Thursday, May 22, 2014

തമിഴ്‌നാട് നായര്‍സംഗമം: ലോഗോ പ്രകാശനം നടത്തി





കോയമ്പത്തൂര്‍: ഗ്ലോബല്‍ നായര്‍സേവാസമാജം തമിഴ്‌നാട് ഘടകത്തിന്റെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന തമിഴ്‌നാട് നായര്‍സംഗമം-2014ന്റെ ലോഗോ പ്രകാശനം നടത്തി. കേരള ക്ലബ്ബിലെ കെ.സി.ഹാളില്‍ നടന്ന ചടങ്ങില്‍ കോയമ്പത്തൂര്‍ മലയാളിസമാജം പ്രസിഡന്റും കോയമ്പത്തൂര്‍ നായര്‍സമാജം ഉപദേശകസമിതി അംഗവുമായ കെ.രാജഗോപാല്‍ പ്രകാശനകര്‍മം നിര്‍വഹിച്ചു. ജി.എന്‍.എസ്.എസ്. പ്രസിഡന്റ് എം. ശിവദാസന്‍പിള്ള അധ്യക്ഷനായി.
ജി.എന്‍.എസ്.എസ്. തമിഴ്‌നാട് വൈസ് പ്രസിഡന്റ് വി.എസ്. സുബാഷ് സ്വാഗതവും കോയമ്പത്തൂര്‍ നായര്‍സമാജം സെക്രട്ടറി കെ.പി.എസ്. മേനോന്‍ നന്ദിയും പറഞ്ഞു.
തമിഴ്‌നാട് നായര്‍സംഗമം-2014ന്റെ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനായി കോയമ്പത്തൂര്‍ നായര്‍സര്‍വീസ് സൊസൈറ്റി മുന്‍ പ്രസിഡന്റ് പി.വി. ഉണ്ണിത്താനെ തിരഞ്ഞെടുത്തു.
തമിഴ്‌നാട് നായര്‍സംഗമത്തെപ്പറ്റി ജി.എന്‍.എസ്.എസ്.തമിഴ്‌നാട് എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാന്‍ കെ.വി.നായര്‍ വിശദീകരിച്ചു. ഭാരവാഹികളായ പി.വി.ബാലന്‍, പി.മോഹനന്‍ എന്നിവരും സംസാരിച്ചു. തമിഴ്‌നാട്ടിലെ വിവിധജില്ലകളില്‍നിന്നെത്തിയ നായര്‍സംഘടനാ പ്രതിനിധികള്‍ ആശംസാപ്രസംഗം നടത്തി.

0 comments:

Post a Comment