കോട്ടയം: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റായി പി.ബാലകൃഷ്ണപിള്ള വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എന്‍.എസ്. എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. കഴിഞ്ഞ 15 വര്‍ഷമായി പ്രസിഡന്റായി തുടരുന്ന ബാലകൃഷ്ണപിള്ള ഇത് അഞ്ചാമതുതവണയാണ് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടുന്നത്.
എം.ജി.ചന്ദ്രശേഖരന്‍നായര്‍ പാമ്പാടി (വൈസ് പ്രസി.), ടി.സി.രാധാകൃഷ്ണന്‍നായര്‍ നട്ടാശ്ശേരി (ട്രഷ.), ബി.ശശികുമാര്‍ (മുളങ്കുഴ), എം.ബി.ശ്രീകുമാര്‍ മേച്ചേരില്‍ (മൂലവട്ടം), ജി.ശശികുമാര്‍ (പള്ളം), എം.ബി.അനില്‍കുമാര്‍ (വെളിയന്നൂര്‍), പി.മധു (ആനിക്കാട്), എസ്.മോഹന്‍കുമാര്‍ (ഗാന്ധിനഗര്‍), എസ്.ജയചന്ദ്രന്‍ (മണര്‍കാട്), ഡോ.ആര്‍.ശിവപ്രകാശ് (എസ്.എച്ച്.മൗണ്ട്), കെ.പി.കമലപ്പന്‍നായര്‍ (പനയക്കഴിപ്പ്), എ.എന്‍.തുളസിദാസന്‍നായര്‍ (കൈപ്പുഴ), കെ.എം.ശശിധരന്‍നായര്‍ (തിരുവഞ്ചൂര്‍), സുധ എം.നായര്‍ (ചെങ്ങളം), (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. തിരഞ്ഞെടുപ്പിന് വൈക്കം യൂണിയന്‍ സെക്രട്ടറി കെ.വി.വേണുഗോപാല്‍ യൂണിയന്‍ ഇന്‍സ്‌പെക്ടര്‍മാരായ എ.കെ.ജയകുമാര്‍, ആര്‍.ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തിരഞ്ഞെടുപ്പു പൊതുയോഗത്തില്‍ കോട്ടയം യൂണിയന്‍ സെക്രട്ടറി എ.എം.രാധാകൃഷ്ണന്‍നായര്‍ സ്വാഗതം പറഞ്ഞു.






0 comments:
Post a Comment