This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Sunday, June 29, 2014

ഇന്നത്തെ 30-6-2014 (1189 മിഥുനം 16 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (30-6-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം 
എന്നിവ ഉള്‍പ്പെടെ):
*********************************
തീയതി: 30-6-2014 (1189 മിഥുനം 16 )

നക്ഷത്രം: നക്ഷത്രം: ഇന്ന് രാവിലെ 11.50.22 സെക്കന്‍റ് വരെ പൂയം. തുടര്‍ന്ന്‍ ആയില്യം (നാളെ ഉച്ചയ്ക്ക് 2.50.54 സെക്കന്‍റ് വരെ. തുടര്‍ന്ന് മകം)

കൂറ് (രാശി): കര്‍ക്കിടകം

രാശ്യാധിപന്‍: കര്‍ക്കിടകം: ചന്ദ്രന്‍ (പാര്‍വ്വതി / ദുര്‍ഗ്ഗ)

ആഴ്ച: തിങ്കള്‍

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം-അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: തൃതീയ

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.03 - 12.24 & 12.28 - 12.50 (ഇവയിലൊരു മുഹൂര്‍ത്തം ആവശ്യാനുസരണം എടുക്കാം)

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 27 മിനിട്ട്. ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 07.45 മുതല്‍ 09.19 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

Friday, June 27, 2014

ഇന്നത്തെ 28-6-2014 (1189 മിഥുനം 14 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (28-6-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
*********************************

തീയതി: 28-6-2014 (1189 മിഥുനം 14 )

നക്ഷത്രം: പുണര്‍തം (നാളെ രാവിലെ 08.58.41 സെക്കന്‍റ് വരെ. തുടര്‍ന്ന് പൂയം)

ആഴ്ച: ശനി

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം-അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: പ്രഥമ

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.02 to 12.24 & 12.28 to 12.50

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 26 മിനിട്ട്, 36 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 09.18 മുതല്‍ 10.52 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

Thursday, June 26, 2014

ഇന്നത്തെ 27-6-2014 (1189 മിഥുനം 13 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (27-6-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
*********************************
തീയതി: 27-6-2014 (1189 മിഥുനം 13 )

നക്ഷത്രം: തിരുവാതിര (നാളെ രാവിലെ 06.21.14 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ പുണര്‍തം)

ആഴ്ച: വെള്ളി

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം-അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: അമാവാസി (കറുത്തവാവ്‌)

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.28 - 12.50

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം ഒഴിവാക്കിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും, കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 26 മിനിട്ട്, 25 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 10.52 മുതല്‍ 12.26 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

Wednesday, June 25, 2014

ഇന്നത്തെ 26-6-2014 (1189 മിഥുനം 12 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (26-6-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
**************************
തീയതി: 26-6-2014 (1189 മിഥുനം 12 )

നക്ഷത്രം: മകയിരം (നാളെ അതിപുലര്‍ച്ചെ 04.01.10 സെക്കന്‍റ് വരെ)

ആഴ്ച: വ്യാഴം

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം-അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: ചതുര്‍ദശി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം):(പകല്‍):12.02 - 12.24 & 12.28 - 12.50

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 26 മിനിട്ട്, 12 സെക്കന്‍റ് (ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 2.00 മുതല്‍ 3.33 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

മകയിരം - ചില പ്രധാന വിവരണങ്ങള്‍:
------------------------------------------------------
കൂറ് (രാശി): ഇടവം (മകയിരം-1,2 പാദങ്ങള്‍) & മിഥുനം (മകയിരം-3,4 പാദങ്ങള്‍)
രാശ്യാധിപന്‍: ഇടവക്കൂറിന് - ശുക്രന്‍ (മഹാലക്ഷ്മി) & മിഥുനക്കൂറിന് - ബുധന്‍ (ശ്രീകൃഷ്ണന്‍)
ഗണം: ദേവഗണം
നക്ഷത്രദേവത: ചന്ദ്രന്‍
നക്ഷത്രദേവതാ മന്ത്രം: "ഓം ചന്ദ്രമസേ നമ:"
മൃഗം: പാമ്പ്‌
പക്ഷി: പുള്ള്
വൃക്ഷം: കരിങ്ങാലി
നാമാക്ഷരം: 'അ'
മന്ത്രാക്ഷരം: 'ന'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

Tuesday, June 24, 2014

ഇന്നത്തെ 25-6-2014 (1189 മിഥുനം 11 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (25-6-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
**************************
തീയതി: 25-6-2014 (1189 മിഥുനം 11 )

നക്ഷത്രം: രോഹിണി (നാളെ അതിപുലര്‍ച്ചെ 02 മണി 18 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ മകയിരം)

ആഴ്ച: ബുധന്‍

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം-അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: ത്രയോദശി ( ഇന്ന് രാവിലെ 10 മണി 57 മിനിട്ട് 42 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ ചതുര്‍ദശി)

കൂറ് (രാശി): ഇടവം
രാശ്യാധിപന്‍: ശുക്രന്‍ (മഹാലക്ഷ്മി)
ഗണം: മനുഷ്യഗണം
നക്ഷത്രദേവത: ബ്രഹ്മാവ്‌
നക്ഷത്രദേവതാ മന്ത്രം: "ഓം ബ്രഹ്മദേവായ നമ:"
മൃഗം: നൂല്‍പാമ്പ്‌
പക്ഷി: പുള്ള്
വൃക്ഷം: ഞാവല്‍
നാമാക്ഷരം: 'അ'
മന്ത്രാക്ഷരം: 'ന'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവേ എടുക്കാറില്ല.

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം ഒഴിവാക്കിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 25 മിനിട്ട്, 59 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 12.25 മുതല്‍ 1.59 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

Monday, June 23, 2014

ഇന്നത്തെ 24-6-2014 (1189 മിഥുനം 10 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (24-6-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
*****************************************

---ഇന്ന് പ്രദോഷവ്രതം, പ്രദോഷപൂജ. കാര്‍ത്തികയും പ്രദോഷവും ഒന്നിച്ചുവന്നതിനാല്‍ അത്യുത്തമം---

തീയതി: 24-6-2014 (1189 മിഥുനം 10 )

നക്ഷത്രം: കാര്‍ത്തിക (ഇന്ന് അര്‍ദ്ധരാത്രി കഴിഞ്ഞ് 12.20.13 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ രോഹിണി)

കൂറ് (രാശി): മേടം (കാര്‍ത്തിക ഒന്നാംപാദം: മേടം), ഇടവം (കാര്‍ത്തിക 2,3,4 പാദങ്ങള്‍)
രാശ്യാധിപന്‍: കാര്‍ത്തിക ഒന്നാംപാദം: ചൊവ്വ (സുബ്രഹ്മണ്യന്‍), കാര്‍ത്തിക 2,3,4 പാദങ്ങള്‍: ശുക്രന്‍ (മഹാലക്ഷ്മി).

