Monday, February 24, 2014

തര്‍ക്കം മൂത്തു.... രണ്ടുപേര്‍ തൊഴിലാളിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി , ഒരാള്‍ അറസ്റ്റില്‍....

തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് രണ്ടുപേര്‍ തൊഴിലാളിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. രണ്ടുപേരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. യുപിയിലാണ് സംഭവം. തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് അമ്പതുകാരനായ ദളിത് തൊഴിലാളിയെയാണ് രണ്ടുപേര്‍ ചേര്‍ന്ന് കല്ലെറിഞ്ഞു കൊലപ്പെടുത്തിയത്. മന്‍സൂര്‍പൂര്‍ മേഖലയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് മഹിപാല്‍ എന്നയാളാണ് അറസ്റ്റിലായത്. രണ്ടാമത്തെ പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച മഹിപാലും മറ്റു രണ്ടുപേരും തമ്മില്‍ കടുത്ത വാക്കേറ്റം നടന്നതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. തര്‍ക്കം മൂത്ത് പ്രകോപിതരായ ഇവര്‍ മഹിപാലിനെ ഇഷ്ടികകള്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.



0 comments:

Post a Comment