Monday, June 9, 2014

മട്ടന്നൂര്‍ എന്‍ .എസ് .എസ് . കരയോഗം ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു





മട്ടന്നൂര്‍: എന്‍.എസ്.എസ്. കരയോഗം പുതുതായി നിര്‍മിച്ച ഓഫീസ്‌കെട്ടിടത്തിന്റെ ഉദ്ഘാടനം എന്‍.എസ്.എസ്. സംസ്ഥാന വൈസ്​പ്രസിഡന്റ് വി.പി.ഹരിദാസ് മട്ടന്നൂരില്‍ നിര്‍വഹിച്ചു. പ്രസിഡന്റ് പി. മോഹനന്‍ അധ്യക്ഷനായിരുന്നു.
സുവനീര്‍ പ്രകാശനം മട്ടന്നൂര്‍ മഹാദേവക്ഷേത്രസമിതി പ്രസിഡന്റ് സി.എം. ബാലകൃഷ്ണന്‍ നമ്പ്യാര്‍ക്ക് നല്കി തലശ്ശേരി താലൂക്ക് യൂനിയന്‍ പ്രസിഡന്റ് എം.പി.ഉദയഭാനു നിര്‍വഹിച്ചു.
തളിപ്പറമ്പ് താലൂക്ക് യൂനിയന്‍ പ്രസിഡന്റ് പി.രാഘവന്‍ നമ്പ്യാര്‍, മട്ടന്നൂര്‍ നഗരസഭാ കൗണ്‍സിലര്‍ കെ.വി.പ്രശാന്ത്, പ്രതിനിധിസഭാംഗം ഡോ. ജി.കുമാരന്‍ നായര്‍, പ്രൊഫ. പി.മുരളീധരന്‍, യൂനിയന്‍ സെക്രട്ടറി പി.കനകരാജ്, പി.എം.രമേശ്ബാബു, മാലതീ രാമചന്ദ്രന്‍, കെ.വി.ജയചന്ദ്രന്‍, വി.വി.സരോജിനി, എന്നിവര്‍ സംസാരിച്ചു.
ഡോ. നാരായണന്‍ പുതുശ്ശേരി സ്വാഗതവും കെ.പി.മുരളീധരന്‍ നന്ദിയും പറഞ്ഞു

0 comments:

Post a Comment