ചങ്ങനാശ്ശേരി: നായര്‍ സര്‍വീസ് സൊസൈറ്റിയുമായി ബന്ധപ്പെടാതെ നില്ക്കുന്ന സമുദായസ്‌നേഹികള്‍- പ്രത്യേകിച്ച് യുവജനങ്ങള്‍-രാഷ്ട്രീയത്തിനതീതമായി സംഘടനയിലേക്ക് കടന്നുവരണമെന്ന് എന്‍.എസ്.എസ്. സംഘടനയുടെ മുഖപത്രമായ സര്‍വ്വീസിന്റെ പുതിയ പതിപ്പിലെ മുഖപ്രസംഗത്തിലാണ് ആഹ്വാനം. എന്‍.എസ്.എസ്. എന്താണെന്നും അതിന്റെ സുതാര്യതയും അവര്‍ മനസ്സിലാക്കണം.
മറ്റുള്ളവരോടൊപ്പം യുവജനങ്ങള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും വേദിയും കരയോഗങ്ങളില്‍ തന്നെയുണ്ട്. ആധ്യാത്മികപഠനത്തില്‍ തുടങ്ങി ബാലസമാജം, കരയോഗംവഴി സംഘടനയുടെ തലപ്പത്തുവരെ ആര്‍ക്കും എത്താനുള്ള ജനാധിപത്യ സംരക്ഷണമാണ് നായര്‍ സര്‍വീസ് സൊസൈറ്റിക്കുള്ളത്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെയും താലൂക്ക് യൂണിയനുകളുടെയും കരയോഗങ്ങളുടെയും ഭരണസമിതികളില്‍ കഴിഞ്ഞകാലങ്ങളില്‍ പ്രായമായവരുടെ സാന്നിധ്യം കൂടുതലായിരുന്നു. ഇന്ന് ആ സ്ഥിതി മാറി. ഈ മൂന്നുതലങ്ങളിലുമുള്ള പ്രധാനപ്രവര്‍ത്തകര്‍ ഏറെയും യുവാക്കളാണ്.
നായര്‍യുവാക്കളെ സംഘടനയില്‍നിന്ന് അകറ്റിനിര്‍ത്താന്‍ പലതരത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതരസമുദായങ്ങളില്‍പ്പെട്ടവര്‍ അവരുടെ സമുദായത്തിന്റെ കാര്യം വരുമ്പോള്‍ എന്താണ് ചെയ്യുന്നത് എന്ന് നായര്‍സമുദായത്തില്‍പ്പെട്ട യുവജനങ്ങള്‍ ശ്രദ്ധിക്കണം. രാഷ്ട്രീയം ഉള്‍പ്പെടെയുള്ള വിശ്വാസപ്രമാണങ്ങളെല്ലാം സന്ദര്‍ഭോചിതമായി സ്വന്തം സമുദായത്തിനായി അവര്‍ മാറ്റിവയ്ക്കുന്നു. നായര്‍യുവജനങ്ങള്‍ സമുദായത്തിന്റെയും രാഷ്ട്രത്തിന്റെയും നന്മ ലക്ഷ്യമാക്കി യുക്തിസഹമായി ചിന്തിക്കേണ്ട സമയമായെന്നും മുഖപ്രസംഗം ആഹ്വാനം ചെയ്യുന്നു.






0 comments:
Post a Comment