Tuesday, February 25, 2014

കസ്തൂരിരംഗന്‍ : താമരശേരി രൂപതയുടെ അനിശ്ചിതകാല ഉപവാസം ഇന്ന് മുതല്‍ .

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ താമരശേരി രൂപതയുടെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല ഉപവാസം ആരംഭിക്കും. റിപ്പോര്‍ട്ടിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് കലക്‌ട്രേറ്റിന് മുന്നില്‍ വൈദികരുള്‍പ്പെടെ ആറു പേര്‍ ഉപവാസം അനുഷ്ഠിക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാണ് പ്രധാന ആവശ്യം. അടുത്ത ആഴ്ച പതിനായിരങ്ങളെ അണിനിരത്തി കലക്‌ട്രേറ്റിലേക്ക് റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്‌ .




0 comments:

Post a Comment