ആഴ്ച: ചൊവ്വ

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം-അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: ദ്വാദശി (രാവിലെ 10.09.56 സെക്കന്‍റ് വരെ. തുടര്‍ന്ന് ത്രയോദശി)

---ഇന്ന് പ്രദോഷവ്രതം, പ്രദോഷപൂജ. കാര്‍ത്തികയും പ്രദോഷവും ഒന്നിച്ചുവന്നതിനാല്‍ അത്യുത്തമം---

അത്യാവശ്യ മുഹൂര്‍ത്തത്തിന്: പകല്‍ 12.01 - 12.23 & 12.27 - 12.49.

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയും, ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം ഒഴിവാക്കിയുള്ളതും, കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു).

കൃത്യം മദ്ധ്യാഹ്നം: 12 മണി, 25 മിനിട്ട്, 46 സെക്കന്‍റ് ( ഈ സമയത്ത് ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 3.33 മുതല്‍ 5.07 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

കാര്‍ത്തിക - ചില പ്രധാന വിവരണങ്ങള്‍:
***************************************
ഗണം: അസുരഗണം
ദേവത: അഗ്നി
നക്ഷത്രദേവതാ മന്ത്രം: "ഓം അഗ്നയേ നമ:"
മൃഗം: ആട്
പക്ഷി: പുള്ള്
വൃക്ഷം: അത്തി
നാമാക്ഷരം: 'അ'
മന്ത്രാക്ഷരം: 'ന'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

Sunday, June 22, 2014

ഇന്നത്തെ 23-6-2014 (1189 മിഥുനം 09 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (23-6-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
*****************************************
തീയതി: (23-6-2014 (1189 മിഥുനം 09 )

നക്ഷത്രം: ഭരണി (ഇന്ന് രാത്രി 11.02.30 സെക്കന്‍റ് വരെ. തുടര്‍ന്ന് കാര്‍ത്തിക)

ആഴ്ച: ചൊവ്വ

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം-അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: ഏകാദശി (ഇന്ന് രാവിലെ 09.46.21 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ ദ്വാദശി)

അത്യാവശ്യ മുഹൂര്‍ത്തത്തിന്: 12.01 - 12.23 & 12.27 - 12.49 (പകല്‍)

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം ഒഴിവാക്കിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 25 മിനിട്ട്, 57 സെക്കന്‍റ് ( ഈ സമയത്ത് ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 07.43 മുതല്‍ 09.17 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

ഭരണി - ചില പ്രധാന വിവരണങ്ങള്‍:
***********************************
കൂറ് (രാശി): മേടം
രാശ്യാധിപന്‍: ചൊവ്വ (സുബ്രഹ്മണ്യന്‍)
ഗണം: മനുഷ്യഗണം
ദേവത: യമന്‍
നക്ഷത്രദേവതാ മന്ത്രം: "ഓം യമായ നമ:"
മൃഗം: ആന
പക്ഷി: പുള്ള്
വൃക്ഷം: നെല്ലി
നാമാക്ഷരം: 'അ'
മന്ത്രാക്ഷരം: 'ന'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

Saturday, June 21, 2014

ഇന്നത്തെ 21-6-2014 (1189 മിഥുനം 07 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (21-6-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 21-6-2014 (1189 മിഥുനം 07 )

നക്ഷത്രം: രേവതി ( ഇന്ന് രാത്രി 09.43.48 സെക്കന്‍റ് വരെ. തുടര്‍ന്ന് അശ്വതി )

കൂറ് (രാശി): മീനക്കൂര്‍. രാശ്യാധിപന്‍: വ്യാഴം (മഹാവിഷ്ണു)

ആഴ്ച: ശനി

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ദശമി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.01 - 12.23 & 12.27 - 12.49.

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 25 മിനിട്ട്, 07 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 09.17 മുതല്‍ 10.51 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

രേവതി - ചില പ്രധാന വിവരണങ്ങള്‍:
**************************************
ഗണം: ദേവഗണം
നക്ഷത്രദേവത: പൂഷാവ്
നക്ഷത്രദേവതാമന്ത്രം: "ഓം പൂഷണേ നമ:"
മൃഗം: ആന
പക്ഷി: മയില്‍
വൃക്ഷം: ഇരിപ്പ
നാമാക്ഷരം: 'ഒ'
മന്ത്രാക്ഷരം: 'യ'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

Wednesday, June 18, 2014

ഇന്നത്തെ 19-6-2014 (1189 മിഥുനം 05 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (19-6-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 19-6-2014 (1189 മിഥുനം 05 )

നക്ഷത്രം: പൂരുരുട്ടാതി ( ഇന്ന് രാത്രി 10.23.50 സെക്കന്‍റ് വരെ. തുടര്‍ന്ന് ഉതൃട്ടാതി)

കൂറ് (രാശി): പൂരുരുട്ടാതി ആദ്യ മൂന്ന്‍ പാദം: കുംഭക്കൂര്‍. രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)

കൂറ് (രാശി): പൂരുരുട്ടാതി അവസാന പാദം: മീനക്കൂര്‍. രാശ്യാധിപന്‍: വ്യാഴം (മഹാവിഷ്ണു)

ആഴ്ച: വ്യാഴം

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: സപ്തമി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.00 - 12.22 & 12.26 - 12.48.

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 24 മിനിട്ട്, 41 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 1.58 മുതല്‍ 3.32 വരെ. (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

പൂരുരുട്ടാതി - ചില പ്രധാന വിവരണം:
***************************
ഗണം: മനുഷ്യഗണം
നക്ഷത്രദേവത: അജൈകപാദ്‌
നക്ഷത്രദേവതാമന്ത്രം: "ഓം അജൈകപദേ നമ:"
മൃഗം: നരന്‍
പക്ഷി: മയില്‍
വൃക്ഷം: തേന്മാവ്
നാമാക്ഷരം: 'ഒ'
മന്ത്രാക്ഷരം: 'യ'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

മട്ടന്നൂര്‍ പെരിഞ്ചേരി എന്‍ .എസ് .എസ് . കരയോഗത്തിന്റെ വായ്പാവിതരണം ഉദ്ഘാടനം ചെയ്തു

മട്ടന്നൂര്‍: പെരിഞ്ചേരി എന്‍.എസ്.എസ്. കരയോഗത്തിന്റെ കീഴിലുള്ള ഏളക്കുഴി ഐശ്വര്യ സ്വാശ്രയസംഘത്തിന് ധനലക്ഷ്മി ബാങ്ക് അനുവദിച്ച വായ്പാ വിതരണ ഉദ്ഘാടനം എന്‍.എസ്.എസ്. താലൂക്ക് കമ്മിറ്റിയംഗം സി.പി.പദ്മനാഭന്‍ നമ്പ്യാര്‍ നിര്‍വഹിച്ചു. പി.എം.ഗീതാനന്ദന്‍ അധ്യക്ഷത വഹിച്ചു. ബിന്ദു പ്രകാശന്‍, രജനി ഭാസ്‌കരന്‍, കരുണാകരന്‍ നമ്പ്യാര്‍, കെ.ജനാര്‍ദനന്‍, സജിത ശ്രീജയന്‍ എന്നിവര്‍ സംസാരിച്ചു.

മലബാര്‍ നായര്‍ സമാജം ഇനിമുതല്‍ മലബാര്‍ തിരു-കൊച്ചി നായര്‍ സമാജം

കോഴിക്കോട്: മലബാര്‍ നായര്‍ സമാജം ഇനിമുതല്‍ മലബാര്‍ തിരു-കൊച്ചി നായര്‍ സമാജം എന്നപേരില്‍ പ്രവര്‍ത്തിക്കുമെന്ന് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി എ.എം. ഹരികൃഷ്ണന്‍ അറിയിച്ചു. മലബാര്‍ തിരു-കൊച്ചി നായര്‍ സമാജത്തിന്റെ പ്രസക്തി ഏറെയാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ചേലക്കര തൊഴൂപ്പാടം എന്‍ .എസ് .എസ് . വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു

ചേലക്കര: തൊഴൂപ്പാടം എന്‍.എസ്.എസ്. ശതാബ്ദി ആഘോഷവും കരയോഗത്തിന്റെ വാര്‍ഷിക പൊതുസമ്മേളനവും താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് രവീന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയന്‍ പ്രസിഡന്റ് ലളിത മുഖ്യപ്രഭാഷണം നടത്തി. രാമകൃഷ്ണന്‍, പ്രകാശ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാവാഹികള്‍: മണികണ്ഠന്‍ (പ്രസി.), മുകുന്ദന്‍ (വൈസ് പ്രസി.), വിജയനാരായണന്‍ (സെക്ര.), മോഹനന്‍ (ജോ. സെക്രട്ടറി), ഹരി(ഖജാ.)
ഭാരവാഹികള്‍
ചേലക്കര:തൊഴുപ്പാടം എന്‍.എസ്.എസ്. കരയോഗത്തിന്റെ വനിതാ സമാജം ഭാരവാഹികള്‍. കാഞ്ചന പണിക്കര്‍ (പ്രസി.), സ്മിത (സെക്ര.), ചന്ദ്രിക (ഖജാ.)

തൊടുപുഴ തട്ടക്കുഴ എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ നല്‍കി

തൊടുപുഴ: തട്ടക്കുഴ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ പഠേനാപകരണങ്ങളും വനിതകള്‍ക്കുള്ള ആട്ടിന്‍കുട്ടികളെയും വിതരണംചെയ്തു.
മികച്ച വിജയംനേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണംചെയ്തു. കരയോഗം സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍ ബജറ്റ് അവതരിപ്പിച്ചു. കരയോഗം പ്രസിഡന്റ് തട്ടക്കുഴ രവി, താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള, സെക്രട്ടറി എസ്.എന്‍. ശ്രീകാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

തൊടുപുഴ: ഡി.വൈ.എഫ്.ഐ. ചാക്കപ്പന്‍കവല യൂണിറ്റിന്റെ നേതൃത്വത്തില്‍ അമയപ്ര ഗവ. എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണംചെയ്തു. സിനിമാതാരം ജാഫര്‍ ഇടുക്കി ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സിന്ധു ബോബു, എം. ലതീഷ്, പി.പി. സുമേഷ്, പി.എസ്. സുനിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംഘടനാപ്രവര്‍ത്തനത്തില്‍ യുവജനങ്ങള്‍ സജീവമാകണമെന്ന് എന്‍ .എസ് .എസ് . സംഘടന

ചങ്ങനാശ്ശേരി: നായര്‍ സര്‍വീസ് സൊസൈറ്റിയുമായി ബന്ധപ്പെടാതെ നില്ക്കുന്ന സമുദായസ്‌നേഹികള്‍- പ്രത്യേകിച്ച് യുവജനങ്ങള്‍-രാഷ്ട്രീയത്തിനതീതമായി സംഘടനയിലേക്ക് കടന്നുവരണമെന്ന് എന്‍.എസ്.എസ്. സംഘടനയുടെ മുഖപത്രമായ സര്‍വ്വീസിന്റെ പുതിയ പതിപ്പിലെ മുഖപ്രസംഗത്തിലാണ് ആഹ്വാനം. എന്‍.എസ്.എസ്. എന്താണെന്നും അതിന്റെ സുതാര്യതയും അവര്‍ മനസ്സിലാക്കണം.
മറ്റുള്ളവരോടൊപ്പം യുവജനങ്ങള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും വേദിയും കരയോഗങ്ങളില്‍ തന്നെയുണ്ട്. ആധ്യാത്മികപഠനത്തില്‍ തുടങ്ങി ബാലസമാജം, കരയോഗംവഴി സംഘടനയുടെ തലപ്പത്തുവരെ ആര്‍ക്കും എത്താനുള്ള ജനാധിപത്യ സംരക്ഷണമാണ് നായര്‍ സര്‍വീസ് സൊസൈറ്റിക്കുള്ളത്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെയും താലൂക്ക് യൂണിയനുകളുടെയും കരയോഗങ്ങളുടെയും ഭരണസമിതികളില്‍ കഴിഞ്ഞകാലങ്ങളില്‍ പ്രായമായവരുടെ സാന്നിധ്യം കൂടുതലായിരുന്നു. ഇന്ന് ആ സ്ഥിതി മാറി. ഈ മൂന്നുതലങ്ങളിലുമുള്ള പ്രധാനപ്രവര്‍ത്തകര്‍ ഏറെയും യുവാക്കളാണ്.
നായര്‍യുവാക്കളെ സംഘടനയില്‍നിന്ന് അകറ്റിനിര്‍ത്താന്‍ പലതരത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതരസമുദായങ്ങളില്‍പ്പെട്ടവര്‍ അവരുടെ സമുദായത്തിന്റെ കാര്യം വരുമ്പോള്‍ എന്താണ് ചെയ്യുന്നത് എന്ന് നായര്‍സമുദായത്തില്‍പ്പെട്ട യുവജനങ്ങള്‍ ശ്രദ്ധിക്കണം. രാഷ്ട്രീയം ഉള്‍പ്പെടെയുള്ള വിശ്വാസപ്രമാണങ്ങളെല്ലാം സന്ദര്‍ഭോചിതമായി സ്വന്തം സമുദായത്തിനായി അവര്‍ മാറ്റിവയ്ക്കുന്നു. നായര്‍യുവജനങ്ങള്‍ സമുദായത്തിന്റെയും രാഷ്ട്രത്തിന്റെയും നന്മ ലക്ഷ്യമാക്കി യുക്തിസഹമായി ചിന്തിക്കേണ്ട സമയമായെന്നും മുഖപ്രസംഗം ആഹ്വാനം ചെയ്യുന്നു.

