Monday, February 24, 2014

കലാപ കേസുകള്‍ അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിക്കുമെന്ന് കെജ്രിവാള്‍..

രാജ്യത്ത് നടന്നിട്ടുള്ള വിവിധ കലാപങ്ങളുമായി ബന്ധപ്പെട്ട് 23,500 ഓളം കേസുകളില്‍ അന്വേഷണത്തിന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. അധികാരത്തിലെത്തിയാല്‍ ഉടന്‍ അന്വേഷണം നടപ്പാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കുമെന്നും കെജരിവാള്‍ പ്രഖ്യാപിച്ചു. കേന്ദ്രത്തിലോ ഏതെങ്കിലും സംസ്ഥാനത്തോ തങ്ങള്‍ അധികാരത്തില്‍ വരുന്നതെവിടെയാണെങ്കിലും കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷണം ഊര്‍ജിതമാക്കും. ഒരു കേസിലെങ്കിലും അന്വേഷണം പൂര്‍ത്തിയാക്കി കലാപത്തിനു തുടക്കമിട്ട നേതാവിനെ തുറുങ്കിലടയ്ക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം സംഭവങ്ങള്‍ മേലില്‍ രാജ്യത്ത് ആവര്‍ത്തിക്കില്ലെന്നും കെജരിവാള്‍ വ്യക്തമാക്കി. തിങ്കളാഴ്ച ഇന്ത്യ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ ജനങ്ങളുമായി സംവദിക്കുകയായിരുന്നു കെജ്രിവാള്‍. തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്കെതിരേ മത്സരിക്കണമെന്ന് നിരവധി പേര്‍ ആവശ്യമുന്നയിച്ചു. എന്നാല്‍ മോഡിക്കെതിരേ മത്സരിക്കുന്ന കാര്യത്തില്‍ കെജ്രിവാള്‍ വ്യക്തത നല്‍കിയില്ല. മോഡിക്കെതിരേ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നാണ് കെജ്രിവാള്‍ പറഞ്ഞത്.







0 comments:

Post a Comment