Monday, May 19, 2014

ഹരിപ്പാട് എന്‍ .എസ് .എസ് . വിവാഹപൂര്‍വ കൗണ്‍സലിങ് സമാപിച്ചു





ഹരിപ്പാട്: വിവാഹപൂര്‍വ കൗണ്‍സലിങ് നിര്‍ബന്ധിതമാക്കാന്‍ സമുദായം തയ്യാറാകണമെന്ന് എന്‍.എസ്.എസ്. ഹ്യൂമന്‍ റിസോഴ്‌സസ് വകുപ്പ് സെക്രട്ടറി കെ.ആര്‍.രാജന്‍ അഭിപ്രായപ്പെട്ടു. കാര്‍ത്തികപ്പള്ളി താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ എച്ച്.ആര്‍.സെന്റര്‍ നടത്തിയ വിവാഹപൂര്‍വ കൗണ്‍സലിങ്ങിന്റെ സമാപനയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍. ബിജുകുമാര്‍, പി.കെ. ശശി, ആലപ്പുഴ ടി.ഡി.മെഡിക്കല്‍ കോളേജ് അഡീഷണല്‍ പ്രൊഫസര്‍ ഡോ. നിഷ, അഡ്വ. അര്‍ച്ചന, ഡോ. പി. രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ കഌസ്സ് നയിച്ചു. ഡോ. എം. ശശികുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡോ. കെ. രവികുമാര്‍, കരുവാറ്റ ചന്ദ്രബാബു, ടി. അരവിന്ദാക്ഷന്‍ പിള്ള, അഡ്വ. വി.വിജുലാല്‍, എ.എന്‍. പണിക്കര്‍, പി.എസ്. ജയകുമാര്‍, കെ.ജെ. അജിത്കുമാര്‍, നെടുന്തറ ഉണ്ണിക്കൃഷ്ണന്‍, തുളസി കൃഷ്ണന്‍, നരേന്ദ്രനാഥ കാര്‍ണവര്‍, വി.കൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment