Friday, May 23, 2014

കേരളശ്ശേരി എന്‍ .എസ് .എസ് . കരയോഗം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബമേളയും പഠനോപകരണ വിതരണവും നടത്തി





കേരളശ്ശേരി: എന്‍.എസ്.എസ്. കരയോഗം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബമേളയും ആത്മീയപഠനകേന്ദ്രത്തിന്റെ ഉദ്ഘാടനവും നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എം. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.പി. നാരായണന്‍കുട്ടി അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ കേന്ദ്ര ഫെലോഷിപ്പിന് അര്‍ഹനായ കലാമണ്ഡലം കല്ലുവഴി വാസുവിനെ ആദരിച്ചു. കലാകാരനെ ആദരിക്കല്‍ ചടങ്ങും കലാപരിപാടികളുടെ ഉദ്ഘാടനവും ഡോ. സദനം ഹരികുമാര്‍ നിര്‍വഹിച്ചു. എ.എസ്. മന്ദാടിനായര്‍, ബേബി ശ്രീകല, പി. ബാലഗോപാലന്‍, കെ. വിശ്വനാഥന്‍നായര്‍, ബിന്ദുകൃഷ്ണദാസ്, വിനോദ് കുമാര്‍, സി. ഗോപീകൃഷ്ണന്‍, പി. രാമന്‍കുട്ടി, എം.പി. ശ്രീകുമാര്‍, എം.ഒ. കൃഷ്ണനുണ്ണി, ശ്രീവത്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0 comments:

Post a Comment