Friday, February 28, 2014

തായ്‌ലാന്‍ഡില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു.

തായ്‌ലാന്‍ഡില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 വിദ്യാര്‍ഥികളും രണ്ട്  അധ്യാപകരും മരിച്ചു. വെള്ളിയാഴ്ച ത്യാലാന്‍ഡിലെ തീരദേശ നഗരമായ പാട്ടയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തകരുകയായിരുന്നു. അപകടത്തില്‍ 30 ല്‍ ഏറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥികളും അധ്യാപകരും പാട്ടയിലേക്ക് പഠനയാത്ര പോകുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. ലോക ആരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത് തെക്ക്കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നത് തായ്‌ലാന്‍ഡിലാണെന്നാണ്.



0 comments:

Post a Comment