തിരുവല്ല: നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി എന്‍എസ്എസ് താലൂക്ക് യൂണിയന്‍ കിഴക്കന്‍മേഖലാസമ്മേളനം നടത്തി. അയിരൂര്‍, തോട്ടപ്പുഴശ്ശേരി, കോയിപ്രം മേഖലകളിലെ സമ്മേളനം കരയോഗം രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥന്‍പിള്ള ഉദ്ഘാടനം ചെയ്തു.
താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി വി. ശാന്തകുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് പി. കനകവല്ലിയമ്മ, ടി.പി. ജനാര്‍ദ്ദനന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ ധനസഹായങ്ങളും വിതരണം ചെയ്തു.
പ്രൊഫ. എം.വി. സുരേഷ് സ്വാഗതവും ടി.ജി. പുരുഷോത്തമന്‍നായര്‍ നന്ദിയും പറഞ്ഞു. മേഖലകളിലെ 29 കരയോഗങ്ങളില്‍ നിന്നുള്ള കരയോഗം, വനിതാസമാജം,ബാലസമാജം, സ്വയംസഹായസംഘം എന്നിവയുടെ പ്രവര്‍ത്തകര്‍, യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍, പ്രതിനിധിസഭാ മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.






0 comments:
Post a Comment