Tuesday, June 3, 2014

അടൂര്‍ തട്ടയില്‍ പാറക്കര വടക്ക് ശതാബ്ദി സമ്മേളനവും കുടുംബസംഗമവും നടത്തി





അടൂര്‍: തട്ടയില്‍ പാറക്കര വടക്ക് 4369-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ശതാബ്ദി സമ്മേളനവും കുടുംബസംഗമവും നടത്തി. ശതാബ്ദി സമ്മേളനം എന്‍.എസ്.എസ്. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം അഡ്വ. പായിക്കാട്ട് എന്‍.കേശവപിള്ളയും കുടുംബസംഗമം എന്‍.എസ്.എസ്. ഡയറക്ടര്‍ബോര്‍ഡംഗം പന്തളം ശിവന്‍കുട്ടിയും ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.എം.മോഹനക്കുറുപ്പ് അധ്യക്ഷത വഹിച്ചു. എ.എന്‍.വാസുദേവക്കുറുപ്പ്, എ.കെ.വിജയന്‍, അഡ്വ. രാമകൃഷ്ണപിള്ള, കെ.ഗോപാലകൃഷ്ണക്കുറുപ്പ്, പി.വി.കൃഷ്ണപിള്ള, ആര്‍.രാജന്‍പിള്ള, കെ.മധുസൂദനക്കുറുപ്പ്, പി.എന്‍.രമണിയമ്മ എന്നിവര്‍ പ്രസംഗിച്ചു. കരയോഗ സ്‌കോളര്‍ഷിപ്പ് വിതരണം ഡയറക്ടര്‍ബോര്‍ഡംഗം പന്തളം ശിവന്‍കുട്ടി നിര്‍വഹിച്ചു.

0 comments:

Post a Comment