Monday, May 19, 2014

അമ്പലപ്പുഴ ആമയിട എന്‍ .എസ് .എസ് . കരയോഗം ഭാരവാഹികളെ കൈയേറ്റം ചെയ്‌തെന്ന് പരാതി





അമ്പലപ്പുഴ: ആമയിട എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ് എം. അപ്പുക്കുട്ടന്‍ നായരെയും സെക്രട്ടറി കെ.ആര്‍. ശശിധരന്‍പിള്ളയെയും അസഭ്യം പറയുകയും കൈയേറ്റം നടത്തുകയും ചെയ്തതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് കരയോഗം ഭാരവാഹികളും മഹിളാസമാജം ഭാരവാഹികളും ഒന്നിച്ചെത്തി അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി. ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.
കരയോഗപ്രവര്‍ത്തനം നടത്തുന്നതിനിടെ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കൈയേറ്റത്തില്‍ കരയോഗം ഭരണസമിതി പ്രതിഷേധം രേഖപ്പെടുത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.

0 comments:

Post a Comment