Monday, June 9, 2014

വൈക്കം എന്‍ .എസ് .എസ് . വനിതാസമാജം ക്ഷേമപദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു





വൈക്കം: ഏതൊരു പ്രവര്‍ത്തനത്തിന്റെ പിന്നിലേയും ചാലകശക്തി സ്ത്രീയാണെന്നും ഈ സത്യം തിരിച്ചറിഞ്ഞ മഹാനായ മന്നത്തു പത്മനാഭന്‍നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ സ്ത്രീകളുടെ കൂട്ടായ്മയും ലക്ഷ്യം കണ്ടിരുന്നുവെന്ന് വൈക്കം താലൂക്ക് എന്‍.എസ്.എസ്. വനിതാ യൂണിയന്‍ പ്രസിഡന്റ് കെ.ജി.രാജലക്ഷ്മി പറഞ്ഞു. ശ്രീദേവി 349-ാം നമ്പര്‍ എന്‍.എസ്.എസ്. വനിതാസമാജം 2014-15 വര്‍ഷം നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പുഴവായികുളങ്ങര ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ. ശ്രീകല അധ്യക്ഷയായി താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ സെക്രട്ടറി കെ.വി.വേണുഗോപാല്‍, വൈസ് പ്രസിഡന്റ് എസ്.മധു, കെ.അരവിന്ദന്‍ നായര്‍, പി.കൃഷ്ണപിള്ള, കെ.ബി.ശിവപ്രസാദ്, പ്രമോദ്ചന്ദ്രന്‍, കെ.രാജകൃഷ്ണന്‍, ജെ.രാധാകൃഷ്ണന്‍ നായര്‍, ഇന്ദിരാഭാസ്‌കര്‍, അരുണ്‍, രാജശേഖരന്‍, ആര്‍.പത്മകുമാര്‍, എസ്.ഉഷ, സുമംഗല രാജേന്ദ്രന്‍, സുധശ്രീകൃഷ്ണ, രാധാമണി, വിജയകുമാരി, വി.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
സമാജം നടപ്പാക്കുന്ന പെന്‍ഷന്‍ വിതരണ പദ്ധതി, ഗവണ്‍മെന്റ് ഹരിജന്‍ വെല്‍ഫെയര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണ വിതരണം, സേവ് ക്വിസ് മത്സരവിജയികള്‍ക്ക് സമ്മാന വിതരണം, എന്റെ പുസ്തകം പദ്ധതി, ആടുവളര്‍ത്തല്‍ പദ്ധതി, വൃക്ഷത്തൈ വിതരണം എന്നിവയുടെ ഉദ്ഘാടനം എന്‍.എസ്.എസ്. യൂണിയന്‍ സെക്രട്ടറി കെ.വി.വേണുഗോപാല്‍ നിര്‍വഹിച്ചു.

0 comments:

Post a Comment