ചാരുംമൂട് മുതുക്കാട്ടുകര എന്‍ .എസ് .എസ് കരയോഗം പെന്‍ഷന്‍ നല്‍കുന്നു

ചാരുംമൂട്: മുതുക്കാട്ടുകര തെക്ക് 4989-ാം നമ്പര്‍ പരബ്രഹ്മോദയം എന്‍.എസ്.എസ് കരയോഗത്തിന്റെ 2517-ാം നമ്പര്‍ വനിതാസമാജത്തിലെ 70 വയസ് തികഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചു. എല്ലാവര്‍ഷവും ഓണത്തിന് നടക്കുന്ന കുടുംബസംഗമത്തില്‍ വാര്‍ഷികപെന്‍ഷനായി 1200 രൂപ നല്‍കും.

ആലപ്പുഴ വലിയ കലവൂര്‍ എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം ചെയ്തു

ആലപ്പുഴ: വലിയ കലവൂര്‍ 3819-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ കരയോഗാംഗങ്ങളുടെ മക്കള്‍ക്ക് എന്‍ഡോവ്‌മെന്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. പരമേശ്വരന്‍ പിള്ള വിതരണം നിര്‍വഹിച്ചു. രാജഗോപാല്‍, ഉണ്ണികൃഷ്ണപിള്ള, വിശ്വനാഥപിള്ള എന്നിവര്‍ സംസാരിച്ചു.

വള്ളികുന്നം മീനത്ത് താളിരാടി എന്‍ .എസ് .എസ് . കരയോഗം സ്‌കോളര്‍ഷിപ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു

വള്ളികുന്നം: മീനത്ത് താളിരാടി 1724-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ ആര്യ, അഭിരാം എന്നിവരെയും പ്ലൂസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കൃഷ്ണദേവ്, മണികണ്ഠന്‍ എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു. പ്രസിഡന്റ് പി. ഗോവിന്ദന്‍ നായര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം ഹരി ആര്‍. പിള്ള, എസ്. ഗോപാലകൃഷ്ണപിള്ള, എസ്. രാഘവക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.

ചെന്നിത്തല സമസ്ത നായര്‍ സമാജം കരയോഗം ഉദ്ഘാടനം നിര്‍വഹിച്ചു

ചെന്നിത്തല: സമസ്ത നായര്‍ സമാജം കാരാഴ്മ കിഴക്ക് ദേവി വിലാസം കരയോഗം ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണപിള്ള നിര്‍വഹിച്ചു. എന്‍. വിജയന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗം ഓമനക്കുട്ടന്‍ നായര്‍, താലൂക്ക് സെക്രട്ടറി പി. വിജയകുമാര്‍, കെ. തങ്കമ്മ, എ.കെ. നായര്‍, ശ്രീരംഗം വിനോദ് കുമാര്‍, വി.ജി. കുട്ടപ്പന്‍ നായര്‍, കാര്‍ത്തികപിള്ള എന്നിവര്‍ പ്രസംഗിച്ചു.

ചടയമംഗലം ആലംകോട് എന്‍ .എസ് .എസ് ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു

ചടയമംഗലം: ആലംകോട് 3504-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ശതാബ്ദി സമ്മേളനം യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ജി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ദേവരാജന്‍ പിള്ള അധ്യക്ഷത വഹിച്ചു. എസ്.വിജയകുമാരന്‍ പിള്ള സ്വാഗതം പറഞ്ഞു. എം.എസ്.എസ്. സെക്രട്ടറി എസ്.വിജയകുമാരന്‍ പിള്ള, എം.സദാശിവക്കുറുപ്പ്, എം.ആര്‍.സുരേഷ്,പി.രാമചന്ദ്രന്‍ പിള്ള, സി.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. മനോജ്കുമാര്‍ നന്ദി പറഞ്ഞു.

ആയിക്കുന്നം എന്‍ എസ് എസ് കരയോഗം ഉദ്ഘാടനം ചെയ്തു.

ശാസ്താംകോട്ട : ആയിക്കുന്നത്ത് പുതിയ എന്‍ എസ് എസ് കരയോഗം ഉദ്ഘാടനം ചെയ്തു. ആയിക്കുന്നം വാര്‍ഡിലെ മൂന്നാമത്തെ കരയോഗമാണിത്. 5620 ാം നമ്പര്‍ ശ്രീ വിദ്യാധിരാജ എന്‍ എസ് എസ് കരയോഗമാണ് ഉദ്ഘാടനം ചെയ്തത്.ഉദ്ഘാടനം യുണിയന്‍ പ്രസിന്റ് അഡ്വ.പായിക്കാട്ട് എന്‍ കേശവപിള്ള നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് ജി.ഗോപിനാഥന്‍ പിള്ള അധ്യക്ഷനായിരുന്നു.യൂണിയന്‍ വൈസ് പ്രസിഡന്റ് സുകുമാരന്‍ നായര്‍, വഴുതാനത്ത് ബാലചന്ദ്രന്‍, പ്രസന്നകുമാര്‍.എ.വി ശശിധരക്കുറുപ്പ്, കെ.കെ അജിത് കുമാര്‍,. ഡോ.ഗിരിജാ ദേവി, ആര്‍.ബിന്ദു. എം .കെ പ്രസാദ്, കൊമ്പിപ്പിള്ളില്‍ സന്തോഷ്, ഭാസ്‌ക്കരക്കുറുപ്പ്, എന്നിവര്‍ സംസാരിച്ചു. പഠനോപകരണങ്ങളും കൂടുതല്‍ മാര്‍ക്കുവാങ്ങിയവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.മുക്കോടി വാമദേവന്‍ സ്വാഗതവും മുക്കോടി തെക്കതില്‍ മധുസൂദനന്‍ പിള്ള നന്ദിയും പറഞ്ഞു. പുതിയ കരയോഗം ഭാരവാഹികളായി ജി.ഗോപിനാഥന്‍ പിള്ള ( പ്രസി), കോടന്‍വിള രവീന്ദ്രന്‍ പിള്ള ( വൈസ്,പ്രസി), മുക്കോടിയില്‍ വാമദേവന്‍(സെക്ര), മധുസൂദനന്‍ പിള്ള (ജോ.സെക്ര) രവീന്ദ്രന്‍ പിള്ള ( ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.

Tuesday, June 17, 2014

ഇന്നത്തെ 18-6-2014 (1189 മിഥുനം 04 ) നക്ഷത്രവിവരങ്ങള്‍‍

ഇന്നത്തെ (18-6-2014) നക്ഷത്രവിവരങ്ങള്‍‍, ഫലം, ദോഷം, കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ:
****************************
തീയതി: 18-6-2014 (1189 മിഥുനം 04 )

നക്ഷത്രം: ചതയം ( ഇന്ന് രാത്രി 11.31.13 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ പൂരുരുട്ടാതി)

കൂറ് (രാശി): കുംഭക്കൂര്‍. രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)

ആഴ്ച: ബുധന്‍

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ഷഷ്ഠി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം എടുക്കാറില്ല.

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും 
ഏകദേശം ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും 
ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം ഒഴിവാക്കിയും, കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് 
ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം 
വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 24 മിനിട്ട്, 28 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 12.24 മുതല്‍ 1.58 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്) 

ചതയം - ചില പ്രധാന വിവരണം:
************************************************
ഗണം: അസുരഗണം
നക്ഷത്രദേവത: വരുണന്‍
നക്ഷത്രദേവതാമന്ത്രം: "ഓം വരുണായ നമ:"
മൃഗം: കുതിര
പക്ഷി: മയില്‍
വൃക്ഷം: കടമ്പ്
നാമാക്ഷരം: 'ഒ'
മന്ത്രാക്ഷരം: 'യ'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

Monday, June 16, 2014

ഇന്നത്തെ 17-6-2014 (1189 മിഥുനം 03 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (17-6-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 17-6-2014 (1189 മിഥുനം 03 )

നക്ഷത്രം: അവിട്ടം ( നാളെ അതിപുലര്‍ച്ചെ 1.08.06 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ ചതയം)

കൂറ് (രാശി): ആദ്യ രണ്ട് പാദം: മകരക്കൂര്‍. രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)
കൂറ് (രാശി): അവസാന രണ്ട് പാദം: കുംഭക്കൂര്‍. രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)

ആഴ്ച: ചൊവ്വ

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: പഞ്ചമി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.00 - 12.22 & 12.26 - 12.48.

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഏകദേശം ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 24 മിനിട്ട് 15 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 3.32 മുതല്‍ 5.05 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്) 

Sunday, June 15, 2014

ഇന്നത്തെ 16-6-2014 (1189 മിഥുനം 02 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (16-6-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 16-6-2014 (1189 മിഥുനം 02 ) - ഇന്ന് ഓച്ചിറക്കളി രണ്ടാംദിവസം -

നക്ഷത്രം: തിരുവോണം (നാളെ അതിപുലര്‍ച്ചെ 03.10.05 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ അവിട്ടം)

കൂറ് (രാശി): മകരക്കൂര്‍, രാശ്യാധിപന്‍
രാശ്യാധിപന്‍: ശനി (ശ്രീധര്‍മ്മശാസ്താവ്)

ആഴ്ച: തിങ്കള്‍

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ചതുര്‍ത്ഥി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.00 - 12.22 & 12.26 - 12.48.

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഏകദേശം ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 24 മിനിട്ട്, 03 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 07.42 മുതല്‍ 09.16 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

തിരുവോണം - ചില പ്രധാന വിവരണം:
****************************
ഗണം: ദേവഗണം
നക്ഷത്രദേവത: മഹാവിഷ്ണു
നക്ഷത്രദേവതാമന്ത്രം: "ഓം വിഷ്ണവേ നമ:"
മൃഗം: കുരങ്ങ്
പക്ഷി: കോഴി
വൃക്ഷം: എരുക്ക്
നാമാക്ഷരം: 'എ'
മന്ത്രാക്ഷരം: 'വാ'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

Friday, June 13, 2014

ഇന്നത്തെ 14-6-2014 (1189 ഇടവം 31 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (14-6-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 14-6-2014 (1189 ഇടവം 31 )

നക്ഷത്രം: മൂലം. ഇന്ന്‍ രാവിലെ 10.32.39 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ പൂരാടം.

ആഴ്ച: ശനി

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ദ്വിതീയ

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 11.59 - 12.21 & 12.25 - 12.47.

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഏകദേശം ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 23 മിനിട്ട്, 37 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 09.15 മുതല്‍ 10.49 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്) 

Thursday, June 12, 2014

ഇന്നത്തെ 13-6-2014 (1189 ഇടവം 30 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (13-6-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 13-6-2014 (1189 ഇടവം 30 )

നക്ഷത്രം: തൃക്കേട്ട (ഇന്ന് ഉച്ചയ്ക്ക് 12.54.10 സെക്കന്‍റ് വരെ, തുടര്‍ന്ന്‍ മൂലം നക്ഷത്രം)

ആഴ്ച: വെള്ളി

പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: പ്രഥമ

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.25 - 12.47.

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഏകദേശം ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 23 മിനിട്ട്, 24 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 10.49 മുതല്‍ 12.23 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്) 

കൊല്ലങ്കോട് പുളിമന്ദം എന്‍ . എസ് .എസ് . കരയോഗം വാര്‍ഷികം ആഘോഷിച്ചു

കൊല്ലങ്കോട്: പുളിമന്ദം എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷികാഘോഷം ചിറ്റൂര്‍-ആലത്തൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ജയപ്രകാശ് ഉദ്ഘാടനംചെയ്തു. ചിന്മയ വിദ്യാലയത്തില്‍ കരയോഗം പ്രസിഡന്റ് എന്‍. സ്വാമിനാഥന്‍ അധ്യക്ഷനായി. ബാലചന്ദ്രന്‍, വിശ്വനാഥന്‍ നായര്‍, വാസുദേവന്‍ നായര്‍, ജയകുമാര്‍, ശാന്താരാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: എന്‍. സ്വാമിനാഥന്‍ (പ്രസി.), രാജീവ് മോഹന്‍ (വൈ. പ്രസി.), കെ.ബി. മേനോന്‍ (സെക്ര.), വത്സരാജ് (ജോ. സെക്ര.), ജയകുമാര്‍ (ഖജാ.), ശാന്താരാധാകൃഷ്ണന്‍ (വനിതാ സമാജം പ്രസി.).

കോതമംഗലം എന്‍ എസ് എസ് പിണ്ടിമന കരയോഗം ശതാബ്ദി സമ്മേളനവും കുടുംബമേളയും നടത്തി

കോതമംഗലം: എന്‍എസ്എസ് പിണ്ടിമന കരയോഗം ശതാബ്ദി സമ്മേളനവും കുടുംബമേളയും നടത്തി. യൂണിയന്‍ പ്രസിഡന്റ് വി.ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എ.എന്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി.
പ്രതിനിധിസഭാ മെമ്പര്‍ പി.പി.സജീവ് മുഖ്യപ്രഭാഷണം നടത്തി.
കെ.വിജയകുമാര്‍, ടി.പി.ഭവാനിയമ്മ, നീനു സുരേഷ്, എന്‍.കുമാരന്‍ നായര്‍, രുക്മിണി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി എന്‍.ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഉന്നത വിജയം നേടിയ രാധിക വിജയന്‍ പുളിയ്ക്കല്‍, സുജിന്‍ കൃഷ്ണ എന്‍.ആര്‍.നാരേക്കാട്ട് എന്നീ വിദ്യാര്‍ഥികളെ യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. എന്‍.വിക്രമന്‍ നായര്‍ അനുമോദിച്ചു. എന്‍.സി.ലാല്‍ സ്വാഗതവും എന്‍.സി.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

തൃപ്പൂണിത്തുറ കൊച്ചി-കണയന്നൂര്‍ - താലൂക്ക് എന്‍ എസ് എസ് യൂണിയന്റെ കീഴിലുള്ള ഹ്യുമന്‍ റിസോഴ്‌സ് വിഭാഗം വിവാഹപൂര്‍വ്വ കൗണ്‍സലിംഗ്‌ സംഘടിപ്പിക്കുന്നു

തൃപ്പൂണിത്തുറ: കൊച്ചി-കണയന്നൂര്‍ - താലൂക്ക് എന്‍എസ്എസ് യൂണിയന്റെ കീഴിലുള്ള ഹ്യുമന്‍ റിസോഴ്‌സ് വിഭാഗം വിവാഹ പ്രായമെത്തിയ നായര്‍ സമുദായത്തിലെ യുവതീ യുവാക്കള്‍ക്കായി വിവാഹ പൂര്‍വ്വ കൗണ്‍സലിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 14, 15 തീയതികളില്‍ തൃപ്പൂണിത്തുറ മന്നം സ്മൃതി മണ്ഡപ ഹാളിലാണിത്. എന്‍.എസ്.എസ്. ഡയറക്ടര്‍ബോര്‍ഡംഗം എം.എം. ഗോവിന്ദന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഫോണ്‍: 0484 - 2778795, 9847288361, 9447706263.

കരുമാല്ലൂര്‍ എന്‍ .എസ് .എസ് . ബാലസമാജം ഭാരവാഹികള്‍

കരുമാല്ലൂര്‍: കരുമാല്ലൂര്‍ എന്‍.എസ്.എസ്. ബാലസമാജത്തിന്റെ പൊതുയോഗം കരയോഗമന്ദിരം ഹാളില്‍ നടന്നു. പുതിയ ഭാരവാഹികളായി വി.എം.ഗോകുല്‍ (പ്രസി), സന്ദീപ് ബി. മേനോന്‍ (വൈസ് പ്രസി), ദേവാങ്ക് (സെക്ര), ജയറാം രാമചന്ദ്രന്‍ (ജോ.സെക്ര), ശ്രീലക്ഷ്മി രഘു (ഖജാ), ലക്ഷ്മണ്‍ ജി.നായര്‍, അനന്ത് പി.കുമാര്‍, വിശാല്‍ ശ്രീകുമാര്‍, നമിത മധു എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. കെ.ആര്‍. കവിത, ജിഷ്ണു ഹര്‍ഷകുമാര്‍ എന്നിവരാണ് യൂണിയന്‍ പ്രതിനിധികള്‍.

കട്ടപ്പന വള്ളക്കടവ് ശ്രീവിനായക എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം നടത്തി

കട്ടപ്പന: വള്ളക്കടവ് 5265-ാം നമ്പര്‍ ശ്രീവിനായക എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളായ നൂറോളം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം നടത്തി. എസ്.എസ്.എല്‍.സി., പഌസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് കാഷ് അവാര്‍ഡും നല്‍കി. കരയോഗം പ്രസിഡന്റ് പ്രസാദ് പുളിക്കല്‍, സെക്രട്ടറി കെ.പി. ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മുതുകുളം തെക്ക് എന്‍ .എസ് .എസ് . കരയോഗത്തില്‍ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു

മുതുകുളം: മുതുകുളം തെക്ക് 1198-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ പഠനോപകരണ വിതരണം പ്രസിഡന്റ് ചന്ദ്രശേഖരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി എസ്. ഗോപന്‍, കൃഷ്ണകുമാര്‍, ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.

അരൂര്‍ കിഴക്കുംഭാഗം എന്‍ .എസ് .എസ് . വാര്‍ഷിക സമ്മേളനവും അവാര്‍ഡ് വിതരണവും നടത്തി

അരൂര്‍: അരൂര്‍ കിഴക്കുംഭാഗം എന്‍.എസ്.എസ്. കരയോഗം വാര്‍ഷിക സമ്മേളനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി. സമ്മേളനം കരയോഗം പ്രസിഡന്റ് എ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡി.എന്‍. അശോകന്‍, രേണുക മോഹന്‍, കെ.എസ്. രതീഷ്, ജി. ജയകുമാര്‍, കെ. നാരായണന്‍ നായര്‍, ആശ യതീശ്, എ.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും നല്‍കി.

Wednesday, June 11, 2014

മാവേലിക്കര സമസ്ത നായര്‍സമാജം താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു

മാവേലിക്കര: സമസ്ത നായര്‍സമാജം മാവേലിക്കര താലൂക്ക് സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
താലൂക്കിലെ എല്ലാ വനിതാസമാജങ്ങളിലും ഗൃഹശ്രീ യൂണിറ്റുകള്‍ തുടങ്ങാന്‍ യോഗം തീരുമാനിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പഞ്ചവടി വേണുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി കുട്ടന്‍നായര്‍, ട്രഷറര്‍ കുട്ടന്‍പിള്ള, രാധാകൃഷ്ണപിള്ള, പുതുക്കേരി സുരേന്ദ്രനാഥ്, വിജയന്‍പിള്ള, ശശിധരന്‍നായര്‍, അശോക് കുമാര്‍, മോഹനന്‍പിള്ള, ശ്രീധരന്‍ കെ. നായര്‍, ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമസ്ത നായര്‍സമാജം താലൂക്ക് ഭാരവാഹികളായി പഞ്ചവടി വേണു (പ്രസി.), പി. വിജയകുമാര്‍ (സെക്ര.), ഉണ്ണിക്കൃഷ്ണപിള്ള (ട്രഷ.), വനിതാ സമാജം ഭാരവാഹികളായി ജയലക്ഷ്മി (പ്രസി.), ഉഷ ടി.വി. നായര്‍ (സെക്ര.), ലീലാമണി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

പന്തളം എന്‍ .എസ് .എസ് . ശതാബ്ദി സമ്മേളനം ആഘോഷിക്കും

പന്തളം: എന്‍.എസ്.എസ്. ശതാബ്ദി സമ്മേളനവും കുടുംബസംഗമവും കടയ്ക്കാട് വടക്ക് 1792-ാം നമ്പര്‍ കരയോഗം ആഘോഷിക്കും. ജൂണ്‍ 15ന് 10 മണിക്ക് കരയോഗമന്ദിരത്തില്‍ നടക്കുന്ന സമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം പന്തളം ശിവന്‍കുട്ടി ഉദ്ഘാടനംചെയ്യും. കരയോഗം പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരപിള്ള അധ്യക്ഷതവഹിക്കും.

