Tuesday, June 10, 2014

തേഞ്ഞിപ്പലം എന്‍ .എസ്സ് .എസ്സ് കരയോഗം ശില്‍പ്പശാല സംഘടിപ്പിച്ചു





തേഞ്ഞിപ്പലം: നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍, പ്രവര്‍ത്തന ശൈലി എന്നിവയെക്കുറിച്ച് സമുദായാംഗങ്ങളെ ബോധവാന്മാരാക്കുന്നതിനായി ചേലേമ്പ്ര എന്‍.എസ്.എസ് കരയോഗം ശില്‍പ്പശാല സംഘടിപ്പിച്ചു.
ഇടിമൂഴിക്കല്‍ വ്യാപാരഭവനില്‍ നടന്ന ശില്‍പ്പശാല തിരൂര്‍ താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പി. വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി. രാവുണ്ണിക്കുട്ടി നായര്‍ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി സി.കെ വേണുഗോപാലന്‍ നായര്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ. കുഞ്ഞുകൃഷ്ണപിള്ള, മുരളീധരന്‍ നായര്‍, എന്‍. ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

0 comments:

Post a Comment