Monday, February 24, 2014

ധീരനായ കമ്മ്യുണിസ്‌റ്റെന്ന് ചിലര്‍ വിളിക്കുന്നത് വളം അഴിമതിയുടെ പേരില്‍ പാര്‍ട്ടി പുറത്താക്കിയ ടിപിയെ ; എളമരം കരീം..

ധീരനായ കമ്മ്യുണിസ്‌റ്റെന്ന് ചിലര്‍ വിളിക്കുന്നത് വളം അഴിമതിയുടെ പേരില്‍ പാര്‍ട്ടി പുറത്താക്കിയ ടിപിയെയാണെന്ന് എളമരം കരീം. ആര്‍.എം.പി നേതാവായ ടി.പി ചന്ദ്രശേഖരനെ വളം അഴിമതിയുടെ പേരില്‍ പാര്‍ട്ടി ഒരു വര്‍ഷത്തേക്ക് പുറത്താക്കിയതാണെന്നും ഇങ്ങളെയുള്ളയാളെയാണ് ചിലര്‍ ധീരനായ കമ്മ്യുണിസ്‌റ്റെന്ന് വിളിക്കുന്നതെന്നും സിപിഎം സംസ്ഥാന സമിതിയംഗം എളമരം കരീം.  സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷായാത്രയില്‍ സംസാരിക്കുകവേയാണ് എളമരം ഇങ്ങനെ പ്രതികരിച്ചത്.  വലതുപക്ഷ കമ്മ്യുണിസത്തിനെതിരെ പോരാടുന്ന ധീരനാണുപോലും, മണ്ണാങ്കട്ടയാണ്. പാര്‍ട്ടി പുറത്താക്കിയ ചന്ദ്രശേഖരന്‍ ഒരു വര്‍ഷത്തിനു ശേഷം പാര്‍ട്ടിയില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഏരിയ കമ്മിറ്റിയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. ഇതാണ് അയാളുടെ ജനപിന്തുണയെന്നും കരീം പറഞ്ഞു.




0 comments:

Post a Comment