Thursday, March 27, 2014

ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍ . എസ് . എസ് . മെഡിക്കല്‍ മിഷന്‍ ആസ്​പത്രി ഉദ്ഘാടനം 31ന്. നടക്കും





ചങ്ങനാശ്ശേരി: ആധുനികവത്കരിച്ച പെരുന്ന എന്‍. എസ്. എസ്. മെഡിക്കല്‍ മിഷന്‍ ആസ്​പത്രിയുടെ ഉദ്ഘാടനം 31ന് തിങ്കളാഴ്ച നടക്കും. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ശതവാര്‍ഷികാചരണ പരിപാടികളുടെ ഭാഗമായി പെരുന്നയിലെ എന്‍. എസ്. എസ്. മെഡിക്കല്‍ മിഷന്‍ ആസ്​പത്രി നവീകരണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പഴയ ആസ്​പത്രി നിലനിന്നിരുന്ന സ്ഥലത്തിന് പിറകിലായി ആധുനിക സൗകര്യങ്ങളോടെ പണിതുയര്‍ത്തിയ പുതിയ കെട്ടിടസമുച്ചയത്തിലാണ് ആസ്​പത്രി പ്രവര്‍ത്തിക്കുക. ആസ്​പത്രിയിലേക്കാവശ്യമായ ആധുനികസൗകര്യങ്ങളെല്ലാം വാങ്ങി. ജീവനക്കാരെയും നിയമിച്ചു.
ആറു നിലകളിലായി എല്ലാ വിഭാഗങ്ങളിലുംപെട്ട വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയാണ് ആസ്​പത്രിയുടെ പ്രവര്‍ത്തനം. എല്ലാവിഭാഗങ്ങളിലും ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജനറല്‍ മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്‌സ്, അനസ്‌തേഷ്യ തുടങ്ങി അഞ്ചുവിഭാഗങ്ങളാണ് ആദ്യം പ്രവര്‍ത്തനം തുടങ്ങുക. വിശാലമായ വാഹന പാര്‍ക്കിങ് സൗകര്യവുമൊരുക്കിയിട്ടുണ്ട്.
31ന് 11.30ന് എന്‍. എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ ആസ്​പത്രിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. എന്‍.എസ്.എസ്.പ്രസിഡന്റ് അഡ്വ. പി.എന്‍.നരേന്ദ്രനാഥന്‍നായര്‍, ട്രഷറര്‍ ഡോ. എ.ശശികുമാര്‍, നായക സഭാംഗങ്ങള്‍, എന്‍.എസ്.എസ്. വകുപ്പുമേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

0 comments:

Post a Comment