Tuesday, February 25, 2014

കൊല്ലത്ത് മണലില്‍ ഒളിപ്പിച്ച് കടത്താന്‍ സ്രമിച്ച എട്ട് കിലോ കഞ്ചാവ് പിടികൂടി.

പോലീസും എക്‌സൈസും പരിശോധന കര്‍ശനമാക്കിയതോടെ കഞ്ചാവ് മാഫിയ പുതിയ രീതികള്‍ തേടുന്നു. മണലില്‍ ഒളിപ്പിച്ച് കടത്തിയ എട്ട് കിലോ കഞ്ചാവ് കൊല്ലത്ത് എക്‌സൈസ് പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചാത്തനാകുളം സ്വദേശി അനില്‍കുമാറാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ആറിന് എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാള്‍ കുടുങ്ങിയത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. തമിഴ്‌നാട്ടില്‍ നിന്നാണ് മണലും കഞ്ചാവും ഇയാള്‍ കടത്തിയിരുന്നത്. നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കുന്ന ഇയാള്‍ കഞ്ചാവ് കടത്തില്‍ പുതുമുഖമാണെന്നാണ് എക്‌സൈസിന് ലഭിച്ചിരിക്കുന്ന വിവരം. കോളജ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ടാ.  അഞ്ചല്‍ സ്വദേശിയായ ഒരാളും എക്‌സൈസ് നിരീക്ഷണത്തിലുണ്ട്. അന്വേഷണം തുടരുകയാണ്.





0 comments:

Post a Comment