പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രി സഭായോഗത്തില്‍ തീരുമാനം. കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ഉപാധികളോടെയാണ് സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കണ്ണുര്‍ കളക്ടര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഏറ്റെടുക്കുമ്പോള്‍ വരുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച ധനവകുപ്പിന്റെ അഭിപ്രായം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. മന്ത്രിസഭ യോഗത്തിലാണ് പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള തീരുമാനം ഉണ്ടായത്. നേരത്തെ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും വലിയ ബാധ്യതയാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതിന്റെ നിയമ സാമ്പത്തിക വശങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കെ എം മാണി നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് തീരുമാനം മരവിപ്പിച്ചത്.
Tuesday, February 25, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment