Wednesday, May 28, 2014

ഗുരുവായൂര്‍ തിരുവെങ്കിടം കരയോഗം 45 കലാകാരികളെ ആദരിച്ചു





ഗുരുവായൂര്‍: തിരുവെങ്കിടം എന്‍.എസ്.എസ്. കരയോഗം കലാകാരികളെയും കലാകാരന്‍ന്മാരെയും ആദരിച്ചു. തിരുവെങ്കിടം, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് കലാപരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധേയരായ പ്രതിഭകളെയായിരുന്നു ആദരിച്ചത്.
പരീക്ഷയില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സിഐ സുദര്‍ശന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു. 70 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ എ.ഇ.ഒ. ഗീത കല്ലാറ്റ് വിതരണംചെയ്തു. യൂണിയന്‍ സെക്രട്ടറി കെ. മുരളീധരന്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ ചങ്കത്ത് മൂകാമിയമ്മയായിരുന്നു ആദ്ധ്യക്ഷം വഹിച്ചത്. ബാലകൃഷ്ണന്‍നായര്‍, ഷണ്‍മുഖന്‍തെച്ചിയില്‍, എം. ശ്രീനാരായണന്‍, കെ. രാജന്‍, പി.കെ. വേണുഗോപാല്‍, രവി ചങ്കത്ത്, വിമല കൊടമന, ഇന്ദിര, ജ്യോതിദാസ്, പ്രേമ വിശ്വനാഥന്‍, ബാലന്‍നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment