പെട്രോളിയം മന്ത്രാലയവും എണ്ണകമ്പനികളും ഏകപക്ഷീയമായ നടപടികളെടുക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഗ്യാസ് ഏജന്‍സികള്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും.പാചക വാതക കമ്പനികള്‍ പുതുക്കി നിശ്ചയിച്ച വിപണന നിര്‍ദേശങ്ങള്‍ തങ്ങള്‍ക്കെതിരാണെന്ന് ആരോപിച്ചാണ് പാചകവാതക വിതരണ ഏജന്‍സികള്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. ഗ്യാസ് ഏജന്‍സികളുടെ സംയുക്തവേദിയായ ഓള്‍ കേരള എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 450ഓളം വരുന്ന ഏജന്‍സികള്‍ പണിമുടക്കുന്നത് സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധി രൂക്ഷമാക്കും. സിലണ്ടറുകളുടെ വിതരണത്തിന് 30 പുതിയ മാര്‍ഗ നിര്‍ദേശങ്ങളാണ് പെട്രോളിയം മന്ത്രാലയവും എണ്ണക്കമ്പനികളും വിതരണക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഉപഭോക്താവ് സിലണ്ടര്‍ ആവശ്യപ്പെട്ട് 48 മണിക്കൂറിനകം നല്‍കിയില്ലെങ്കില്‍ പിഴ ഈടാക്കാനാണ് നിര്‍ദേശം. വര്‍ഷത്തില്‍ മൂന്ന് പരാതി ലഭിച്ചാല്‍ വിതരണ ലൈസന്‍സ് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. 1200ഓളം പുതിയ ഏജന്‍സികള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തിലും മള്‍ട്ടിപ്പിള്‍ െ്രെപസിങ്ങിലും ഏജന്‍സികള്‍ക്ക് പ്രതിഷേധമുമുണ്ട്. തങ്ങളുടെതല്ലാത്ത കാരണങ്ങള്‍ക്ക് പീഡിപ്പിക്കുന്ന എണ്ണക്കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള എല്‍.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സമരം ആരംഭിക്കുന്നതെന്ന് സംഘടന അവകാശപ്പെട്ടു. ഐ.ഒ.സി, ബി.പി.സി, എച്ച്.ഒ.സി തുടങ്ങിയ ഏജന്‍സികളിലായി സംസ്ഥാനത്തെ 450ഓളം വരുന്ന വിതരണക്കാര്‍ സമരത്തില്‍ പങ്കെടുക്കും. കരിഞ്ചന്ത വ്യാപകമാക്കുന്ന സീലിംഗ് സമ്പ്രദായം മാറ്റണമെന്നും അഞ്ച് കിലോ സിലിണ്ടര്‍ വിതരണം ചെയ്യുന്നത് അപകടം സ്യഷ്ടിക്കുമെന്നും ഏജന്‍സികള്‍ പാരാതിപ്പെടുന്നു. സംസ്ഥാനത്തെ 78 ലക്ഷം ഉപഭോക്താക്കളെയാണ് പാചകവാതക സമരം ബാധിക്കുക.
Sunday, February 23, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment