തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ജനതയോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ബിജെപിയുടെ പ്രഖ്യാപനം. തങ്ങള്‍ക്ക് ഒരവസരം നല്‍കൂ, കോണ്‍ഗ്രസിന്റെ തെറ്റായ ച്രചാരണത്തില്‍ വീണു പോകരുതെന്നും ബിജെപി ആവശ്യപ്പെടുന്നു. സംഭവിച്ചുപോയ തെറ്റുകള്‍ക്ക് മാപ്പു പറയാന്‍ തയാറാണെന്നും ബിജെപി പറഞ്ഞു. മുസ്‌ലിം ജനതയുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്യവേ ബിജെപി നേതാവ് രാജ്‌നാഥ് സിംഗാണ് ഇത്തരമൊരു പ്രസംഗം നടത്തിയത്. ബിജെപി മുസ്ലിംങ്ങള്‍ക്കെതിരല്ലെന്നും എതിരായുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും രാജ്‌നാഥ് സിങ്. രാജ്യത്തിന്റെ നന്മയ്ക്കായി ഇത്തവണ പാര്‍ട്ടിക്കു വോട്ടു നല്‍കണം. മനുഷ്യത്വവും സാഹോദര്യവും പുലരുന്ന രാജതിനായി വോട്ടു നല്‍കണമെന്നും സിംഗ് പറയുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. കലാപത്തിനു ചുക്കാന്‍ പിടിച്ചത് നരേന്ദ്ര മോഡിയാണെന്ന വ്യാജ പ്രചാരണം ബിജെപിയെ ജനങ്ങളില്‍ നിന്നു അകറ്റാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇക്കാര്യത്തില്‍ കോടതി മോഡിയെ വെറുതെ വിട്ടതും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ലെന്നും സിംഗ് കുറ്റപ്പെടുത്തി.
Tuesday, February 25, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment