Wednesday, February 26, 2014

ഭീകരപ്രവര്‍ത്തനം നടത്തിയതിന് 26 പേര്‍ക്ക് ഈജിപ്തില്‍ വധശിക്ഷ.

ഭീകരപ്രവര്‍ത്തനം നടത്തിയതിന് 26 പേര്‍ക്ക് ഈജിപ്തില്‍ വധശിക്ഷ. ഭീകര സംഘത്തില്‍ പെട്ടവരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വധശിക്ഷയ്ക്ക് വിധിച്ചത്. സൂയിസ് കനാലിലൂടെ പോകുന്ന കപ്പല്‍ ആക്രമിച്ച കേസ്സിലാണ് ഇവരെ വധശിക്ഷയ്ക്ക് വിധിച്ചത്. ക്രിസ്ത്യാനികള്‍ക്കും സൈന്യത്തിനും പോലീസിനും എതിരെ ആക്രമണം നടത്തിയെന്ന കേസ്സും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ അന്തിമ വിധി പറയേണ്ടത് ഈജിപ്തിലെ ഇസ്ലാം ആത്മീയ നേതാവായ മുഫ്തിയാണ്. ഈ വരുന്ന മാര്‍ച്ച് 19 ന് മുഫ്തി അന്തിമ വിധി പ്രസ്താവിക്കും.






0 comments:

Post a Comment