Wednesday, June 11, 2014

പാലക്കാട് കിഴക്കേയാക്കര മണപ്പുള്ളി ഭഗവതിക്ഷേത്രത്തിലെ കുളം സംരക്ഷണിക്കണം -എന്‍ .എസ് .എസ് . കരയോഗം





പാലക്കാട്: കിഴക്കേയാക്കര മണപ്പുള്ളിഭഗവതി ക്ഷേത്രത്തിലെ കുളം നവീകരണത്തിന്റെ പേരില്‍ നശിപ്പിച്ചിരിക്കയാണെന്ന് കിഴക്കേയാക്കര എന്‍.എസ്.എസ്. കരയോഗം ആരോപിച്ചു. കുളത്തിന് വന്നുചേര്‍ന്ന ശോച്യാവസ്ഥ എത്രയുംവേഗം പരിഹരിച്ച് ഭക്തജനങ്ങള്‍ക്ക് ഉപയോഗയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കരയോഗം പ്രസിഡന്റ് മോഹന്‍ദാസ് പാലാട്ട്, സെക്രട്ടറി പി. പ്രേംകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ക്ഷേത്രക്കുളം വൃത്തിയാക്കാന്‍ ദേവസ്വം ദേശീയപാത നിര്‍മാണ കമ്പനിയായ കെ.എന്‍.ആര്‍.സി.യെ ഏല്പിച്ചിരിക്കയാണ്. ക്ഷേത്രത്തിനോടുചേര്‍ന്ന് ഇരുവശത്തുമുള്ള തെങ്ങിന്‍തോപ്പുകളുടെ വലിയൊരുഭാഗം വെട്ടിയെടുത്ത് ഇതില്‍ നിന്നുള്ള മണ്ണ് ദേശീയപാതാ നിര്‍മാണത്തിന് കൊണ്ടുപോവുകയാണെന്ന് കരയോഗം ഭാരവാഹികള്‍ ആരോപിച്ചു. ഇത് കുളത്തിന്റെ രൂപംകെടുത്തിയെന്നുമാത്രമല്ല അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ജെ.സി.ബി.യും ടിപ്പറും ഉപയോഗിച്ച് മണ്ണെടുത്തത് നിയന്ത്രിക്കാനും മേല്‍നോട്ടംവഹിക്കാനും ആരുമുണ്ടായില്ല. ഇതില്‍ ഭക്തജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. ക്ഷേത്രക്കുളം വൃത്തിയാക്കാന്‍ സത്വര നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. രാധാകൃഷ്ണന്‍, കെ. രാമദാസന്‍, ചന്ദ്രകുമാര്‍, ക്യാപ്റ്റന്‍ സുനില്‍, കൃഷ്ണനുണ്ണി, പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment