ചാവശ്ശേരി : എന്‍.എസ്.എസ്. ശതാബ്ദി വാര്‍ഷികാചരണത്തിന്റെ ഭാഗമായി നടത്തുന്ന എന്‍.എസ്.എസ്. മട്ടന്നൂര്‍ മേഖലാസമ്മേളനത്തില്‍ ചാവശ്ശേരി കരയോഗക്കൂട്ടായ്മയില്‍നിന്ന് 500 പേര്‍ പങ്കെടുക്കും. ചാവശ്ശേരി, നടുവനാട്, കോളാരി, മുണ്ടയോട്, വെളിയമ്പ്ര കരയോഗങ്ങളില്‍ നിന്നാണ് ഇത്രയും പേര്‍ പങ്കെടുക്കുക.
ശനിയാഴ്ച മട്ടന്നൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടിനാണ് സമ്മേളനം. പ്രതിനിധികളും കരയോഗാംഗങ്ങളും പങ്കെടുക്കുന്ന പ്രകടനം മട്ടന്നൂര്‍ ടൗണില്‍ ഉച്ചയ്ക്ക് നടക്കും. പരിപാടിയുടെ ഉദ്ഘാടനം ഡയറക്ടര്‍ ബോര്‍ഡംഗം എം.എം.ഗോവിന്ദന്‍കുട്ടി നിര്‍വഹിക്കും. മട്ടന്നൂര്‍ മേഖലയിലെ 19 കരയോഗാംഗങ്ങളാണ് പങ്കെടുക്കുന്നത്.
യോഗത്തില്‍ സി.പി.പദ്മനാഭന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു. പി.വി.എം.അനന്തക്കുറുപ്പ്, ഡോ. ജി.കുമാരന്‍ നായര്‍, പി.കനകരാജന്‍, മാലതി രാമചന്ദ്രന്‍, പി.എം.രമേശ്ബാബു, കെ.എം. ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.






0 comments:
Post a Comment