Sunday, May 18, 2014

ചേര്‍ത്തല സേതുലക്ഷ്മിപുരം എന്‍ .എസ് .എസ് . കരയോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു





ചേര്‍ത്തല: സേതുലക്ഷ്മിപുരം എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉദ്ഘാടനം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും ചേര്‍ത്തല താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ കെ. പങ്കജാക്ഷപ്പണിക്കര്‍ നിര്‍വഹിച്ചു. പൂപ്പള്ളിക്കാവ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കരയോഗം പ്രസിഡന്റ് ബാബു കൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ജി. ചിന്താര്‍മണി, സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍, ടി.എന്‍. സുകുമാരക്കുറുപ്പ്, പ്രൊഫ. ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍, ടി.എസ്. ഗോപാലകൃഷ്ണന്‍, കെ.എം. ശശികുമാര്‍, ജെ. സരോജിനിയമ്മ, ബി. മോഹനന്‍, കെ.എന്‍. രാജപ്പന്‍, ഇ.കെ. ശശികുമാര്‍, ബി. ഹരിഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പി.മോഹനക്കുറുപ്പ് സ്വാഗതവും മധുവനം ഭാര്‍ഗവന്‍ പിള്ള നന്ദിയും പറഞ്ഞു.

0 comments:

Post a Comment