Tuesday, February 25, 2014

ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം തെരഞ്ഞെടുപ്പും നടത്തും ; തെരഞ്ഞെടുപ്പ് കമ്മീഷന്‍.

പുതുതായി രൂപീകരിച്ച തെലുങ്കാന, ആന്ധ്രാ പ്രദേശ് നിയമസഭകളിലേക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം തെരഞ്ഞെടുപ്പും നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ജൂണ്‍ 1 ന് കാലാവധി അവസാനിക്കുന്ന നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ ബാധ്യസ്ഥനാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടത്തില്ലെന്ന വാര്‍ത്തകള്‍ കമ്മീഷന്‍ നിഷേധിച്ചു. തെലുങ്കാന സംസ്ഥാനത്തെ നിര്‍ദിഷ്ട 117 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടത്തും. ആന്ധ്രയില്‍ 175 സീറ്റുകാളാണുള്ളത്. വിഭജനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തടസമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.



0 comments:

Post a Comment