ചടയമംഗലം എന്‍ .എസ് .എസ് . യൂണിയന് 70 ലക്ഷത്തിന്റെ ബജറ്റ്‌ അവതരിപ്പിച്ചു

ചടയമംഗലം: ചടയമംഗലം എന്‍.എസ്.എസ്. യൂണിയന്‍ 7001411 രൂപ വരവും 7001095 രൂപ ചെലവും 316 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് അംഗീകരിച്ചു. യൂണിയന്‍ സെക്രട്ടറി സി.ജയപ്രകാശ് ബജറ്റ് അവതരിപ്പിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റും ഡയറക്ടറുമായ അഡ്വ. ചിതറ എസ്.രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
വിവിധ സാമൂഹികക്ഷേമ പദ്ധതികള്‍ക്കാണ് ബജറ്റ് മുന്തിയ പരിഗണന നല്‍കിയിരിക്കുന്നത്. സമുദായത്തിലെ നിര്‍ധന അംഗങ്ങള്‍ക്ക് ചികിത്സാ സഹായം, വിവാഹധനസഹായം, മെരിറ്റ് അവാര്‍ഡുകള്‍ എന്നിവയ്ക്കായി ബജറ്റില്‍ 5 ലക്ഷം രൂപ വകകൊള്ളിച്ചു. എച്ച്.ആര്‍.സെന്ററിന്റെയും മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ്സുകള്‍ നടത്തും. കരയോഗങ്ങളില്‍ ആധ്യാത്മിക പഠനകേന്ദ്രങ്ങള്‍ തുടങ്ങും. കരയോഗ മന്ദിര നിര്‍മ്മാണത്തിന് ഗ്രാന്റ് നല്‍കും. ശതാബ്ദി കുടുംബ സമ്മേളനങ്ങളും നടത്തും. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ജി.വിജയകുമാര്‍ സ്വാഗതവും ഇന്‍സ്‌പെക്ടര്‍ അശോക് കമാര്‍ നന്ദിയും പറഞ്ഞു. താലൂക്ക് യൂണിയനിലെ 102 കരയോഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

പടി.കൊല്ലം സുകുമാരവിജയം നായര്‍സമാജത്തിലെ അംഗങ്ങളുടെ കുട്ടികള്‍ക്ക് പഠനോപകരണവിതരണം ചെയ്തു

പടി.കൊല്ലം: സുകുമാരവിജയം നായര്‍സമാജത്തിലെ അംഗങ്ങളുടെ മക്കളില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. കരയോഗം പ്രസിഡന്റ് എന്‍.അപ്പുക്കുട്ടന്‍ നായരുടെ അധ്യക്ഷതയില്‍ സെക്രട്ടറി പി.ഗോപാലകൃഷ്ണന്‍ നായര്‍ ഇവ വിതരണം ചെയ്തു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ വി.ഗംഗാധരന്‍ നായര്‍, കെ.ജി.ഷഡാനനന്‍, എസ്.പി.സുധാകരന്‍ നായര്‍, ജി.ബാബുരാജന്‍ നായര്‍, കെ.മണികണ്ഠന്‍ നായര്‍, കെ.ഗോപാലകൃഷ്ണന്‍ നായര്‍, എം.ഉണ്ണിക്കൃഷ്ണന്‍ നായര്‍, സി.ദേവരാജന്‍ നായര്‍, എസ്.രാജേന്ദ്രന്‍ നായര്‍, കെ.ആര്‍.പ്രസന്നകുമാരി അമ്മ തുടങ്ങിയവര്‍ സംസാരിച്ചു.

വെള്ളറട എന്‍ .എസ് .എസ് . മൈലച്ചല്‍ വാര്‍ഷികസമ്മേളനവും പുരസ്‌കാര സമര്‍പ്പണവും നടന്നു

വെള്ളറട: എന്‍.എസ്.എസ്. മൈലച്ചല്‍ 189-ാംനമ്പര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ വാര്‍ഷിക സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും അനുമോദിക്കലും നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സോമശേഖരന്‍നായര്‍ ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് എന്‍.എസ്. രഞ്ജിത്ത് അധ്യക്ഷനായിരുന്നു.
സെക്രട്ടറി എസ്.എല്‍. അജിത്കുമാര്‍, മേഖലാ കണ്‍വീനര്‍ മാമ്പഴക്കര രാജശേഖരന്‍നായര്‍, എച്ച്.ആര്‍. സെല്‍ താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ പ്രവീണ്‍, വി. അപ്പുക്കുട്ടന്‍, വി.എസ്. ൈബജു, വി. ബിനുകുമാര്‍, എ. ഓമനയമ്മ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സമുദായ അംഗം ഡോ. രാധാകൃഷ്ണനെയും എസ്.എസ്.എല്‍.സി., പഌസ്ടു പരീക്ഷകളില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു.
ആധ്യാത്മിക പഠനകേന്ദ്രത്തിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണംചെയ്തു. വി. സുരേഷ്‌കുമാര്‍, മാലവിള ഗോപകുമാര്‍, രഞ്ജിത്, ഡി.വിശ്വനാഥന്‍നായര്‍, വി.പി. ശ്രീകണ്ഠന്‍നായര്‍, വി. വേലപ്പന്‍നായര്‍, ആര്‍. വിക്രമന്‍നായര്‍, വി. സോമന്‍നായര്‍ എന്നിവര്‍ നേതൃത്വംനല്‍കി.

ഇന്നത്തെ 12-6-2014 (1189 ഇടവം 29 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (12-6-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം 
എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 12-6-2014 (1189 ഇടവം 29 )

നക്ഷത്രം: അനിഴം (ഇന്നുച്ചയ്ക്ക് 2.55.26 സെക്കന്‍റ് വരെ)

ആഴ്ച: വ്യാഴം

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ചതുര്‍ദശി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 11.59 to 12.21 & 12.25 to 12.47

(ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം നല്‍കുന്ന അഭിജിത് ശുഭമുഹൂര്‍ത്തം എന്നത് കൃത്യം മദ്ധ്യാഹ്നത്തില്‍ നിന്നും ഏകദേശം ഈരണ്ട് മിനിട്ട് വീതം മുന്നോട്ടും പിന്നോട്ടും തള്ളിയും, കൃത്യമായ രാഹുകാലം ഒഴിവാക്കിയുള്ളതും കൊല്ലം ജില്ലയുടെ അക്ഷാംശം രേഖാംശം എന്നിവയ്ക്ക് ആനുപാതികവുമായിട്ടുള്ളതുമാകുന്നു. മറ്റ് ജില്ലകളിലെ അഭിജിത് ശുഭമുഹൂര്‍ത്തത്തില്‍ മിനിറ്റുകളുടെ വ്യത്യാസം വരുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.)

