വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ കേസില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് അമേരിക്കന്‍ കോടതി. കുറ്റങ്ങള്‍ തള്ളിയ കോടതി ദേവയാനിക്ക് നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കി. കേസ് പരിഗണിക്കുന്ന മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതിയുടേതാണ് ഉത്തരവ്. വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ കേസില്‍ അമേരിക്കയില്‍ അറസ്റ്റിലായ ദേവയാനിയെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. ഇതേസമയം കോടതി ഉത്തരവിനോട് മാന്‍ഹാട്ടനിലെ അമേരിക്കന്‍ അറ്റോര്‍ണി ഓഫീസ് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഖൊബ്രഗഡെയുടെ അഭിഭാഷകന്‍ കോടതിയെ വിധിയെ സ്വാഗതം ചെയ്തു. നയതന്ത്ര പരിരക്ഷയുള്ള ഒരാള്‍ക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇതുവരെയുണ്ടായ സംഭവങ്ങളില്‍ ഖൊബ്രഗഡയ്ക്ക് ഏറെ നിരാശയുണ്ടായിരുന്നുവെന്നും കോടതി വിധിയില്‍ അവര്‍ ആഹ്ലാദം പ്രകടിപ്പിച്ചെന്നും അഭിഭാഷകന്‍ കൂട്ടിചേര്‍ത്തു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദേവയാനിയുടെ അഭിഭാഷകന്‍ അമേരിക്കന്‍ കോടതിയെ സമീപിച്ചിരുന്നു. ദേവയാനിക്കെതിരെ കേസെടുക്കാന്‍ അധികാരമില്ലെന്നും പൂര്‍ണ നയതന്ത്ര പരിരക്ഷയുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ എഴുതി നല്‍കി.
Thursday, March 13, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment