Tuesday, February 25, 2014

ഷൂമാക്കറെ ഉണര്‍ത്താനുള്ള ശ്രമം ഡോക്ടര്‍മാര്‍ നിര്‍ത്തിവെച്ചു ....... പ്രാര്‍ത്ഥനയോടെ ആരാധകര്‍...


ഷൂമാക്കറെ ഉണര്‍ത്താനുള്ള ശ്രമം ഡോക്ടര്‍മാര്‍ നിര്‍ത്തിവെച്ചു .. ഫോര്‍മുല വണ്‍ കാറോട്ടമത്സരത്തിലെ മുന്‍ലോകചാമ്പ്യനായ ഷൂമാക്കറെ ഉണര്‍ത്താനുള്ള ശ്രമം ഡോക്ടര്‍മാര്‍ തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ചു. ഡിസംബര്‍ 29 നാണ് ഷൂമാക്കറിന് തലക്ക് സാരമായി പരിക്കേറ്റത്. അതിനു ശേഷം അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. മരുന്നുകളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന ഷൂമാക്കറെ അബോധാവസ്ഥയില്‍ നിന്നും ഉണര്‍ത്താനുള്ള ശ്രമം ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. അതാണ് ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുന്നത്. ഇനി ഷൂമാക്കറെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഗ്രാനോബിള്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.



0 comments:

Post a Comment