ഉദയനാപുരം: മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്‌നേടിയ വൈക്കം വിജയലക്ഷ്മിയെ ഉദയനാപുരം തെക്കേമുറി 958-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും, ബാലസമാജത്തിന്റെയും നേതൃത്വത്തില്‍ കരയോഗമന്ദിരത്തില്‍ ആദരിച്ചു.
താലൂക്ക് എസ്.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍. വിനോദ്കുമാര്‍ വിജയലക്ഷ്മിയെ പൊന്നാടയണിയിച്ച് ഉപഹാരംനല്‍കി. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് യൂണിയന്‍ പ്രസിഡന്റ് പുരസ്‌കാരങ്ങള്‍ വിതരണംചെയ്തു.
കരയോഗം പ്രസിഡന്റ് വേലുക്കുട്ടിനായര്‍ അധ്യക്ഷനായി. സെക്രട്ടറി രവികുമാര്‍, വൈക്കം കാര്‍ത്തികേയന്‍നായര്‍, അയ്യേരി ഹരികുമാര്‍, വിക്രം കുമാരന്‍നായര്‍, ഗോപാലകൃഷ്ണന്‍നായര്‍, മണികണ്ഠന്‍നായര്‍, വനിതാസമാജം പ്രസിഡന്റ് സതി ജയകുമാര്‍, സെക്രട്ടറി അയ്യേരി ഗിരിജ എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment