Thursday, May 29, 2014

പത്തനംതിട്ട എന്‍ .എസ് .എസ് . താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണോദ്ഘാടനം നിര്‍വഹിച്ചു





പത്തനംതിട്ട: എന്‍.എസ്.എസ്. താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ താലൂക്കിലെ 117 കരയോഗങ്ങളിലെയും ഒരു കുട്ടിക്ക് വീതം പഠനോപകരണ കിറ്റ് വിതരണം ചെയ്തു. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.സി.എന്‍.സോമനാഥന്‍നായര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ് കടമ്മനിട്ട അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എസ്.വി.സുദര്‍ശനകുമാര്‍, താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗങ്ങളായ അഡ്വ.കെ.വി.സുനില്‍കുമാര്‍, കെ.എസ്.രാജശേഖരന്‍നായര്‍, െപ്രാഫ.എന്‍.മോഹന്‍, ഇ.ജി.സുകുമാരന്‍നായര്‍, കെ.സരോജ്കുമാര്‍, പി.ഡി.പത്മകുമാര്‍, എം.എന്‍.പുരുഷോത്തമന്‍നായര്‍, ബി.ബാലചന്ദ്രന്‍നായര്‍, അഡ്വ.എം.എന്‍.ബാലകൃഷ്ണന്‍നായര്‍, എം.ആര്‍.ശശിധരന്‍നായര്‍, എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ എം.െക.മോഹന്‍കുമാര്‍, പ്രതിനിധിസഭാംഗം വള്ളിക്കോട് ഹരികുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് ശ്രീദേവി ടീച്ചര്‍, സെക്രട്ടറി വത്സലകുമാരി, അഡ്വ.അനിതാ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment