Tuesday, June 3, 2014

വളമംഗലം വടക്ക് എന്‍ എസ് .എസ് . കരയോഗ വാര്‍ഷികം ഉദ്ഘാടനം ചെയ്തു





വളമംഗലം: വളമംഗലം വടക്ക് എന്‍.എസ്.എസ്. കരയോഗത്തിന്റെ 79-ാമത് വാര്‍ഷിക പൊതുയോഗം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം ജി.രാജശേഖരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. പുരന്ദരേശ്വരം ക്ഷേത്ര ഊട്ടുപുര ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കരയോഗം പ്രസിഡന്റ് എസ്.മുരളീകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം എന്‍.എസ്.എസ്. പ്രതിനിധി സഭാംഗം സി.വി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ ആരതി, ശ്രീരഞ്ജിനി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി ജി.ശീതളപ്രസാദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. എന്‍.എസ്.എസ്. ശതവാര്‍ഷിക ആചരണം കരയോഗ തലത്തില്‍ വിപുലമായി നടത്താനും യോഗം തീരുമാനിച്ചു. എസ്.രാധാകൃഷ്ണന്‍, കെ.ജി.ഗോപാലകൃഷ്ണന്‍, കെ.വാസുദേവന്‍പിള്ള, എന്‍.ഭാസ്‌കരപ്പണിക്കര്‍, ലളിത രാമചന്ദ്രന്‍, സതീദേവി, വി.ശൈലേഷ് എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment