Sunday, May 18, 2014

കൂത്താട്ടുകുളത്ത് മൂവാറ്റുപുഴ താലൂക്ക് എന്‍ .എസ് .എസ് . യൂണിയന്‍ ബാലസംഗമം ഉദ്ഘാടനം ചെയ്തു





കൂത്താട്ടുകുളം: മൂവാറ്റുപുഴ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ എന്‍.എസ്.എസ്. ബാലസമാജം പ്രവര്‍ത്തകര്‍ക്കായി പഠന പരിശീലന പദ്ധതി നടപ്പാക്കുമെന്ന് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
പഠനത്തിനും കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കും വ്യക്തിത്വ വികസനത്തിനും സഹായകരമായ പ്രവര്‍ത്തനങ്ങള്‍ താലൂക്കിലെ കരയോഗങ്ങളിലെ ബാലസമാജത്തിലാരംഭിക്കും. നിലവില്‍ 46 കരയോഗങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ് പറഞ്ഞു.
താലൂക്ക് യൂണിയന്‍ ബാലസംഗമം കൂത്താട്ടുകുളം എന്‍.എസ്.എസ്. ഹാളില്‍ യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബാലസമാജം യൂണിയന്‍ പ്രസിഡന്റ് അര്‍ജുന്‍ എന്‍. വിജയ് അധ്യക്ഷനായി. സെക്രട്ടറി കെ.എസ്. ശ്രീലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.എസ്. നളിനാക്ഷന്‍ നായര്‍, പ്രതിനിധിസഭാംഗം കെ.എന്‍. രാമന്‍ നായര്‍, യൂണിയന്‍ കമ്മിറ്റിയംഗങ്ങളായ, വി.എസ്. സോമശേഖരന്‍ നായര്‍, സി.സി. ശ്രീകുമാര്‍, എ.ബി. ജനാര്‍ദ്ദനന്‍ നായര്‍, ആര്‍. ശ്യാംദാസ്, വനിതാസമാജം യൂണിയന്‍ കമ്മിറ്റിയംഗം രമ മോഹന്‍, സുധ വിജയന്‍, ഉഷാകുമാരി, കെ.എസ്. രാജപ്പന്‍ നായര്‍, ആര്‍. അനില്‍കുമാര്‍, എസ്. മുരുകേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment