവിഭവശേഷി വിഭാഗം തുടങ്ങിയവയ്ക്ക് രണ്ടുനിലകളിലായി എല്ലാവിധ സൗകര്യങ്ങളോടെയും ഓഫീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇരുപതു ലക്ഷത്തിലേറെ രൂപ നവീകരണത്തിനു ചെലവിട്ടതായി യൂണിയന്‍ സെക്രട്ടറി എ.എം. രാധാകൃഷ്ണന്‍നായര്‍ അറിയിച്ചു.

കോട്ടയം ചെങ്ങളം കിഴക്ക് എന്‍ .എസ് .എസ് കരയോഗം ഭാരവാഹികളായി തിരഞ്ഞെടുത്തു





കോട്ടയം: ചെങ്ങളം കിഴക്ക് 2102-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ഭാരവാഹികളായി എം.ജി. പ്രേംകുമാര്‍ (പ്രസി.), ശ്യാമളവല്ലി (വൈ.പ്രസി.), മുരളീധരന്‍നായര്‍ (െസക്ര.), രാധാകൃഷ്ണന്‍നായര്‍ (ജോ.സെക്ര.), രമ്യ ദേവന്‍ (ട്രഷ.), വിശ്വകുമാര്‍, ശശികുമാര്‍ (കമ്മിറ്റി), സുധ എം.നായര്‍, രഘുനാഥന്‍നായര്‍ (യൂണിയന്‍ പ്രതിനിധികള്‍), അജിത്കുമാര്‍ (ഇലക്ടറല്‍ മെമ്പര്‍) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയന്‍ സെക്രട്ടറി തിരഞ്ഞെടുപ്പിനു നേതൃത്വംനല്‍കി.

Wednesday, March 19, 2014

കുമളി അമരാവതിയില്‍ എന്‍ .എസ് .എസ് . കരയോഗമന്ദിരം ഉദ്ഘാടനം ചെയ്തു

കുമളി: അമരാവതി സരസ്വതിവിലാസം 2747-ാം നന്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പുതിയ കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു. കരയോഗം പ്രസിഡന്റ് എ.എസ്. വിജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടനസമ്മേളനത്തില്‍ ഹൈറേഞ്ച് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് ആര്‍.മണിക്കുട്ടന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തി. എന്‍.എസ്.എസ്. പ്രതിനിധിസഭാംഗമായ സി.എം. മോഹനന്‍പിള്ള സ്വാഗതം പറഞ്ഞയോഗത്തില്‍ ബാലസമാജത്തിന്റെ ഉദ്ഘാടനം എന്‍.എസ്.എസ്. വനിതാ യൂണിയന്‍ പ്രസിഡന്റ് സുമ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. എന്‍.എസ്.എസ്. യൂണിയന്‍ സെക്രട്ടറി കെ.എസ്. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സി.പുരുഷോത്തമന്‍നായര്‍, ചന്ദ്രശേഖരപിള്ള, ലീലാമ്മ നരിവള്ളില്‍,എസ്.കെ. സതീഷ്‌കുമാര്‍, െക.കെ. ജയ്മോന്‍, വി.പി. ഗോപാലകൃഷ്ണന്‍,കെ.ആര്‍. ജയചന്ദ്രന്‍നായര്‍, ചന്ദ്രിക വിശ്വം എന്നിവര്‍ പ്രസംഗിച്ചു.

Tuesday, March 18, 2014

കല്ലമ്പലം നാവായിക്കുളം എതുക്കാട് 4467-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗം വനിതാസമാജം തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.





കല്ലമ്പലം: നാവായിക്കുളം എതുക്കാട് 4467-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗ വനിതാസമാജം തിരഞ്ഞെടുപ്പ് സമ്മേളനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. മധുസൂദനന്‍ പിള്ള ഉദ്ഘാടനം ചെയ്തു. മേഖല കണ്‍വീനര്‍ വെട്ടിയറ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പ്രേമരചന്ദ്രന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികളായി കെ.ശാന്തമ്മ (പ്രസി.), മിനി അശോകന്‍ (സെക്ര.), ജ്യോതി (ട്രഷ.), എസ്. കുമാരി, ഗായത്രി, ഗിരിജ, അനില എന്നിവരെ തിരഞ്ഞെടുത്തു.

കണ്ണൂര്‍ എന്‍ .എസ് .എസ്. എളയാവൂര്‍ സൗത്ത് കരയോഗത്തിന്റെ ആധ്യാത്മിക ക്ലാസ് നടത്തി




കണ്ണൂര്‍: എന്‍.എസ്.എസ്. എളയാവൂര്‍ സൗത്ത് കരയോഗത്തിന്റെ ഹൈന്ദവ ആധ്യാത്മിക ക്ലാസ് പ്രസിഡന്റ് വത്സന്‍ മഠത്തില്‍ ഉദ്ഘാടനംചെയ്തു. പി.നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എന്‍.കെ.മോഹനന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി രാമചന്ദ്രന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

വണ്ടിയാമ്പറ്റ എന്‍ .എസ് .എസ്. കരയോഗം ആധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു





വണ്ടിയാമ്പറ്റ: എന്‍.എസ്.എസ്. കരയോഗം ആരംഭിച്ച ആധ്യാത്മിക പഠന കേന്ദ്രം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ചന്ദ്രന്‍ മാതലോട് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ശ്രീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എം.പി. സ്വദേശന്‍, വസന്തകുമാരി എന്നിവര്‍ സംസാരിച്ചു. ശിവകുമാര്‍ കഌസ്സെടുത്തു.

Monday, March 17, 2014

ഇന്നത്തെ 18-3-2014 (1189 മീനം 4) നക്ഷത്ര വിവരങ്ങള്‍

ഇന്നത്തെ (18-3-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഫലം, ദോഷം, പരിഹാരം, ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 18-3-2014 (1189 മീനം 4 )
നക്ഷത്രം: അത്തം (ഇന്ന് വൈകിട്ട് 3.14.21 സെക്കന്‍റ് വരെ)
ആഴ്ച: ചൊവ്വ
പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം-അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)
തിഥി: ദ്വിതീയ
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.07 - 12.29 & 12.33 - 12.55
കൃത്യം മദ്ധ്യാഹ്നം: 12 മണി, 31 മിനിട്ട്, 35 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 3.31 മുതല്‍ 5.01 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)
അത്തം: ചില പ്രധാന വിവരങ്ങള്‍:
---------------------------------------------
കൂറ് (രാശി): കന്നി
രാശ്യാധിപന്‍: ബുധന്‍ (ശ്രീകൃഷ്ണന്‍)
ഗണം: ദേവഗണം
നക്ഷത്രദേവത: ആദിത്യന്‍
നക്ഷത്രദേവതാ മന്ത്രം: "ഓം സവിത്രേ നമ:"
മൃഗം: പോത്ത്
പക്ഷി: കാകന്‍
വൃക്ഷം: അമ്പഴം
നാമാക്ഷരം: 'ഉ'
മന്ത്രാക്ഷരം: 'ശി'
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).
ഗണനം: കൊല്ലം-ജില്ല
By: https://www.facebook.com/anilvelichappadan

Sunday, March 16, 2014

ഇന്നത്തെ 17-3-2014 (1189 കുംഭം 3) നക്ഷത്ര വിവരങ്ങള്‍

ഇന്നത്തെ (17-3-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 17-3-2014 (1189 കുംഭം 3 )
നക്ഷത്രം: ഉച്ചയ്ക്ക് 2.01.04 സെക്കന്‍റ് വരെ ഉത്രം, തുടര്‍ന്ന്‍ അത്തം (നാളെ വൈകിട്ട് 3.14.21 സെക്കന്‍റ് വരെ)
ആഴ്ച: തിങ്കള്‍
പക്ഷം (പക്കം): കറുത്തപക്ഷം (കൃഷണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)
തിഥി: പ്രഥമ
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.07 - 12.29 & 12.33 - 12.55.
കൃത്യം മദ്ധ്യാഹ്നം: 12 മണി, 31 മിനിട്ട്, 52 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 08.02 മുതല്‍ 09.32 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)
അത്തം: ചില പ്രധാന വിവരങ്ങള്‍:
----------------------------------------------
കൂറ് (രാശി): കന്നി
രാശ്യാധിപന്‍: ബുധന്‍ (ശ്രീകൃഷ്ണന്‍)
ഗണം: ദേവഗണം
നക്ഷത്രദേവത: ആദിത്യന്‍
നക്ഷത്രദേവതാ മന്ത്രം: "ഓം സവിത്രേ നമ:"
മൃഗം: പോത്ത്
പക്ഷി: കാകന്‍
വൃക്ഷം: അമ്പഴം
നാമാക്ഷരം: 'ഉ'
മന്ത്രാക്ഷരം: 'ശി'
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

Saturday, March 15, 2014

തെരഞ്ഞെടുപ്പ്; മാത്യു ടി തോമസ് കോട്ടയത്ത് മത്സരിക്കും.....

 കോട്ടയത്ത് ജനതാദള്‍-എസിന്റെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാത്യു. ടി. തോമസിനെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥിയെ  പ്രഖ്യപ്പിച്ചത് എച്ച്. ഡി ദേവഗൗഡ. മാത്യു ടി തോമസ് മത്സരിക്കണമെന്നാണ് സംസ്ഥാന സമിതിയുടെ തീരുമാനവും. കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് മാത്യു ടി. തോമസ് സ്ഥാനാര്‍ഥിയാകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാംഗളൂരില്‍ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ എച്ച്.പി. ദേവഗൗഡയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.



ആര്‍എംപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ അഡ്വ.കുമാരന്‍ കുട്ടി മത്സരിക്കും.

ആര്‍എംപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ അഡ്വ.കുമാരന്‍ കുട്ടി മത്സരിക്കും. കോഴിക്കോട് - എംവി പ്രതാപ് കുമാര്‍, കാസര്‍കോഡ് - കെ.കെ. അശോകന്‍, കണ്ണൂര്‍ -പി.പി. മോഹനന്‍, ആറ്റിങ്ങല്‍ - സുശീലന്‍, ആലത്തൂര്‍ - എംയു ആല്‍ബിന്‍ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍. വയനാട്ടിലും മലപ്പുറത്തും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മത്സരിക്കും. പൊന്നാനിയിലെയും പാലക്കാട്ടെയും സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും.



ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസ് പുനഃരന്വേഷിക്കാന്‍ സിബിഐ കോടതിയുടെ ഉത്തരവ്.

ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസ് പുനഃരന്വേഷിക്കാന്‍ സിബിഐ കോടതിയുടെ ഉത്തരവ്.
 'മാതൃഭൂമി' ലേഖകന്‍ ബി.വി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസ് പുനഃരന്വേഷിക്കാന്‍ സിബിഐ കോടതിയുടെ ഉത്തരവ്. 2011 ഏപ്രില്‍ 16ന് രാത്രി ഒമ്പതരയ്ക്ക് ശാസ്താംകോട്ടയില്‍വച്ചാണ് ഉണ്ണിത്താനുനേരെ വധശ്രമമുണ്ടായത്. കൊല്ലം ബ്യൂറോയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ശാസ്താംകോട്ട ജങ്ഷനില്‍ ബസ്സിറങ്ങിയ ഉണ്ണിത്താനെ ഒരു സംഘം പേര്‍  ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉണ്ണിത്താന്‍ രണ്ടുമാസത്തോളം ചികിത്സയില്‍ കഴിയുകയും നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനാകുകയും ചെയ്തു. കൊല്ലം ജില്ലയിലെ പോലീസ് ഉന്നതരും ഗുണ്ടാസംഘവുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ച് വാര്‍ത്തയെഴുതിയതിനാണ് ഉണ്ണിത്താന്‍ ആക്രമിക്കപ്പെട്ടത്. കേരള പത്രപ്രവര്‍ത്തകയൂണിയന്റെയും മാതൃഭൂമിയുടെയും നിരന്തര സമ്മര്‍ദങ്ങളെത്തുടര്‍ന്നാണ് ഉണ്ണിത്താന്‍ വധശ്രമക്കേസ് ക്രൈംബ്രാഞ്ചിനും തുടര്‍ന്ന് സിബിഐക്കും അന്വേഷണത്തിന് വിട്ടത്.



മാതള നാരങ്ങ പതിവായി കഴിച്ചാല്‍ ആരോഗ്യം വര്‍ദ്ധിക്കും...

മാതളം കഴിക്കൂ.... ആരോഗ്യത്തോടെ ജീവിക്കൂ.... മാതള നാരങ്ങ പതിവായി കഴിച്ചാല്‍ ആരോഗ്യം വര്‍ദ്ധിക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണത്തിന് മുമ്പ് മാതളം കഴിച്ചാല്‍ നന്നായി ദഹനമുണ്ടാകുമെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ മാതള നാരങ്ങയുടെ ജ്യൂസ് കഴിക്കുന്നത് മസ്തിഷ്‌കാഘാതം വരാനുള്ള സാധ്യത കുറക്കുമെന്നും പഠനം വ്യക്തമാക്കുന്നു. മാതള നാരങ്ങയുടെ അല്ലി കഴിക്കുന്നത്് കൊളസ്‌ട്രോള്‍ കുറക്കാന്‍ നല്ലതാണ്. കൂടാതെ വിവിധതരം ക്യാന്‍സറുകള്‍ വരുന്നത് ഒഴിവാക്കാന്‍ മാതള നാരങ്ങയ്ക്ക് കഴിവുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട് . രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും മാതളത്തിന് ശക്തിയുണ്ട്. നാരുകള്‍ വിറ്റാമിന്‍ എ, സി, ഇ, ബി-5, ബി-3 , ഇരുമ്പ് തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് മാതളം. ദിവസവും ഒരു ചെറിയ മാതളം കഴിക്കുകയാണെങ്കില്‍ പല രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കും.








രാജ്യത്ത് കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമല്ല ഉള്ളത് ; പി.സി.ചാക്കോ

രാജ്യത്ത് കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമല്ല ഉള്ളതെന്ന് ചാലക്കുടിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.സി. ചാക്കോ. ഇപ്പോഴത്തെ സാഹര്യത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ചാക്കോ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ചാക്കോ. യു.പി.എ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ പരാജയപ്പെട്ടു. അതുപോലെ അഴിമതിയാരോപണങ്ങള്‍ ചെറുക്കുന്ന കാര്യത്തിലും പാര്‍ട്ടി പരാജയപ്പെട്ടു. പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ വിമുഖത കാട്ടിയതും വലിയ തിരിച്ചടിയായി. പ്രധാനമന്ത്രിയുടെ മൗനം പല വ്യാഖ്യാനങ്ങള്‍ക്കും ഇടം നല്‍കി. ആഴ്ചയില്‍ ഒരിക്കലെങ്കിലും പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ട് ഭരണനേട്ടങ്ങള്‍ വിശദീകരിക്കണമെന്ന് മന്ത്രിസഭയില്‍ പലരും ആവശ്യപ്പെട്ടിരുന്നു. 
എന്നാല്‍ , ദേശീയതലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടാലും സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തുമെന്നും ഇതാണ് ചരിത്രമെന്നും ചാക്കോ പറഞ്ഞു.






തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കില്ല... പ്രത്യേക ക്ഷണിതാവാക്കമമെന്ന് ഐഎന്‍എല്‍.

തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കില്ലെന്ന് ഐഎന്‍എല്‍. അഞ്ച് സീറ്റുകളില്‍ മത്സരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതായി ഐഎന്‍എല്‍ അറിയിച്ചു. പകരം ഇടതുമുന്നണിയില്‍ പ്രത്യേക ക്ഷണിതാവാക്കണമെന്ന ആവശ്യം അവര്‍ മുന്നോട്ടുവച്ചു. ഈ ആവശ്യം പരിഗണിക്കുമെന്നുള്ള പ്രതീക്ഷയിലാണ് തീരുമാനം ഉപേക്ഷിച്ചതെന്നും ഐഎന്‍എല്‍ അറിയിച്ചു.



വാദ്യമേളകുലപതി തൃപ്പേക്കുളം അച്യുതമാരാര്‍ അന്തരിച്ചു.

വാദ്യമേളകുലപതി തൃപ്പേക്കുളം അച്യുതമാരാര്‍ അന്തരിച്ചു. 93 വയസ്സായിരുന്നു.  പാണ്ടി, പഞ്ചാരി മേളങ്ങളില്‍ പരമ്പരാഗത രീതി ആസ്വാദകര്‍ക്കിടയില്‍ വേരൂന്നുന്നതില്‍ കാരണക്കാരിലൊരാളാണ്  അച്യുതമാരാര്‍. കലാകേരളം മേളത്തെയും മേളക്കാരെയും മാനിക്കാന്‍ മടിച്ചു നിന്നകാലത്ത് പ്രതിഫലത്തിന്റെ പ്രലോഭനങ്ങളില്ലാതെ കുലത്തൊഴിലെന്ന നിലയില്‍ വാദ്യകലയെ ആശ്രയിച്ചു നില്‍ക്കുകയും സമ്പൂര്‍ണ സമര്‍പ്പണത്താല്‍ മേളകലയ്ക്ക് സമാദരണീയസ്ഥാനം സമ്പാദിച്ചു കൊടുക്കുകയും ചെയ്ത പ്രശസ്ത മേളാചാര്യന്മാരില്‍ പ്രധാനിയാണ് തൃപ്പേക്കുളം അച്യുതമാരാര്‍. പാരമ്പര്യ സംഗീതത്തിലെ മികവിന് 2011 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചു.



ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കാന്‍ ആരാധകരോട് സച്ചിന്‍....

 ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കാന്‍ ആരാധകരോടു ഇതിഹാസതാരമായ  മാസ്റ്റര്‍ ബ്ലാസ്റ്ററുടെ അഭ്യര്‍ഥന. ഇന്ത്യന്‍ ടീം ഏറെ കഴിവുറ്റതാണെന്നതില്‍ സംശയമില്ലെന്നും  ഏറെ പ്രഗത്ഭരായ താരങ്ങളാണ് നമുക്കുള്ളതെന്നും സച്ചിന്‍ പറഞ്ഞു. എന്നാല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതുപോലെ ഒരു ഫലം നല്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. പക്ഷേ കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാമെന്നും സച്ചിന്‍ പറഞ്ഞു. മുംബൈയില്‍ തന്റെ ചിത്രം ആലേഖനം ചെയ്ത വെള്ളിനാണയങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ക്രിക്കറ്റ് ഇതിഹാസം. നമ്മുടെ ടീമിന് മാനസിക പിന്തുണ ആവശ്യമായ സമയമാണിത്. വിജയങ്ങള്‍ ടീമിന് ആത്മവിശ്വാസം നല്കും. അതേസമയം തോല്‌വികള്‍ ഉണ്ടാകുമ്പോള്‍ തങ്ങള്‍ക്കു പിന്നില്‍ ലക്ഷക്കണക്കിന് ആരാധകരുണ്ടെന്ന് വിശ്വസിക്കുകയും ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സച്ചിന്‍ അറിയിച്ചു. ഇത് ഇപ്പോഴത്തെ കാലത്തിന്റെ ആവശ്യമാണെന്നും ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിനെക്കുറിച്ച് തനിക്ക് ഏറെ ആത്മവിശ്വാസമുണ്ടെന്നും  നമ്മുടെ സമയമെത്തുമെന്നാണ് തന്റെ വിശ്വാസമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.



കാണാതായ മലേഷ്യന്‍ വിമാനം റാഞ്ചിയതുതന്നെ : മലേഷ്യന്‍ പ്രധാനമന്ത്രി.

5 ഇന്ത്യന്‍ യാത്രക്കാരുള്‍പ്പെട്ട 239 പേരുമായി യാത്രപുറപ്പെട്ട മലേഷ്യന്‍ വിമാനം തകര്‍ന്നതല്ല തട്ടിക്കൊണ്ടുപോയതാണ അന്വേഷണ സംഘത്തിന്റെ കണ്ടത്തല്‍ ശരിവെച്ച് മലേഷ്യന്‍ പ്രധാനമന്ത്രി. ഒരാഴ്ചമുമ്പു കാണാതായ മലേഷ്യന്‍ വിമാനം തട്ടിക്കൊണ്ടു പോയതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി മലേഷ്യന്‍ പ്രധാനമന്ത്രി പി.എം. നജീബ് റസാക്കാണ്  മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.  വിമാനം പറത്തി പരിചയമുള്ള ഒന്നോ അതിലധികമോ ആളുകള്‍ ആസൂത്രിതമായി തട്ടിക്കൊണ്ടു പോയതാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സാറ്റലൈറ്റ് രേഖകളില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ഇതു തെളിയിക്കുന്നുവെന്നും   തെരച്ചില്‍ തുടരുമെന്നും നജീബ് റസാക്ക്  വ്യക്തമാക്കി. തെരച്ചിലിന്റെ മേഖലകള്‍ വ്യാപിപ്പിച്ചിട്ടുണ്ടന്നും നജീബ് റസാക്ക്  പറഞ്ഞു. കസാഖ്-തുര്‍ക്ക്‌മെനിസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ചാണ് വിമാനത്തിന്റെ ആശയവിനിമയം തകരാറിലായത്. വിമാനത്തിന്റെ ദിശ മനപൂര്‍വം തിരിച്ചുവിടുകയായിരുന്നു. ആശയവിനിമയ സംവിധാനങ്ങള്‍ ഓഫാക്കിയശേഷം വിമാനം വഴിതിരിച്ചുവിട്ടു. വിമാനത്തിന്റെ വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിച്ച ശേഷവും വിമാനം പറക്കല്‍ തുടര്‍ന്നു. സംഭവത്തിനു പിന്നില്‍ ഉള്‍പ്പെട്ടവരെയോ അവരുടെ ലക്ഷ്യമെന്തായിരുന്നെന്നോ സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 14 രാജ്യങ്ങളും 43 ഷിപ്പുകളും 58 എയര്‍ക്രാഫ്റ്റുകളും വിമാനത്തിനായുള്ള തെരച്ചിലില്‍ പങ്കെടുത്തു. തെരച്ചിലില്‍ പങ്കെടുത്ത രാജ്യങ്ങളോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ചൈനാ സമുദ്രത്തിലെ തെരച്ചിലില്‍ അവസാനിപ്പിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ആശയവിനിമയത്തിനുള്ള സംവിധാനങ്ങള്‍ മനപൂര്‍വം ഓഫാക്കി റഡാറില്‍ നിന്നും അപ്രത്യക്ഷമാകാനുള്ള ശ്രമം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിമാനറാഞ്ചലാണ് നടന്നതെന്ന നിഗമനത്തില്‍ അന്വേഷണ സംഘമെത്തിയത്.



ബിഷപ്പിന് തന്നെ വിമര്‍ശിക്കാന്‍ അധികാരമുണ്ട് ; ഡീന്‍.

ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന് തന്നെ വിമര്‍ശിക്കാന്‍ അധികാരമുണ്ടെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്. ബിഷപ്പിനെ സന്ദര്‍ശിക്കാന്‍ രൂപതാ ആസ്ഥാനത്ത് എത്തിയ ഡീനിനെ മാര്‍ ആനിക്കുഴിക്കാട്ടില്‍ ശകാരിച്ചു എന്ന വാര്‍ത്തകളോടു പ്രതികരിച്ചാണ് ഡീനിന്റെ പ്രസ്താവന.



തെരഞ്ഞെടുപ്പ് വിജ്ഞാപനംപുറത്തിറങ്ങി....... സംസ്ഥാനത്ത് ഇന്നുമുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം....

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടും മൂന്നും ഘട്ട വിജ്ഞാപനം തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറപ്പെടുവിച്ചു. ഏപ്രില്‍ ഒമ്പതിനു നടക്കുന്ന രണ്ടാം ഘട്ടത്തിന്റെയും പത്തിനു നടക്കുന്ന മൂന്നാം ഘട്ടത്തിന്റെയും വിജ്ഞാപനമാണ് ഇന്നു പുറത്തിറങ്ങിയത്. വിജ്ഞാപനം പുറപ്പെടുവിച്ചതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്നുമുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകും. രാവിലെ 11 മുതല്‍ ഉച്ചയ്ക്കുശേഷം മൂന്നുവരെ ഭരണാധികാരികളായ ജില്ലാ കളക്ടര്‍മാര്‍ക്കും ഓരോ മണ്ഡലത്തിലും തെരഞ്ഞെടുപ്പു കമ്മീഷന്‍ ചുമതല നല്‍കിയ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും 22വരെ പത്രിക സമര്‍പ്പിക്കാം. 24 നു സൂക്ഷ്മപരിശോധന. 26വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തില്‍ അരുണാചല്‍ പ്രദേശ് (രണ്ടു മണ്ഡലം), മണിപ്പൂര്‍ (ഒന്ന്), മിസോറാം (ഒന്ന്), മേഘാലയ (ഒന്ന്), നാഗാലാന്‍ഡ് (ഒന്ന്) എന്നിവിടങ്ങളിലാണു വോട്ടെടുപ്പ്. മൂന്നാം ഘട്ടമായ ഏപ്രില്‍ 10 നു കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളിലെ 92 മണ്ഡലങ്ങളില്‍ വോട്ടെടുപ്പു നടക്കും.




Friday, March 14, 2014

കാണാതായ മലേഷ്യന്‍ വിമാനം തകര്‍ന്നതല്ല... തട്ടിക്കൊണ്ടുപോയതെന്ന് മലേഷ്യന്‍ സര്‍ക്കര്‍....

ഒരാഴ്ചമുമ്പു 239 യാത്രക്കാരുമായി ക്വാലാലംപൂരില്‍നിന്നു ബെയ്ജിംഗിലേക്കു പുറപ്പെട്ട മലേഷ്യന്‍ വിമാനം ആകാശത്ത് വെച്ച് അപ്രത്യക്ഷമായതില്‍ ദൂരൂഹത നീളുന്നു.... ഒരാഴ്ച്ച നീണ്ട അന്വേഷണത്തിനൊടുവില്‍ കാണാതായ മലേഷ്യന്‍ വിമാനം തകര്‍ന്നതല്ല തട്ടിക്കൊണ്ടു പോയതാണെന്നാണ് അന്വേഷണ സംഘം. അന്വേ,ണം സംഘം വിമാനം തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിച്ചുവെന്നാണ് മലേഷ്യന്‍ സര്‍ക്കാര്‍ അറിയിക്കുന്നത്. വിമാനം പറത്തി പരിചയമുള്ള ഒന്നോ അതിലധികമോ ആളുകള്‍ ആസൂത്രിതമായി തട്ടിക്കൊണ്ടു പോയതാണെന്ന് അന്വേഷണസംഘത്തിലുള്‍പ്പെട്ട മലേഷ്യന്‍ ഓഫീസര്‍ വ്യക്തമാക്കുന്നത്. ആശയവിനിമയ സംവിധാനങ്ങള്‍ ഓഫാക്കിയശേഷം വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. സംഭവത്തിനു പിന്നില്‍ ഉള്‍പ്പെട്ടവരെയോ അവരുടെ ലക്ഷ്യമെന്തായിരുന്നെന്നോ സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആശയവിനിമയത്തിനുള്ള സംവിധാനങ്ങള്‍ മനപൂര്‍വം ഓഫാക്കുകയായിരുന്നെന്നും റഡാറില്‍ ദൃശ്യമാകുന്നത് ഒഴിവാക്കാന്‍ വേണ്ടി വഴിതിരിച്ചുവിടുകയായിരുന്നു എന്നുമുള്ള തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ അന്വേഷണ സംഘം സ്ഥിരീകരിച്ചത്. നേരത്തേ നിയന്ത്രണം നഷ്ടമായ ശേഷം നിരവധി തവണ ഉയരത്തില്‍ വിമാനം മാറ്റം വരുത്തിയിരുന്നതായി റഡാര്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നു വ്യക്തമായിരുന്നു. കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 370 ഒരു ബോയിംഗ് വിമാനത്തിന് അനുവദിച്ചിട്ടുള്ളതിലും അധിക ഉയരമായ 45,000 അടിവരെ പറന്നിരുന്നതായി മലേഷ്യന്‍ മിലിട്ടറി രേഖകളില്‍ നിന്നു കണ്ടെത്തി. റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായതിനു ശേഷമായിരുന്നു ഇത്. പിന്നീട് പടിഞ്ഞാറന്‍ ദിശയിലേക്ക് വിമാനം യാത്ര ചെയ്തതായും രേഖകള്‍ തെളിയിക്കുന്നു. 23,000 അടി ഉയരത്തില്‍ വരെ പിന്നീട് വിമാനം യാത്ര ചെയ്തു. ഇതും സാധാരണയിലും താഴ്ന്ന ഉയരമാണ്. ജനവാസ മേഖലയായ പെനാന്‍ഗ് ദ്വീപിനു മുകളിലൂടെയായിരുന്നു താഴ്ന്ന ഉയരത്തില്‍ പറന്നത്. പിന്നീട് വിമാനം ഉയര്‍ന്നു പറക്കുകയും ഇന്ത്യന്‍ മഹാസമുദ്രം ലക്ഷ്യമാക്കി നീങ്ങുകയുമായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. റഡാര്‍ രേഖകള്‍ മലേഷ്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ യുഎസിനും ചൈനയ്ക്കും റഡാര്‍ രേഖകള്‍ നല്‍കിയിട്ടുണ്ട്. നേരത്തേ ഇന്ധനം തീര്‍ന്ന വിമാനം ഇന്ത്യന്‍ സമുദ്രത്തില്‍ തകര്‍ന്നു വീണതാകാമെന്ന് യുഎസ് സംഘം വ്യക്തമാക്കിയിരുന്നു. മലേഷ്യന്‍ യാത്രാവിമാനത്തിനായി ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളും വ്യോമസേനയുടെ വിമാനങ്ങളും തെരച്ചില്‍ നടത്തുകയാണ്. ഓപ്പറേഷന്‍ സര്‍ച്ച്‌ലൈറ്റില്‍ തീരസംരക്ഷണസേനയുടെ കപ്പലുകളും പങ്കെടുക്കുന്നുണ്ട്. ഉപഗ്രഹസഹായവും തേടിയിട്ടുണ്ട്. വിമാനം തട്ടിക്കൊണ്ടുപോയതാവാനുള്ള സാധ്യത തള്ളാനാവില്ലെന്നു യുഎസ് വിദഗ്ധര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ആന്‍ഡമാനിലെ ജനവാസമില്ലാത്ത ഏതെങ്കിലും ദ്വീപില്‍ ഇറക്കാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനം തകര്‍ന്നുവീണതാവാനും സാധ്യതയുണ്ട്. സമുദ്രത്തില്‍ ചെറിയ തോതിലുള്ള ഭൂകമ്പം അനുഭവപ്പെട്ടത് വിമാനം വീണതു മൂലമാകാമെന്നും സംശയിച്ചിരുന്നു. ഐഎന്‍എസ് കുംബീര്‍, കേസരി, സരയു എന്നിവ ഉള്‍പ്പെടെ അഞ്ചു യുദ്ധക്കപ്പലുകളും തീരസംരക്ഷണസേനയുടെ കപ്പലുകളുമാണ് ഇന്ത്യ തെരച്ചിലിന് അയച്ചിരിക്കുന്നത്. നിരീക്ഷണവിമാനങ്ങളും പങ്കെടുക്കുന്നു. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാറിലെ കമാന്‍ഡിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് എയര്‍മാര്‍ഷല്‍ പി.കെ. റോയിക്കാണ് അന്വേഷണത്തിന്റെ ഏകോപനച്ചുമതല.
ഇതിനിടെ, മലാക്ക കടലിടുക്കില്‍ തെരച്ചില്‍ നടത്തുകയായിരുന്ന യുഎസ് യുദ്ധക്കപ്പല്‍ യുഎസ്എസ് കിഡും ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു നീങ്ങിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രി ക്വാലാലമ്പൂരില്‍നിന്നു ബെയ്ജിംഗിലേക്കു പുറപ്പെട്ട വിമാനത്തില്‍ അഞ്ച് ഇന്ത്യക്കാരടക്കം 227 യാത്രികരും 12 ജോലിക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രികരില്‍ നല്ല പങ്കും ചൈനക്കാരായിരുന്നു.


തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആംആദ്മി പ്രവര്‍ത്തകര്‍ക്കു നേരേ അക്രമം ; കുമാര്‍ വിശ്വാസിന് പരിക്ക്........

 തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമേത്തിയില്‍ ആംആദ്മി പ്രവര്‍ത്തകര്‍ക്കു നേരേ അക്രമം. ആക്രമണത്തില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കുമാര്‍ വിശ്വാസിനും നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.  കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ആംആദ്മി ആരോപിച്ചു. കുമാര്‍ വിശ്വാസിന്റെ വാഹനവ്യൂഹം തടഞ്ഞു നിര്‍ത്തിയ സംഘം വാഹനത്തില്‍ നിന്നു പുറത്തിറങ്ങിയ ആപ്പ് പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു. നിരവധി വനിതാ പ്രവര്‍ത്തകര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തുമ്പോള്‍ പോലീസ് നോക്കി നില്‍ക്കുകയായിരുന്നെന്നും ആപ്പ് പ്രവര്‍ത്തകരുടെ സഹായാഭ്യര്‍ഥന ചെവിക്കൊണ്ടില്ലെന്നും കുമാര്‍ വിശ്വാസ് ആരോപിച്ചു. അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കുന്ന കുമാര്‍ വിശ്വാസിനു നേരേ ഇതു രണ്ടാം തവണയാണ് അക്രമം നടക്കുന്നത്.



ഡീന്‍ കുര്യാക്കോസിന് ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ശകാരം....

ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന് ഇടുക്കി ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധാര്‍ഷ്ഠ്യമാണെന്നും ഇപ്പോള്‍ തേടിവരുന്നത് വോട്ടുകിട്ടാന്‍ വേണ്ടി മാത്രമാണെന്നും ബിഷപ്പ് പറഞ്ഞു. തന്നെ കാണാന്‍ രൂപതാ ആസ്ഥാനത്തെത്തിയ ഡീനിന്റെ മുന്നില്‍ വച്ചാണ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായി  വിമര്‍ശിച്ച് മാധ്യമങ്ങളോടു സംസാരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പകത്വ കാണിക്കാതെ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്.  പി.ടി. തോമസിനെ പുറത്താക്കിയത് സഭയല്ല, ജനങ്ങളാണ് വെറുത്തത്. പട്ടയവിഷയത്തില്‍ ധാര്‍ഷ്ഠ്യം കാട്ടിയ റവന്യൂ മന്ത്രിയെ പറിച്ചെറിയണമെന്നും മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. അതേസമയം ബിഷപ്പിന് രക്തസമ്മര്‍ദ്ദം കൂടിയതിനാാണ് ഇങ്ങനെ പ്രതികരിച്ചതെന്നും അത് ശകാരിച്ചതല്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് പി.ടി തോമസ് പ്രതികരിച്ചു.



മോഡി വാരണാസിയില്‍ മത്സരിക്കും.......

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നിര്‍ണയ വേളയിലുണ്ടായ സമാനമായ ചേരിപ്പോരിനു ശേഷം മോഡിയുടെ സീറ്റ് പ്രഖ്യാപനം വന്നു... ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡി വാരണാസിയില്‍ നിന്നും മത്സരിക്കും. ബിജെപി യോഗത്തിലാണ് തീരുമാനം.



രാഹുല്‍ മന്ത്രിയായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്യും ; കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ

രണ്ടാം യുപിഎ സര്‍ക്കാരില്‍ രാഹുല്‍ ഗാന്ധി മന്ത്രിയായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഏറെ ഗുണം ചെയ്യുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ. രാഹുല്‍ മന്ത്രിയായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പരിചയസമ്പത്ത്, ബുദ്ധി, അത്യുത്സാഹം എന്നിവ ചേര്‍ന്ന് സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിക്കുമായിരുന്നുവെന്നും ദേവ്‌റ പറഞ്ഞു. യുവ എംപിമാരെ പാര്‍ട്ടി ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തിയില്ലെന്ന വിമര്‍ശനം ശരിയല്ലെന്നും മിലിന്ദ് ദേവ്‌റ പറഞ്ഞു. മുംബൈയില്‍ ഇക്കുറിയും കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്നു ദേവ്‌റ കൂട്ടിച്ചേര്‍ത്തു. മുംബൈ സൗത്തിലാണ് മിലിന്ദ് ദേവ്‌റ മത്സരിക്കുന്നത്.



വീട്ടു ജോലിക്കാരിയ്ക്ക് നിയമപ്രകാരമുള്ള വേതനം നല്‍കിയില്ല.... ദേവയാനിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു...

വീട്ടു ജോലിക്കാരിയ്ക്ക് നിയമപ്രകാരമുള്ള വേതനം നല്‍കാതെ ചൂഷണംചെയ്‌തെന്ന കുറ്റം ആരോപിച്ചുകൊണ്ട്   ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയ്‌ക്കെതിരെ പുതിയ കുറ്റപത്രം. ദേവയാനി ഖൊബ്രഗഡെയെ യുഎസ് കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തയാക്കിയിരുന്നു. വീട്ടുവേലക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരം നല്‍കിയെന്ന കേസിലാണ് യു.എസ് കോടതി കഴിഞ്ഞദിവസം ദേവയാനി ഖൊബ്രഗഡെയെ കുറ്റവിമുക്തയാക്കിയത്. എന്നാല്‍ വീട്ടു ജോലിക്കാരിയ്ക്ക് നിയമപ്രകാരമുള്ള വേതനം നല്‍കാതെ ചൂഷണംചെയ്‌തെന്ന കുറ്റമാണ് ദേവയാനിക്കെതിരെ പുതിയതായി ചുമത്തിയിരിക്കുന്നത്. ഈ കേസ്സില്‍ ന്യൂയോര്‍ക്ക് കോടതി അറസ്റ്റു വാറണ്ട്് പുറപ്പെടുവിച്ചു.  യു.എസ് ഉദ്യോഗസ്ഥര്‍ക്ക്് വേലക്കാരി സംഗീത റിച്ചാര്‍ഡിന്റെ വീസയ്ക്കായി  വ്യാജതൊഴില്‍ കരാറുണ്ടാക്കിയാണ്  നല്‍കിയതെന്ന്  മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച 21 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. സംഗീതയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു, അവരേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി, ഇന്ത്യന്‍ യുഎസ് എംബസികളേയും കോടതികളേയും തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളും കുറ്റപത്രത്തില്‍ ഉന്നയിച്ചിട്ടുണ്ട്.






ആലുവയില്‍ ട്രെയിനപകടം ;ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേര്‍ മരിച്ചു.

ആലുവയില്‍ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേര്‍ മരിച്ചു. ആലുവ കമ്പനിപ്പടിക്കടുത്ത് രാവിലെയായിരുന്നു അപകടം. ഭാര്യയും ഭര്‍ത്താവും കുട്ടിയുമടങ്ങുന്ന മൂന്നംഗകുടുംബവും മറ്റൊരു യുവാവുമാണ് മരിച്ചത്. കട്ടപ്പന സ്വദേശി സുധീര്‍, ഭാര്യ ബിന്ദു മകള്‍ നിഖില എന്നിവരാണ് മരിച്ച മൂന്നുപേര്‍. യുവാവ് പുലര്‍ച്ചെ അഞ്ചിനും മറ്റുള്ളവര്‍ രാവിലെ ഒമ്പതിനുമാണ് മരിച്ചത്. യുവാവിന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു മൂന്നംഗകുടുംബം.


കോണ്‍ഗ്രസ്സ് ഓഫീസിലെ കൊലപാതകം : പിന്നില്‍ താനാണെന്ന് ബിജുനായര്‍.

