Wednesday, February 26, 2014

ഐഎന്‍എസ് സിന്ധുരത്‌നയെ മുബൈ തീരത്തെത്തിച്ചു.

നാവികസേനയുടെ ഐഎന്‍എസ് സിന്ധുരത്‌നയെ മുംബൈ തീരത്തെത്തിച്ചു. ഇന്ന് രാവിലെയോടെയാണ് സിന്ധുരത്‌നയെ മുംബൈ തീരത്തെത്തിച്ചത്. ഇന്നലെ മുങ്ങികപ്പലില്‍ നിന്ന് പുക പടര്‍ന്നത് പരിഭ്രാന്തിയിലാക്കിയിരുന്നു. മുംബൈ തീരത്തിനടുത്തുനിന്നുമാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ കാണാതായ രണ്ടു നാവികര്‍ കപ്പലിലെ അടച്ചിട്ട ചേംബറില്‍ ഉണ്ടെന്നാണ് കരുതുന്നത്. സംഭവത്തെ തുടര്‍ന്ന് അഡ്മിറല്‍ ഡി കെ ജോഷി ഇന്നലെ രാജിവെച്ചിരുന്നു. ഏഴുമാസത്തിനിടെ നാവികസേനാ കപ്പലുകളിലുണ്ടായ അപകടങ്ഹളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് നാവികസേനാ മേധാവി അഡ്മിറല്‍ ഡി കെ ജോഷി രാജിവെച്ചത്.




0 comments:

Post a Comment