കൃത്യം മദ്ധ്യാഹ്നം: 12 മണി, 23 മിനിട്ട്, 12 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 1.57 മുതല്‍ 3.30 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്) 

പാലക്കാട് കിഴക്കേയാക്കര മണപ്പുള്ളി ഭഗവതിക്ഷേത്രത്തിലെ കുളം സംരക്ഷണിക്കണം -എന്‍ .എസ് .എസ് . കരയോഗം

പാലക്കാട്: കിഴക്കേയാക്കര മണപ്പുള്ളിഭഗവതി ക്ഷേത്രത്തിലെ കുളം നവീകരണത്തിന്റെ പേരില്‍ നശിപ്പിച്ചിരിക്കയാണെന്ന് കിഴക്കേയാക്കര എന്‍.എസ്.എസ്. കരയോഗം ആരോപിച്ചു. കുളത്തിന് വന്നുചേര്‍ന്ന ശോച്യാവസ്ഥ എത്രയുംവേഗം പരിഹരിച്ച് ഭക്തജനങ്ങള്‍ക്ക് ഉപയോഗയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കരയോഗം പ്രസിഡന്റ് മോഹന്‍ദാസ് പാലാട്ട്, സെക്രട്ടറി പി. പ്രേംകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ക്ഷേത്രക്കുളം വൃത്തിയാക്കാന്‍ ദേവസ്വം ദേശീയപാത നിര്‍മാണ കമ്പനിയായ കെ.എന്‍.ആര്‍.സി.യെ ഏല്പിച്ചിരിക്കയാണ്. ക്ഷേത്രത്തിനോടുചേര്‍ന്ന് ഇരുവശത്തുമുള്ള തെങ്ങിന്‍തോപ്പുകളുടെ വലിയൊരുഭാഗം വെട്ടിയെടുത്ത് ഇതില്‍ നിന്നുള്ള മണ്ണ് ദേശീയപാതാ നിര്‍മാണത്തിന് കൊണ്ടുപോവുകയാണെന്ന് കരയോഗം ഭാരവാഹികള്‍ ആരോപിച്ചു. ഇത് കുളത്തിന്റെ രൂപംകെടുത്തിയെന്നുമാത്രമല്ല അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ജെ.സി.ബി.യും ടിപ്പറും ഉപയോഗിച്ച് മണ്ണെടുത്തത് നിയന്ത്രിക്കാനും മേല്‍നോട്ടംവഹിക്കാനും ആരുമുണ്ടായില്ല. ഇതില്‍ ഭക്തജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. ക്ഷേത്രക്കുളം വൃത്തിയാക്കാന്‍ സത്വര നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. രാധാകൃഷ്ണന്‍, കെ. രാമദാസന്‍, ചന്ദ്രകുമാര്‍, ക്യാപ്റ്റന്‍ സുനില്‍, കൃഷ്ണനുണ്ണി, പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

പെരുമ്പാവൂര്‍ അകനാട് ശ്രീകൃഷ്ണവിലാസം എന്‍ .എസ് .എസ് . കരയോഗത്തിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു

പെരുമ്പാവൂര്‍: അകനാട് ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ഡി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ആര്‍. ശശിധരന്‍ നായര്‍ നേതൃത്വം നല്‍കി.

കൂത്താട്ടുകുളം കരയോഗ കുടുംബാംഗങ്ങളെ മത്സരപരീക്ഷകള്‍ക്ക് സജ്ജരാക്കാന്‍ എന്‍ എസ് എസ് പദ്ധതി തയ്യാറാക്കുന്നു

കൂത്താട്ടുകുളം: ആനുകാലിക വിഷയങ്ങളെ ആസ്​പദമാക്കി പൊതുചര്‍ച്ചകള്‍ സംഘടിപ്പിച്ച് പൊതുവിജ്ഞാനസമ്പാദനത്തിന് കരയോഗങ്ങള്‍ വേദിയൊരുക്കുന്നു. വിവിധ മത്സര പരീക്ഷകള്‍ക്ക് കുടുംബാംഗങ്ങളെ സജ്ജരാക്കുന്നതിനും എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പദ്ധതി തയ്യാറാക്കുന്നു.
കോഴിപ്പിള്ളി എസ്ആര്‍വി എന്‍എസ്എസ് കരയോഗത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. യൂണിയന്‍ കമ്മിറ്റിയംഗം എ.ബി.ജനാര്‍ദനന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.
പി.എന്‍.മഹേഷ്, കെ.ജെ. ആനന്ദ്കുമാര്‍, വി.യദുകൃഷ്ണന്‍, എ.ആര്‍.വിഷ്ണു എന്നിവര്‍ക്ക് വിദ്യാദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ എന്‍എസ്എസ് പ്രതിനിധിസഭാംഗം കെ.എന്‍.രാമന്‍ നായര്‍ വിതരണം ചെയ്തു. യൂണിയന്‍ കമ്മിറ്റിയംഗം ആര്‍.ശ്യാംദാസ് ചികിത്സാ സഹായം വിതരണം നടത്തി.
കെ.കെ.മോഹനന്‍, ടി.പി.ഗോപിനാഥന്‍, കെ.എന്‍.മുരളീധരന്‍ നായര്‍, പ്രസന്ന നാരായണന്‍, ജയന്‍ വി. നായര്‍, ബിനീഷ് എസ് കൈമള്‍ എന്നിവര്‍ പ്രസംഗിച്ചു.

ചേര്‍ത്തല പെരുന്നേര്‍മംഗലം എന്‍ .എസ് .എസ് . ശതാബ്ദി വിദ്യാഭ്യാസ പരിപോഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു

ചേര്‍ത്തല: പെരുന്നേര്‍മംഗലം വടക്ക് എന്‍.എസ്.എസ്. കരയോഗത്തിന്റെ എന്‍.എസ്.എസ്. ശതാബ്ദി വിദ്യാഭ്യാസ പരിപോഷണസമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ കെ. പങ്കജാക്ഷപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി. നാരായണന്‍നായര്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. വൈക്കം താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം എം.ജി. ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എസ്.എസ്. ചരിത്രവിജ്ഞാനപുസ്തകങ്ങളുടെയും പഠനോപകരണങ്ങളുടെയും വിതരണം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം മുരളീകൃഷ്ണന്‍, ഡി.ഇ.ഒ. രമാദേവി, എം. രമേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കരയോഗം സെക്രട്ടറി കെ. സുരേഷ് സ്വാഗതവും ട്രഷറര്‍ സി. സദാശിവന്‍ നായര്‍ നന്ദിയും പറഞ്ഞു.

കണ്ണാടി എന്‍ .എസ് .എസ് . കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു

കണ്ണാടി: പടിഞ്ഞാറ് 837-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ 78-ാമത് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ശ്രീഭദ്ര എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ നടന്നു. കുട്ടനാട് താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണപ്പണിക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കരയോഗം പ്രസിഡന്റ് എം.ആര്‍. രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി. പൊന്നപ്പന്‍ നായര്‍, സെക്രട്ടറി പി. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്ക് നോട്ടുബുക്ക്, കുട, പേന എന്നിവയും എന്‍ഡോവ്‌മെന്റുകളും യൂണിയന്‍ പ്രസിഡന്റ് വിതരണം ചെയ്തു. 'കുടുംബജീവിതത്തില്‍ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തില്‍ പ്രൊഫ. ഗീത ക്ലാസ്സെടുത്തു. എസ്. കൃഷ്ണകുമാര്‍, വിലാസിനിയമ്മ, മിനി മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.