നിലമ്പൂര്‍ കോണ്‍ഗ്രസ്സ് ഓഫീസില്‍ രാധയുടെ കൊലപാതകത്തിനു പിന്നില്‍ താനാണെന്ന് ഒന്നാം പ്രതി ബിജുനായര്‍.  രാധയ്‌ക്കെതിരെ മുമ്പു നടന്ന രണ്ടു വധശ്രമങ്ങളും താന്‍ ആസൂത്രണം ചെയ്തതാണെന്ന് ബിജു നായര്‍ മൊഴി നല്‍കി. കോഴിക്കോട് ജയിലില്‍ റിമാന്‍ഡിലുള്ള പ്രതികളായ ബിജുവിനെയും ഷംസുദീനെയും ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തലുണ്ടായത്. ഈ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതി ബിജുവിനെതിരെ വധശ്രമക്കേസു കൂടി റജിസ്റ്റര്‍ ചെയ്‌തേക്കും. രാധയ്‌ക്കെതിരെ രണ്ടുതവണ വധശ്രമമുണ്ടായിരുന്നതായി രാധയുടെ സഹോദരന്‍ ഭാസ്‌ക്കരന്‍ നിലമ്പൂര്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. എന്നാല്‍ മുന്‍പു നടന്ന സംഭവങ്ങളില്‍ ബിജുവിന് പങ്കില്ല എന്നായിരുന്നു ആദ്യ അന്വേഷണ സംഘത്തിന്റെ നിലപാട്.



ഇടുക്കി സീറ്റിനായുള്ള അവകാശവാദം അവസാനിപ്പിച്ചു ; പി.ജെ.ജോസഫ്.

ഇടുക്കി സീറ്റിനായുള്ള അവകാശവാദം അവസാനിപ്പിച്ചതായി മന്ത്രി പി. ജെ. ജോസഫ്. ഇടുക്കി സീറ്റിനെചൊല്ലിയുള്ള വാദങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും സീറ്റിനായുള്ള കേരളാ കോണ്‍ഗ്രസിന്റെ വാദങ്ങള്‍ അവസാനിച്ചെന്നും ജോസഫ്.  ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസുമായി തൊടുപുഴയിലെ സ്വവസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോസഫ്. ഡീനിന്റെ വിജയത്തിനായി മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കേരളാ കോണ്‍ഗ്രസ് മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും ജോസഫ് അറിയിച്ചു. ഇടുക്കി സീറ്റിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ അവകാശവാദമുന്നയിച്ചത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമായിരുന്നു. സീറ്റ് ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തിലാണ് സീറ്റിനായുള്ള അവകാശവാദം അവസാനിപ്പിക്കുന്നതായി പി.ജെ. ജോസഫ് അറിയിച്ചത്. അതേസമയം ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പു പ്രചാരണം രണ്ടാം ദിവസത്തിലേക്കു കടന്നു. തന്റെ രണ്ടാം ദിവസത്തെ പ്രചാരണം ഡീന്‍ കുര്യാക്കോസ് ആരംഭിച്ചത് പി.ജെ. ജോസഫിന്റെ വസതിയില്‍ നിന്നായിരുന്നു.



ഗുരു മരിച്ചിട്ടില്ല... ഇപ്പോള്‍ ധ്യാനത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ ... ഒന്നരമാസം മുമ്പ് മരിച്ച സന്യാസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും പ്രതീക്ഷിച്ച് ശിഷ്യഗണങ്ങള്‍...

ഒന്നരമാസം മുമ്പ്  മരിച്ചു പോയ സന്യാസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും പ്രതീക്ഷിച്ച് ശിഷ്യഗണങ്ങള്‍ . ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നുള്ള പ്രതീക്ഷയില്‍ സന്യാസിയുടെ മൃത ശരീരം ഫ്രീസറില്‍ അടച്ച് കാത്തിരിക്കുകയാണീ ശിഷ്യര്‍. വടക്കന്‍ പഞ്ചാബിലെ നൂര്‍മെഹല്‍ നഗരത്തിലാണ് സംഭവം. ദിവ്യജ്യോതി ജാഗ്രതി സന്‍സ്ഥാന്‍ എന്ന സംഘത്തിന്റെ തലവനായിരുന്ന അശുതോഷ് ജനുവരി 29 നാണ് ഹൃദയാഘാതം വന്ന് മരിച്ചത്. ഗുരുവിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് പറഞ്ഞ് മൃതദേഹം ശിഷ്യന്മാര്‍ക്ക് തിരികെ നല്‍കിയിരുന്നു. എന്നാല്‍ ആശ്രമ വക്താവായ  സ്വാമി വിശാലാനന്ദ് പറയുന്നത്, ഗുരു മരിച്ചിട്ടില്ലെന്നും ധ്യാനത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലാണെന്നുമാണ്. തിരിച്ചുവരുന്നതുവരെ തന്റെ ശരീരം സംരക്ഷിക്കണമെന്ന് ശിഷ്യര്‍ക്ക്  ഗുരു സന്ദേശം അയച്ചുവെന്നും വിശാലാനന്ദ പറയുന്നു. എന്നാല്‍ അശുതോഷിന്റെ മൃതദേഹം ഇത്തരത്തില്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നതിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ അശുതോഷിന്റെ മുന്‍ െ്രെഡവര്‍ എന്നവകാശപ്പെടുന്നയാള്‍ കോടതിയെ സമീപിച്ചിരുന്നു. സ്വത്തുക്കള്‍ സ്വന്തമാക്കാനായി ചിലര്‍ ഗുരുവിനെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് മുന്‍ ഡ്രൈവര്‍ ഹരജിയില്‍ വാദിച്ചിരുന്നു. എന്നാല്‍, ഹൃദയാഘാതം മൂലം അശുതോഷ് മരിച്ചുവെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ഹരജി കോടതി തള്ളുകയും അശുതോഷിന്റെ മൃതശരീരം എന്തുചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം ശിഷ്യര്‍ക്കാണെന്നാണ് കോടതി വ്യക്തമാക്കുകയും ചെയ്തു. എന്തായാലും ശിഷ്യന്മാര്‍ ഗുരു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും പ്രതീക്ഷിച്ച് കാത്തിരിപ്പ് തുടരുകയാണ്.