Thursday, June 12, 2014

കോതമംഗലം എന്‍ എസ് എസ് പിണ്ടിമന കരയോഗം ശതാബ്ദി സമ്മേളനവും കുടുംബമേളയും നടത്തി





കോതമംഗലം: എന്‍എസ്എസ് പിണ്ടിമന കരയോഗം ശതാബ്ദി സമ്മേളനവും കുടുംബമേളയും നടത്തി. യൂണിയന്‍ പ്രസിഡന്റ് വി.ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എ.എന്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി.
പ്രതിനിധിസഭാ മെമ്പര്‍ പി.പി.സജീവ് മുഖ്യപ്രഭാഷണം നടത്തി.
കെ.വിജയകുമാര്‍, ടി.പി.ഭവാനിയമ്മ, നീനു സുരേഷ്, എന്‍.കുമാരന്‍ നായര്‍, രുക്മിണി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി എന്‍.ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഉന്നത വിജയം നേടിയ രാധിക വിജയന്‍ പുളിയ്ക്കല്‍, സുജിന്‍ കൃഷ്ണ എന്‍.ആര്‍.നാരേക്കാട്ട് എന്നീ വിദ്യാര്‍ഥികളെ യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. എന്‍.വിക്രമന്‍ നായര്‍ അനുമോദിച്ചു. എന്‍.സി.ലാല്‍ സ്വാഗതവും എന്‍.സി.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment