Thursday, February 27, 2014

ഇറാഖില്‍ സ്‌ഫോടന പരമ്പരയില്‍ 35 പേര്‍ കൊല്ലപ്പെട്ടു.


ഇറാഖിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 35 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബാഗ്ദാദിലും പരിസര പ്രദേശങ്ങളിലുമായാണ് ഇറാക്കിനെ നടുക്കിയ സ്‌ഫോടന പരമ്പര അരങ്ങേറിയത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷിയാ ഭൂരിപക്ഷ പ്രദേശങ്ങള്‍ ലക്ഷ്യം വച്ചാണ് ആക്രമണങ്ങള്‍ ഏറെയും അരങ്ങേറിയത്. മോട്ടോര്‍സൈക്കിളിലും മിനിബസിലുമായാണ് ഇവിടെ ബോംബ് സ്ഥാപിച്ചിരുന്നത്. ബാഗാദാദില്‍ അല്ലാതെ സദര്‍ സിറ്റി, ഷആബ് എന്നിവിടങ്ങളിലും സ്‌ഫോടനമുണ്ടായി. സംഭവത്തിന് പിന്നില്‍ സുന്നി ഭീകര ഗ്രൂപ്പുകള്‍ തന്നെയാകുമെന്നാണ് പോലീസിന്റെ നിഗമനം. ഇറാഖില്‍ ഷിയാ വംശജനായ നൂറി അല്‍ മാലിക്കി നയിക്കുന്ന സര്‍ക്കാരിനെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത സുന്നി ഗ്രൂപ്പുകള്‍ രാജ്യത്ത് നിരന്തര ആക്രമണമാണ് അഴിച്ചു വിടുന്നത്. അടുത്തിടെ അന്‍ബാര്‍ പ്രവിശ്യയില്‍ സുന്നി ഭീകരര്‍ താവളമുറപ്പിച്ചതിനെത്തുടര്‍ന്ന് സൈന്യവും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇറാഖില്‍ നൂറി അല്‍ മാലിക്കി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ തുടരുന്ന സുന്നിഷിയ വംശീയ സംഘര്‍ഷത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം പൊലിഞ്ഞത് 7000 ത്തിലേറെ ജീവനുകളാണ്.





0 comments:

Post a Comment