Wednesday, March 12, 2014

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ ട്രാഫിക് വാര്‍ഡന്‍ പത്മിനി ട്രാഫിക് സ്‌റ്റേഷന് മുന്നില്‍ സമരം തുടരുന്നു

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ ട്രാഫിക് വാര്‍ഡന്‍ പത്മിനി, ഇടപ്പള്ളി ട്രാഫിക് സ്‌റ്റേഷന് മുന്നില്‍ സമരം തുടരുന്നു. ഇന്നലെ രാത്രി മുഴുവന്‍ പത്മിനി സ്‌റ്റേഷന് മുന്നില്‍ ഇരുന്നപ്പോഴും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. നവംബര്‍ രണ്ടിനാണ് കടവന്ത്രയില്‍ ഡ്യൂട്ടിക്കിടെ വിനോഷ് വര്‍ഗീസ് എന്നയാള്‍ പത്മിനിയെ അപമാനിച്ചത്. കേസന്വേഷണത്തില്‍ പോലീസുകാര്‍ വീഴ്ച വരുത്തിയതായി പത്മിനി പരാതി നല്‍കിയതിന്റെ പ്രതികാരമായാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് ഇവര്‍ പറയുന്നു.  കടം വാങ്ങിയ പണവുമായി പുതിയ യൂണിഫോമും തയിപ്പിച്ച് ഇന്നലെ രാവിലെ ഡ്യൂട്ടിക്കെത്തിയപ്പോഴാണ് ജോലിക്കെത്തേണ്ടെന്ന നിര്‍ദ്ദേശം ലഭിച്ചത്. റിക്രൂട്ടിംഗ് ഏജന്‍സിയായ ബ്രൈറ്റ് നല്‍കിയ ലിസ്റ്റില്‍ ഇവരുടെ പേരില്ലെന്നാണ് ഇടപ്പള്ളി ട്രാഫിക് സ്‌റ്റേഷനില്‍ നിന്നും നല്‍കിയ വിശദീകരണം.  സംഭവത്തില്‍ എഡിജിപി സന്ധ്യ അന്വേഷണം തുടരുന്നതിനിടെയാണ് പത്മിനിയെ ജോലിയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത് . ഇതിനെതിരെയാണ് പത്മിനിയുടെ കുത്തിയിരിപ്പ് സമരം.



0 comments:

Post a Comment