കൊല്ലം: മനയില്‍കുളങ്ങര എന്‍.എസ്.എസ്. കരയോഗത്തിന്റെ 69-ാം വാര്‍ഷികം പ്രൗഢഗംഭീരമായ പരിപാടികളോടെ ആഘോഷിച്ചു. ഭാഗ്യശ്രീ, രാജശ്രീ, ധനശ്രീ, വിജയശ്രീ, തേജസ് എന്നീ അയല്‍ക്കൂട്ടങ്ങളുടെ ഒമ്പതാംവാര്‍ഷികവും മന്നം ബാലസമാജത്തിന്റെ 13-ാം വാര്‍ഷികവും ഇതോടൊപ്പം നടന്നു.
മന്നംനഗറില്‍ (കാവിളയില്‍) ചേര്‍ന്ന സമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ ഡോ. ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് തേമ്പഴത്ത് ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷനായിരുന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. ജി.ഗോപകുമാറിനെ കരയോഗം പ്രസിഡന്റ് പൊന്നാട അണിയിച്ചു. പത്രപ്രവര്‍ത്തനരംഗത്ത് പുരസ്‌കാരം നേടിയ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന്‍, മലയാള മനോരമ ബ്യൂറോ ചീഫ് ജയചന്ദ്രന്‍ ഇലങ്കത്ത്, സ്‌കൂള്‍ കലോത്സവത്തില്‍ കേരളനടനത്തിന് ജില്ലാതലത്തില്‍ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തില്‍ എ ഗ്രേഡും നേടിയ നിര്‍മാല്യം ശ്രീലക്ഷ്മി എന്നിവരെ ആദരിച്ചു. കരയോഗം സെക്രട്ടറി ദിവ്യ വേലപ്പന്‍ പിള്ള വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വനിതാസമാജം പ്രസിഡന്റ് ആനന്ദവല്ലിയമ്മ, ബാലസമാജം പ്രസിഡന്റ് ചിരായനാ സന്തോഷ്, സെക്രട്ടറി രാജശ്രീ എന്നിവര്‍ സംസാരിച്ചു. കരയോഗം ട്രഷറര്‍ മാറപ്പാട്ട് രമേശ് സ്വാഗതവും ജോയിന്റ് സെക്രട്ടറി രാജശ്രീ രാജേന്ദ്രന്‍ പിള്ള നന്ദിയും പറഞ്ഞു. അയല്‍ക്കൂട്ടം സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആചാര്യ അനുസ്മരണം, പൊരുതന മാധവന്‍ പിള്ള അനുസ്മരണം എന്നിവയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.
92 സ്‌കൂള്‍കുട്ടികള്‍ക്ക് നോട്ട് ബുക്കുകളും ഉന്നതവിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 14,900 രൂപയുടെ സാമ്പത്തികസഹായവും വിതരണം ചെയ്തു. രേവതി, അനുപമ എന്നിവരുടെ ഗാനാലാപനവും ഉണ്ടായിരുന്നു.






0 comments:
Post a Comment