ചങ്ങനാശ്ശേരി: എന്‍.എസ്.എസ്. ചങ്ങനാശ്ശേരി താലൂക്ക് യൂണിയനിലെ കറുകച്ചാല്‍ മേഖല കരയോഗതല എന്‍.എസ്.എസ്. ശതാബ്ദിമേള 7ന് ശനിയാഴ്ച രാവിലെ 11മണിക്ക് നെത്തല്ലൂര്‍ 2861-ാം നമ്പര്‍ കരയോഗത്തിലും ഉച്ചകഴിഞ്ഞ് 2മണിക്ക് 5399-ാം നമ്പര്‍ ചമ്പക്കര കരയോഗത്തിലും നടക്കും. ശതാബ്ദിമേള എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും യൂണിയന്‍ പ്രസിഡന്റുമായ ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്യും.
8-ാം തിയ്യതി ഞായറാഴ്ച രാവിലെ 10ന് 2862-ാം നമ്പര്‍ ചമ്പക്കര എന്‍.എസ്.എസ്. കരയോഗത്തിലും 11.30ന് 581-ാം നമ്പര്‍ ചമ്പക്കര തെക്കുംഭാഗം എന്‍.എസ്.എസ്. കരയോഗത്തിലും 2ന് 157-ാം നമ്പര്‍ നെടുങ്ങാടപ്പള്ളി എന്‍.എസ്.എസ്. കരയോഗത്തിലും 4ന് 391-ാം നമ്പര്‍ മാമുണ്ട എന്‍.എസ്.എസ്. കരയോഗത്തിലും ശതാബ്ദിമേളകള്‍ നടക്കും. യൂണിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍ മേളകള്‍ ഉദ്ഘാടനം ചെയ്യും.






0 comments:
Post a Comment