Monday, June 9, 2014

തൃക്കരിപ്പൂര്‍ എന്‍ .എസ് . എസ് . കരയോഗം കുടുംബസംഗമം ഉദ്ഘാടനംചെയ്തു





തൃക്കരിപ്പൂര്‍: മുന്നാക്കവികസനകോര്‍പ്പറേഷന്റെ പ്രധാനകേന്ദ്രങ്ങളില്‍ സൗജന്യ പി.എസ്.സി. പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് തെക്കേ തൃക്കരിപ്പൂര്‍ എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമം ആവശ്യപ്പെട്ടു. കരിച്ചേരി പ്രഭാകരന്‍ നായര്‍ ഉദ്ഘാടനംചെയ്തു. പി.സി.രാജന്‍ അധ്യക്ഷത വഹിച്ചു. ശ്യാംഘോഷ്, സി.ചന്ദ്രന്‍ നായര്‍, കെ. മാധവന്‍നായര്‍, കെ.വി.ബാലകൃഷ്ണന്‍, പി.കെ. സത്യനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.വി. കുഞ്ഞിക്കൃഷ്ണന്‍ സ്വാഗതവും എം.ഗോപിനാഥന്‍ നന്ദിയും പറഞ്ഞു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

0 comments:

Post a Comment