നിലമ്പൂര്‍ കോണ്‍ഗ്രസ്സ് ഓഫീസില്‍ രാധയുടെ കൊലപാതകത്തിനു പിന്നില്‍ താനാണെന്ന് ഒന്നാം പ്രതി ബിജുനായര്‍. രാധയ്‌ക്കെതിരെ മുമ്പു നടന്ന രണ്ടു വധശ്രമങ്ങളും താന്‍ ആസൂത്രണം ചെയ്തതാണെന്ന് ബിജു നായര്‍ മൊഴി നല്‍കി. കോഴിക്കോട് ജയിലില്‍ റിമാന്‍ഡിലുള്ള പ്രതികളായ ബിജുവിനെയും ഷംസുദീനെയും ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തലുണ്ടായത്. ഈ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതി ബിജുവിനെതിരെ വധശ്രമക്കേസു കൂടി റജിസ്റ്റര്‍ ചെയ്‌തേക്കും. രാധയ്‌ക്കെതിരെ രണ്ടുതവണ വധശ്രമമുണ്ടായിരുന്നതായി രാധയുടെ സഹോദരന്‍ ഭാസ്‌ക്കരന്‍ നിലമ്പൂര്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. എന്നാല്‍ മുന്‍പു നടന്ന സംഭവങ്ങളില്‍ ബിജുവിന് പങ്കില്ല എന്നായിരുന്നു ആദ്യ അന്വേഷണ സംഘത്തിന്റെ നിലപാട്.
Friday, March 14, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment