Tuesday, June 3, 2014

നെടുംകുന്നം ദേവീവിലാസം എന്‍ .എസ് .എസ് . കരയോഗ ശതാബ്ദിമേളയും പഠനോപകരണ വിതരണവും നടത്തി





നെടുംകുന്നം: സംഘടനാ പ്രവര്‍ത്തനം ലക്ഷ്യമാക്കി സംഘടനയെ ശക്തിപ്പെടുത്തുകയും സമുദായനേതൃത്വത്തിന് കരുത്ത് പകരുകയുമാണ് ശതാബ്ദിവര്‍ഷത്തില്‍ താലൂക്ക് യൂണിയന്റെ ലക്ഷ്യമെന്ന് എന്‍.എസ്.എസ്. നായകസഭാംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ ഹരികുമാര്‍ കോയിക്കല്‍ പറഞ്ഞു. നെടുംകുന്നം 4531-ാം നമ്പര്‍ ദേവീവിലാസം എന്‍.എസ്.എസ്. കരയോഗ ശതാബ്ദിമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് രാമചന്ദ്രപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണവും നടത്തി.
വാഴൂര്‍ ബ്ലോക്ക് പ്രസിഡന്റും കരയോഗ അംഗവുമായ ഷൈലജാകുമാരി, സെക്രട്ടറി കെ.സി.സുരേഷ്, യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0 comments:

Post a Comment